Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂര്‍ ഡി.എസ്.സി  റെക്കോഡ്സില്‍ 22 ഒഴിവ്

text_fields
bookmark_border
കണ്ണൂര്‍ ഡി.എസ്.സി  റെക്കോഡ്സില്‍ 22 ഒഴിവ്
cancel
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് റെക്കോഡ്സില്‍ 22 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂരിലാണ് നിയമനം. 
എല്‍.ഡി.സി (ജനറല്‍ 10, എസ്.സി 2, എസ്.ടി 2, ഒ.ബി.സി 2, ഭിന്നശേഷിക്കാര്‍ 1 ), മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (ജനറല്‍ 3, എസ്.സി 1, എസ്.ടി 1) എന്നിങ്ങനെയാണ് ഒഴിവുകള്‍. 
എല്‍.ഡി.സി: അംഗീകൃത ബോര്‍ഡ്/ സര്‍വകലാശാലയില്‍നിന്ന് പന്ത്രണ്ടാം ക്ളാസ് വിജയം. ഇംഗ്ളീഷില്‍ മിനിറ്റില്‍ 35 വാക്കും ഹിന്ദിയില്‍ 30 വാക്കും ടൈപിങ് സ്പീഡ് ഉണ്ടായിരിക്കണം. 
എം.ടി.എസ്: അംഗീകൃത സര്‍വകലാശാല/ ബോര്‍ഡില്‍നിന്ന് മെട്രിക്കുലേഷന്‍/ തത്തുല്യം. 
പ്രായപരിധി: 18നും 25നുമിടയില്‍. 
ശമ്പളം: എല്‍.ഡി.സി-5200-20200, 1900 ഗ്രേഡ് പേ, എം.ടി.എസ്-5200-20200, 1800 ഗ്രേഡ് പേ.
നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം എ ഫോര്‍ പേപ്പറില്‍ തയാറാക്കി പ്രായം, യോഗ്യത, മുന്‍പരിചയം, ജാതി എന്നിവ തെളിയിക്കുന്ന ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും മേല്‍വിലാസം എഴുതി സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ടു തപാല്‍ കവറുകളും സഹിതം അപേക്ഷിക്കണം. അപേക്ഷിക്കേണ്ട വിലാസം: Presiding Officer, Selection Board, C/o DSC Records, Mill Road, Kannur (Kerala) 670 013. അവസാന തീയതി ഒക്ടോബര്‍ ഒന്ന്. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം ലഭിക്കാന്‍ http://www.davp.nic.in/WriteReadData/ADS/eng_10622_25_1617b.pdf
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story