Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാരത് കുക്കിങ് കോള്‍ ലിമിറ്റഡില്‍ 721 ഒഴിവുകള്‍ 

text_fields
bookmark_border
  • ജൂണ്‍ 15 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം
ഭാരത് കുക്കിങ് കോള്‍ ലിമിറ്റഡില്‍ 721 ഒഴിവുകള്‍ 
cancel

ഭാരത് കുക്കിങ് കോള്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലെ 721 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓവര്‍സിയര്‍, ജൂനിയര്‍ ഓവര്‍മാന്‍, മൈനിങ് സിര്‍ദാര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. 
തസ്തിക, ഒഴിവുകള്‍, യോഗ്യത
ഓവര്‍സിയര്‍ (സിവില്‍): 66 ഒഴിവുകള്‍. പ്ളസ് ടു അല്ളെങ്കില്‍ തത്തുല്യം, സിവില്‍ എന്‍ജിനീയറിങ്ങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ളോമ. 
ജൂനിയര്‍ ഓവര്‍മാന്‍: 310 ഒഴിവുകള്‍. അംഗീകൃത സ്ഥാപനത്തില്‍നിന്ന് മൈനിങ് എന്‍ജിനീയറിങ്ങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ളോമ. നിയമസാധുതയുള്ള ഓവര്‍മാന്‍ സര്‍ട്ടിഫിക്കറ്റ്, ഗ്യാസ് ടെസ്റ്റിങ് സര്‍ട്ടിഫിക്കറ്റ്, ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ്. 
മൈനിങ് സിര്‍ദാര്‍: 345 ഒഴിവുകള്‍. മൈനിങ് സിര്‍ദാറില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ്. 
പ്രായപരിധി: 30 വയസ്സ്.
അപേക്ഷാഫീസ്: 200 രൂപ. എസ്.സി, എസ്.ടി, പി.ഡബ്ള്യു.ഡി, വിമുക്ത ഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്ല. 
അപേക്ഷിക്കേണ്ട വിധം: www.bccl.gov.in എന്ന വെബ്സൈറ്റിലെ  Careers in BCCL എന്ന ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷകള്‍ The Advertiser (BCCL), Post Box No: 9248, Krishna Nagar Head Post Office, Delhi, 110051 എന്ന വിലാസത്തില്‍ അയക്കണം. 
ജൂണ്‍ 15 മുതലാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുക. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 17. അപേക്ഷയുടെ പ്രിന്‍റൗട്ട് ജൂലൈ 17നകം ലഭിക്കണം. വിവരങ്ങള്‍ക്ക്: www.bccl.gov.in.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story