Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലബാര്‍ കാന്‍സര്‍ സെന്‍ററില്‍ 115 ഒഴിവ്

text_fields
bookmark_border
  • ഓണ്‍ലൈനായി ഒക്ടോബര്‍ 13 വൈകുന്നേരം 4.30 വരെ അപേക്ഷിക്കാം
മലബാര്‍ കാന്‍സര്‍ സെന്‍ററില്‍ 115 ഒഴിവ്
cancel
തലശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ കാന്‍സര്‍ സെന്‍ററില്‍ വിവിധ തസ്തികകളില്‍ 115 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി ഒക്ടോബര്‍ 13 വൈകുന്നേരം 4.30 വരെ അപേക്ഷിക്കാം.
അക്കൗണ്ട് ഓഫിസര്‍: (1), അംഗീകൃത സ്ഥാപനത്തില്‍നിന്ന് എം.ബി.എ(ഫിനാന്‍സ്)/ എം.ബി.എ( ഫിനാന്‍സ് മാനേജ്മെന്‍റ് ആന്‍ഡ് അക്കൗണ്ടിങ്)/ എം.കോം (അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ്)/ എം.കോം (അഡ്വാന്‍സ്ഡ് അക്കൗണ്ടിങ്)/ എം.എസ്്സി (ഫിനാന്‍സ്)/ എം.എസ്സി അക്കൗണ്ടന്‍സി, അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയം, പ്രായപരിധി 45 വയസ്സ്.
പര്‍ച്ചേസ് ഓഫിസര്‍: (1), 60 ശതമാനം മാര്‍ക്കോടെ എം.ബി.എ, അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം, 45 വയസ്സ് കഴിയരുത്.
നഴ്സിങ് സൂപ്രണ്ട്-(1), ബി.എസ്്സി നഴ്സിങും 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും, കേരള നഴ്സിങ് കൗണ്‍സില്‍/ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അംഗത്വം/ സമാന മേഖലയില്‍ പ്രതിരോധ മേഖലയില്‍ പ്രവൃത്തി പരിചയം, പ്രായം 50 കഴിയരുത്. 
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍: (1), ബിരുദം, റെയില്‍വേ ഹോസ്്പിറ്റലിലോ ഡിഫന്‍സ് മെഡിക്കല്‍ സര്‍വിസിലോ പ്രവൃത്തി പരിചയം/ എം.ബി.എ (ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍/ എം.എച്ച്.എ, അഞ്ചുവര്‍ഷം പ്രവൃത്തി പരിചയം.
സ്്റ്റാഫ് നഴ്സ് :(81), ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി, മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം, കേരള നഴ്സിങ് കൗണ്‍സില്‍/ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അംഗത്വം/ ബി.എസ്്സി നഴ്സിങ്, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും കേരള നഴ്സിങ് കൗണ്‍സില്‍/ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അംഗത്വം, പ്രായം 35 കഴിയരുത്.
സൂപ്പര്‍വൈസര്‍-സിവില്‍: (1)- സിവില്‍ ഡിപ്ളോമ, അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയം, പ്രായം 35 കഴിയരുത്.
ടെക്നീഷ്യന്‍: ന്യൂക്ളിയര്‍ മെഡിസിന്‍ (3), ന്യൂക്ളിയര്‍ മെഡിസിന്‍ ടെക്നോളജി ബി.എസ്സി / ഡിപ്ളോമ ഇന്‍ മെഡിക്കല്‍ റേഡിയോ-ഐസോടോപ് ടെക്നിക്സ്)/ പി.ജി ഡിപ്ളോമ ഇന്‍ ന്യുക്ളിയര്‍ മെഡിസിന്‍ ടെക്നോളജി.മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം, പ്രായം 35 കഴിയരുത്. 
ടെക്നീഷ്യന്‍ റേഡിയേഷന്‍ ഓങ്കോളജി: പ്ളസ് ടു സയന്‍സ്, ബി.എസ്്സി മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്നോളജി/ പി.ജി ഡിപ്ളോമ ഇന്‍ റേഡിയോതെറാപ്പി ടെക്നോളജി/ ഡിപ്ളോമ ഇന്‍ റേഡിയോ തെറാപ്പി ടെക്നോളജി. രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം, 35 വയസ്സ് കഴിയരുത്. 
റേഡിയോഗ്രാഫര്‍: (14), പ്ളസ്ടു സന്‍സ്, മെഡികല്‍ റേഡിയോളജികല്‍ ടെക്നോളജി ബി.എസ്്സി/ മെഡികല്‍ ഇമേജിങ് ടെക്നോളജി ബി.എസ്്സി/ റേഡിയോളജി ഡിപ്ളോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും, 35 വയസ്സ് കഴിയരുത്. 
എന്‍ഡോസ്കോപി ടെക്നീഷ്യന്‍: (2)  എന്‍ഡോസ്കോപ്പി ടെക്നോളിയില്‍ ഡിപ്ളോമ, മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം, പ്രായം 35 കഴിയരുത്, 
നഴ്സിങ് അസിസ്്റ്റന്‍റ്: പ്ളസ് ടു/ തത്തുല്യം, നഴ്സിങ് അസിസ്്റ്റന്‍റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. 
മെഡിക്കല്‍ റെക്കോര്‍ഡ്സ് അസിസ്്റ്റന്‍റായി എന്‍.സി.എ ഒഴിവുണ്ട്.ഹോസ്്പിറ്റല്‍ ഡോക്യുമെന്‍േറഷനില്‍ ബി.എസ്്സിയും ഡിപ്ളോമയും/ മെഡിക്കല്‍ റെക്കോര്‍ഡ് ടെക്നോളജി, പ്രായം 35 കഴിയരുത്.
 www.mccc.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിച്ച ശേഷം 750 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്്റ്റും (എസ്.സി/ എസ്.ടി 250), സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ദ ഡയറക്ടര്‍, മലബാര്‍ കാന്‍സര്‍ സെന്‍റര്‍, മോഴിക്കര (പി.ഒ), തലശ്ശേരി, കേരള-670103 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി ഒക്ടോബര്‍ 20
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story