Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയര്‍ഫോഴ്സില്‍ അവസരം

text_fields
bookmark_border
  • അഫ്കാറ്റിന് അപേക്ഷ ക്ഷണിച്ചു
എയര്‍ഫോഴ്സില്‍ അവസരം
cancel

ആകാശച്ചിറകിലേറി പറക്കാന്‍ അവസരം കാത്തിരിക്കുന്നവരെ വ്യോമസേന വിളിക്കുന്നു. 2017 ജൂലൈയില്‍ ആരംഭിക്കുന്ന പെര്‍മനന്‍റ്, ഷോര്‍ട്ട് സര്‍വിസ് കമീഷന്‍ കോഴ്സുകളിലേക്ക് പ്രവേശം നേടുന്നതിനുള്ള എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിലേക്കാണ് (അഫ്കാറ്റ്) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫ്ളയിങ്, ടെക്നിക്കല്‍, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളില്‍ കമീഷന്‍ഡ് ഓഫിസര്‍മാരാകാനാണ് അവസരം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. 
കോഴ്സുകള്‍
ഫ്ളയിങ് ബ്രാഞ്ച്
1. No. 202/17F/SSC/M & W (ഷോര്‍ട്ട് സര്‍വിസ് കമീഷന്‍, ആണ്‍ & പെണ്‍). 
ടെക്നിക്കല്‍ ബ്രാഞ്ച്
1.  No. 201/17T/PC/M (പെര്‍മനന്‍റ് കമീഷന്‍, ആണ്‍). 
2.  No. 201/17T/SSC/M & W (ഷോര്‍ട്ട് സര്‍വിസ് കമീഷന്‍, ആണ്‍ & പെണ്‍).
ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ച്
1.  No. 201/17G/PC/M (പെര്‍മനന്‍റ് കമീഷന്‍, ആണ്‍). 
2. No. 201/17G/SSC/M & W (ഷോര്‍ട്ട് സര്‍വിസ് കമീഷന്‍, ആണ്‍ & പെണ്‍)
യോഗ്യത, പ്രായപരിധി, ശാരീരികക്ഷമത എന്നിവ സംബന്ധിച്ച വിവരങ്ങള്‍ careerairforce.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അവസാനവര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2017 ജൂലൈ 15നകം സര്‍വകലാശാലയുടെ പ്രവിഷനല്‍/ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. ടെക്നിക്കല്‍ ബ്രാഞ്ചില്‍ അപേക്ഷിക്കുന്നവര്‍ അഫ്കാറ്റിന് പുറമെ, എന്‍ജിനീയറിങ് അഭിരുചി പരീക്ഷയും(ഇ.കെ.ടി) എഴുതണം. രണ്ടു പരീക്ഷകളും ആഗസ്റ്റ് 28ന് നടക്കും. കേരളത്തില്‍ തിരുവനന്തപുരവും കൊച്ചിയുമാണ് പരീക്ഷാകേന്ദ്രങ്ങള്‍. പരീക്ഷ പാസാകുന്നവര്‍ക്ക് തുടര്‍ന്ന് മൂന്നു ഘട്ടങ്ങളിലുള്ള പരീക്ഷകള്‍ നടത്തും. 
അപേക്ഷിക്കേണ്ട വിധം: www.careerairforce.nic.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാനതീയതി: ജൂണ്‍ 30. വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും 1800112448 എന്ന ടോള്‍ഫ്രീ നമ്പറിലോ  011-26160458 / 26160459 അല്ളെങ്കില്‍ 011-23010231 (എക്സ്റ്റന്‍ഷന്‍ 7905) നമ്പറുകളിലോ വിളിക്കാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story