Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightനാ​വി​ക സേ​ന​യി​ൽ 210...

നാ​വി​ക സേ​ന​യി​ൽ 210 ഓ​ഫി​സ​ർ ഒ​ഴി​വു​ക​ൾ

text_fields
bookmark_border
നാ​വി​ക സേ​ന​യി​ൽ 210 ഓ​ഫി​സ​ർ ഒ​ഴി​വു​ക​ൾ
cancel

നാ​വി​ക​സേ​ന​യു​ടെ എ​ക്​​സി​ക്യൂ​ട്ടി​വ്, ടെ​ക്​​നി​ക്ക​ൽ, എ​ജ​ു​ക്കേ​ഷ​ൻ​ ബ്രാ​ഞ്ചു​ക​ളി​ൽ സ​ബ്​ ല​ഫ്​​റ്റ​ന​ൻ​റ്​ പ​ദ​വി​യി​ൽ 210 ഓ​ഫി​സ​ർ​മാ​രെ റി​ക്രൂ​ട്ട്​ ചെ​യ്യു​ന്നു. അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കു​മാ​ണ്​ അ​വ​സ​രം. സ​ർ​വി​സ​സ്​ സെ​ല​ക്​​ഷ​ൻ​ ബോ​ർ​ഡ്​ (എ​സ്.​എ​സ്.​ബി) ഇ​ൻ​റ​ർ​വ്യൂ​വി​ലൂ​ടെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. സ​മ​ഗ്ര വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക വി​ജ്​​ഞാ​പ​നം www.joinindianavy.gov.in ൽ ​ല​ഭ്യ​മാ​ണ്.

എ​ക്​​സി​ക്യൂ​ട്ടി​വ്​ ബ്രാ​ഞ്ചി​ൽ ഷോ​ർ​ട്ട്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ (എ​സ്.​എ​സ്.​സി) ജ​ന​റ​ൽ സ​ർ​വി​സ്​ ഹൈ​ഡ്രോ കേ​ഡ​ർ ത​സ്​​തി​ക​യി​ലേ​ക്ക്​ ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി.​ഇ/​ബി.​ടെ​ക്​ ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.

എ​സ്.​എ​സ്.​സി നേ​വ​ൽ ആ​ർ​മ​മെൻറ്​ ഇ​ൻ​സ്​​പെ​ക്​​ട​റേ​റ്റ്​ കേ​ഡ​റി​ലേ​ക്ക്​ മെ​ക്കാ​നി​ക്ക​ൽ/​ഇ​ല​ക്​​ട്രി​ക്ക​ൽ/​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​/​ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ/​ഇ​ൻ​ഡ​സ്​​ട്രി​യ​ൽ/ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്​/​ഐ.​ടി/​കെ​മി​ക്ക​ൽ/ മെ​റ്റ​ല​ർ​ജി​ക്ക​ൽ/ മെ​റ്റീ​രി​യ​ൽ​സ്​/ എ​യ്​​റോ സ്​​പേ​സ്​/ അ​നു​ബ​ന്ധ ഡി​സി​പ്ലി​നു​ക​ളി​ൽ ഫ​സ്​​റ്റ്​​ക്ലാ​സ്​ ബി.​ഇ/​ബി.​ടെ​ക്​ കാ​ർ​ക്ക്​ അ​ർ​ഹ​ത​യു​ണ്ട്. ഇ​ല​ക്​​ട്രോ​ണി​ക്​​സ്​/​ഫി​സി​ക്​​സി​ൽ ഫ​സ്​​റ്റ്​​ക്ലാ​സ്​ പി.​ജി​ക്കാ​രെ​യും പ​രി​ഗ​ണി​ക്കും.

എ​സ്.​എ​സ്.​സി ഒ​ബ്​​സെ​ർ​വ​ർ, പൈ​ല​റ്റ്​ കേ​ഡ​റി​ലേ​ക്ക്​ ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ ഫ​സ്​​റ്റ്​​ക്ലാ​സ്​ ബി.​ഇ/​ബി.​ടെ​ക്​ ബി​രു​ദം മ​തി.

എ​സ്.​എ​സ്.​സി ലോ​ജി​സ്​​റ്റി​ക്​​സ്​ കേ​ഡ​റി​ലേ​ക്ക്​ ഫ​സ്​​റ്റ്​ ക്ലാ​സ്​ ബി.​ഇ/​ബി.​ടെ​ക്​ ബി​രു​ദ​വും എം.​ബി.​എ​യും വേ​ണം. ബി.​എ​സ്​​സി/​ബി.​കോം/​ബി.​എ​സ്​​സി (ഐ.​ടി) ബി​രു​ദ​വും ഫി​നാ​ൻ​സ്​ /ലോ​ജി​സ്​​റ്റി​ക്​​സ്​/ സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്​​മെൻറ്​/ മെ​റ്റീ​രി​യ​ൽ​സ്​ മാ​നേ​ജ്​​മെൻറി​ൽ​ പി.​ജി ഡി​പ്ലോ​മ​യും അ​ല്ലെ​ങ്കി​ൽ എം.​സി.​എ/​എം.​എ​സ്​​സി (ഐ.​ടി) യോ​ഗ്യ​ത​യു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും.

ടെ​ക്​​നി​ക്ക​ൽ ബ്രാ​ഞ്ചി​ൽ എ​സ്.​എ​സ്.​സി എ​ൻ​ജി​നീ​യ​റി​ങ്​ (ജ​ന​റ​ൽ സ​ർ​വി​സ്) എ​സ്.​എ​സ്.​സി ഇ​ല​ക്​​ട്രി​ക്ക​ൽ (ജ​ന​റ​ൽ സ​ർ​വി​സ്) കേ​ഡ​റു​ക​ളി​ലേ​ക്ക്​ ബ​ന്ധ​പ്പെ​ട്ട ഡി​സി​പ്ലി​നി​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ ബി.​ഇ/​ബി.​ടെ​ക്​ ബി​രു​ദ​ക്കാ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.

എ​ജു​​േ​ക്ക​ഷ​ൻ ബ്രാ​ഞ്ചി​ലേ​ക്ക്​ ഫ​സ്​​റ്റ്​​ക്ലാ​സ്​ എം.​എ​സ്​​സി മാ​ത്ത​മാ​റ്റി​ക്​​സ്​/​ഓ​പ​റേ​ഷ​ന​ൽ റി​സ​ർ​ച്ച്​/​ഫി​സി​ക്​​സ്​/​കെ​മി​സ്​​ട്രി അ​ല്ലെ​ങ്കി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ എം.​എ ഇം​ഗ്ലീ​ഷ്, ഹി​സ്​​റ്റ​റി അ​ല്ലെ​ങ്കി​ൽ ഫ​സ്​​റ്റ്​​ക്ലാ​സ്​ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.

വി​ശ​ദ​മാ​യ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ വി​ജ്​​ഞാ​പ​ന​ത്തി​ലു​ണ്ട്. യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷ നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി www.joinindiannavy.gov.inൽ ​ഡി​സം​ബ​ർ 31വ​രെ സ​മ​ർ​പ്പി​ക്കാം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ ജൂ​ണി​ൽ നേ​വ​ൽ ഓ​റി​യ​േ​ൻ​റ​ഷ​ൻ പ​രി​ശീ​ല​നം ന​ൽ​കും. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രെ സ​ബ്​ ല​ഫ്​​റ്റ​ന​ൻ​റ്​/​ഓ​ഫി​സ​റാ​യി നി​യ​മി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:careernavy
News Summary - 210 Vacancies in the Navy
Next Story