Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ.എസ്.ഐ കോർപറേഷനിൽ മെഡിക്കൽ സ്‍പെഷലിസ്റ്റ്: 24 ഒഴിവുകൾ

text_fields
bookmark_border
ESIC
cancel

കേരളം, കർണാടകം എന്നിവിടങ്ങളിലെ എംപ്ലോയീസ് ​സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനിലേക്ക് (ഇ.എസ്.ഐ) മെഡിക്കൽ സ്‍പെഷലിസ്റ്റുകളെ (ഗ്രേഡ് 2 സീനിയർ സ്കെയിൽ) നേരിട്ട് റിക്രൂട്ട് ചെയ്യുന്നു. കേരളത്തിൽ വിവിധ സ്‍പെഷാലിറ്റികളിലായി ഒമ്പത് ഒഴിവുകളും കർണാടകത്തിൽ 15 ഒഴിവുകളുമാണുള്ളത്.

ഓരോ സ്‍പെഷാലിറ്റിയിലും ലഭ്യമായ ഒഴിവുകളും സംവരണവും യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളുമൊല്ലാം www.esic.nic.inൽ. അപേക്ഷകർക്ക് 7.3.2022ൽ പ്രായം 45 കവിയരുത്. ഇ.എസ്.ഐ കോർപറേഷനിൽ ജിവനക്കാർക്കും സർക്കാർ ജീവനക്കാർക്കും എസ്.സി/എസ്.ടി/ഒ.ബി.സി/ പി.ഡബ്ല്യു.ഡി/ വിമുക്തഭടന്മാർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്കും പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവുണ്ട്.

മാർച്ച് ഏഴുവരെ അപേക്ഷകൾ സ്വീകരിക്കും. അന്തമാൻ നികോബാർ ദ്വീപ്​,ലക്ഷദ്വീപ് മുതലായ നിവാസികളുടെ അപേക്ഷകൾ മാർച്ച് 14 വരെ സ്വീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 24 Medical Specialist vacancies in ESI Corporation
Next Story