Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 182 ഓഫിസര്‍

text_fields
bookmark_border
  • ആഗസ്റ്റ് ഒമ്പത് വരെ അപേക്ഷിക്കാം •തെരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ ടെസ്റ്റ് വഴി
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 182 ഓഫിസര്‍
cancel
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫിസര്‍ ഗ്രേഡ് ‘ബി’ തസ്തികയിലേക്ക് 182 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ (77), ഒ.ബി.സി (52), എസ്.സി (26), എസ്.ടി (8) എന്നിങ്ങനെയാണ് ഒഴിവുകള്‍. 60 ശതമാനം മാര്‍ക്കോടെ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്ളസ് ടുവിനും 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 
21നും 30നുമിടയില്‍ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. അതായത് 1986 ഫെബ്രുവരി രണ്ടിനും 1995 ജൂലൈ ഒന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം. 
രണ്ട് ഘട്ടത്തിലായി നടക്കുന്ന ഓണ്‍ലൈന്‍ ടെസ്റ്റിന്‍െറ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒന്നാം ഘട്ടം  സെപ്റ്റംബര്‍ നാലിന് നടക്കും. 200 മാര്‍ക്കിന്‍െറ ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണുണ്ടാവുക. കേരളത്തില്‍ കണ്ണൂര്‍, കാസര്‍കോട്, കൊച്ചി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ പരീക്ഷ നടക്കും. 
ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രമേ രണ്ടാം പരീക്ഷ എഴുതാന്‍ സാധിക്കൂ. ഇക്കണോമിക്സ് ആന്‍ഡ് സോഷ്യല്‍ സ്റ്റഡീസ്, ഫിനാന്‍സ് ആന്‍ഡ് മാനേജ്മെന്‍റ് എന്നിവയില്‍ ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളും ഇംഗ്ളീഷില്‍ വിവരണരീതിയിലുള്ള ചോദ്യങ്ങളുമുണ്ടായിരിക്കും. 300 മാര്‍ക്കിലാണ് പരീക്ഷ. രണ്ടാം ഘട്ടം തിരുവനന്തപുരത്ത് മാത്രമാണ് നടക്കുക. 
അപേക്ഷാ ഫീസ്: ജനറല്‍/ഒ.ബി.സി വിഭാഗത്തിലുള്ളവര്‍ക്ക് 850 രൂപ, പട്ടിക വിഭാഗത്തിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 100 രൂപ. ഇന്‍റര്‍നെറ്റ് ബാങ്കിങ് വഴിയോ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് വഴിയോ ഫീസ് അടക്കാം. www.rbi.org.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. 
ഇക്കണോമിക് ആന്‍ഡ് പോളിസി റിസര്‍ച് ഡിപ്പാര്‍ട്മെന്‍റില്‍ 11 ഒഴിവുകളും സ്റ്റാറ്റിറ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്‍റ് ഡിപ്പാര്‍ട്മെന്‍റില്‍ എട്ട് ഒഴിവുകളുമുണ്ട്. ഇക്കണോമിക്സില്‍ 55 ശതമാനം മാര്‍ക്കോടെ  (എല്ലാ സെമസ്റ്ററുകളിലും) ബിരുദാനന്തര ബിരുദമാണ്  ഇക്കണോമിക് ആന്‍ഡ് പോളിസി റിസര്‍ച് ഡിപ്പാര്‍ട്മെന്‍റ് ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഇക്കണോമിക്സില്‍ ഡോക്ടറേറ്റുമുള്ളവര്‍ക്കും അപേക്ഷിക്കാം. 
ഖരക്പൂര്‍ ഐ.ഐ.ടിയില്‍നിന്ന്  മാത്തമാറ്റിക്സ്/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിറ്റിക്സ്/ മാത്തമാറ്റിക്കല്‍ ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ്/ സ്റ്റാറ്റിറ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മാറ്റിക്സ് ബിരുദാനന്തര ബിരുദമോ 55 ശതമാനം മാര്‍ക്കോടെ മാത്തമാറ്റിക്സ് ബിരുദാനന്തര ബിരുദവും സ്റ്റാറ്റിറ്റിക്സില്‍ ഡിപ്ളോമയോ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സ്റ്റാറ്റിറ്റിക്സ് ബിരുദാനന്തര ബിരുദമോ മുംബൈ ഐ.ഐ.ടിയില്‍നിന്ന് അപൈ്ളയ്ഡ് സ്റ്റാറ്റിറ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മാറ്റിക്സില്‍ ബിരുദാനന്തര ബിരുദമോയുള്ളവര്‍ക്ക് സ്റ്റാറ്റിറ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്‍റ് ഡിപ്പാര്‍ട്മെന്‍റിലേക്കും അപേക്ഷിക്കാം.എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ആഗസ്റ്റ് 27,28 തീയതികളിലാണ് പരീക്ഷ. തിരുവനന്തപുരം പരീക്ഷാ കേന്ദ്രമായിരിക്കും. 
അപേക്ഷാ ഫീസ് ജനറല്‍/ ഒ.ബി.സി വിഭാഗത്തിലുള്ളവര്‍ക്ക് 600 രൂപയും പട്ടിക വിഭാഗത്തിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 100 രൂപയും. ഫീസ് ഇന്‍റര്‍നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടക്കാം. അവസാന തീയതി ആഗസ്റ്റ് ഒമ്പത്.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story