Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാങ്ക് ഓഫ് ബറോഡയില്‍  250 സ്പെഷലിസ്റ്റ് ഓഫിസര്‍

text_fields
bookmark_border
  • അവസാന തീയതി ഏപ്രില്‍ 13
ബാങ്ക് ഓഫ് ബറോഡയില്‍  250 സ്പെഷലിസ്റ്റ് ഓഫിസര്‍
cancel

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ ബാങ്ക് ഓഫ് ബറോഡയില്‍ വിവിധ തസ്തികകളിലായി 250 സ്പെഷലിസ്്റ്റ് ഓഫിസര്‍മാരെ നിയമിക്കുന്നു. രാജ്യത്തെ വിവിധ ശാഖകളിലായിരിക്കും നിയമനം. 
ഗ്രേഡ് രണ്ട് തസ്തികകള്‍: 
ഫിനാന്‍സ്/ ക്രെഡിറ്റ് (95), ഐ.ടി സ്പെഷലിസ്്റ്റ്(25), സോഫ്്റ്റ്വെയര്‍ ഡെവലപ്മെന്‍റ് (10), പ്ളാനിങ് (ആറ്), റിസ്ക് മാനേജ്മെന്‍റ്  (10), ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ് സ്പെഷലിസ്റ്റ് (ഏഴ്), റിക്രൂട്ട്മെന്‍റ് സ്പെഷലിസ്റ്റ് (രണ്ട്), എച്ച്.ആര്‍ ഐ.ടി (ആറ്), ഇകണോമിസ്റ്റ് (നാല്), ലോ (20).
ഗ്രേഡ് മൂന്ന് തസ്തികകള്‍: 
ഫിനാന്‍സ് ക്രെഡിറ്റ് (50), ഡാറ്റ സയന്‍റിസ്റ്റ് (രണ്ട്), സോഫ്റ്റ്വെയര്‍ ടെസ്റ്റിങ് (രണ്ട്), ഡാറ്റാബേസ് മാനേജ്മെന്‍റ് (രണ്ട്), ഡാറ്റ അനലിസ്റ്റ് (ഒമ്പത്) എന്നിങ്ങനെയാണ് തസ്തികകളും ഒഴിവുകളും. യോഗ്യതയെക്കുറിച്ച് വിശദാംശങ്ങള്‍ ബാങ്ക് ഓഫ് ബറോഡയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. 
പ്രായപരിധി: ഗ്രേഡ് രണ്ട് തസ്തികകളിലേക്ക് പ്രായപരിധി 25 മുതല്‍ 35 വരെയാണ്. ഗ്രേഡ് മൂന്ന് തസ്തികകളില്‍ 25 മുതല്‍ 40 വരെയാണ് പ്രായപരിധി. എസ്.സി, എസ്.ടിക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് 10ഉം വര്‍ഷത്തെ ഇളവുണ്ട്. 
സംവരണം: ഗ്രേഡ് രണ്ട് (185): ജനറല്‍ -85, ഒ.ബി.സി -52, എസ്.സി -30, എസ്.ടി -18
ഗ്രേഡ് മൂന്ന് (65): ജനറല്‍ -31, ഒ.ബി.സി -20, എസ്.സി -ഒമ്പത്, എസ്.ടി -അഞ്ച്.
തെരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍െറയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. രണ്ട് മണിക്കൂറായിരിക്കും പരീക്ഷാദൈര്‍ഘ്യം. 
അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി വിഭാഗത്തിന് 600 രൂപയും എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 100 രൂപയുമാണ് അപേക്ഷാഫീസ്. ഓണ്‍ലൈനിലൂടെയാണ് ഫീസടക്കേണ്ടത്. ഇ-പേമെന്‍റ് രസീത് ഓണ്‍ലൈന്‍ പരീക്ഷയുടെ സമയത്ത് ഹാജരാക്കേണ്ടതാണ്. 
അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പ്രിന്‍െറടുത്ത് സൂക്ഷിക്കണം. അവസാനതീയതി ഏപ്രില്‍ 13. കൂടുതല്‍ വിവരങ്ങള്‍ക്ക്:  www.bankofbaroda.com

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story