Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറ്റോമിക് മിനറല്‍  ഡയറക്ടറേറ്റില്‍ 146 ഒഴിവുകള്‍

text_fields
bookmark_border
  • അവസാന തീയതി ഫെബ്രുവരി 22
ആറ്റോമിക് മിനറല്‍  ഡയറക്ടറേറ്റില്‍ 146 ഒഴിവുകള്‍
cancel

കേന്ദ്ര ആണവോര്‍ജ മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഹൈദരാബാദിലെ ആറ്റോമിക് മിനറല്‍ ഡയറക്ടറേറ്റ് ഫോര്‍ എക്സ്പ്ളോറേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ വിവിധ തസ്തികകളിലായി 146 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. തസ്തികകളും ഒഴിവുകളും ചുവടെ:
ടെക്നിക്കല്‍ ഓഫിസര്‍-സി (ഫിസിക്സ്-രണ്ട്) ഒബി.സി-ഒന്ന്, ഭിന്നശേഷിക്കാര്‍-ഒന്ന്.  ടെക്നിക്കല്‍ ഓഫിസര്‍-സി (കമ്പ്യൂട്ടര്‍ സയന്‍സ്)-ഒന്ന്-ജനറല്‍. ടെക്നിക്കല്‍ ഓഫിസര്‍-സി (ഡ്രിലിങ്-നാല്) എസ്.സി-ഒന്ന്, എസ്.ടി-ഒന്ന്, ഒ.ബി.സി-ഒന്ന്, ജനറല്‍-ഒന്ന്. 
ടെക്നിക്കല്‍ ഓഫിസര്‍-സി (സിവില്‍)-ഒന്ന്-ജനറല്‍. ടെക്നിക്കല്‍ ഓഫിസര്‍-സി (കെമിസ്്ട്രി-നാല്) എസ്ടി-ഒന്ന്, ഒ.ബി.സി-ഒന്ന്, ജനറല്‍-രണ്ട്. സയന്‍റിഫിക് അസിസ്്റ്റന്‍റ്-ബി (ഡ്രിലിങ്-മൂന്ന്) എസ്.സി-ഒന്ന്, ഒ.ബി.സി-ഒന്ന്, ജനറല്‍-രണ്ട്. സയന്‍റിഫിക് അസിസ്്റ്റന്‍റ്-ബി (സര്‍വേ-ഏഴ്) എസ്.സി-ഒന്ന്, ഒ.ബി.സി-ഒന്ന്, ജനറല്‍-അഞ്ച്. സയന്‍റിഫിക് അസിസ്്റ്റന്‍റ്-ബി (ഇലക്ട്രിക്കല്‍-രണ്ട്) ഒ.ബി.സി-ഒന്ന്, ജനറല്‍-ഒന്ന്.
ഡ്രാഫ്റ്റ്സ്മാന്‍ ബി-1 (മൂന്ന്) ഒ.ബി.സി-ഒന്ന്, ജനറല്‍-ഒന്ന്, ഭിന്നശേഷി-ഒന്ന്. ടെക്നീഷ്യന്‍-ബി (ഡ്രിലിങ്/ഡീസല്‍/ ഓട്ടോ മെക്കാനിക്-19) എസ്.സി-ഒമ്പത്, ജനറല്‍-10. ടെക്നീഷ്യന്‍-ബി (ബുക് ബൈന്‍ഡര്‍) എസ്.സി-ഒന്ന്. ടെക്നീഷ്യന്‍-ബി (പ്രിന്‍റര്‍) ജനറല്‍-ഒന്ന്. ടെക്നീഷ്യന്‍-ബി (കാര്‍പെന്‍റര്‍) എസ്.സി-ഒന്ന്. ടെക്നീഷ്യന്‍-ബി (പ്ളംബര്‍-എസ്.സി-ഒന്ന്)
ടെക്നീഷ്യന്‍-ബി (ഇലക്ട്രീഷ്യന്‍-ഏഴ്)എസ്.സി-മൂന്ന്, ഒ.ബി.സി-ഒന്ന്, ജനറല്‍-മൂന്ന് . ടെക്നീഷ്യന്‍-ബി (ഫോട്ടോഗ്രഫി-ഒന്ന്-ജനറല്‍) . ടെക്നീഷ്യന്‍-ബി (ഡാറ്റാ എന്‍ട്രി-മൂന്ന്) എസ്.സി-ഒന്ന്, ജനറല്‍-രണ്ട്. ടെക്നീഷ്യന്‍-ബി (കെമിസ്്ട്രി-മൂന്ന്) എസ്.സി-ഒന്ന്, ജനറല്‍-രണ്ട്. സ്്റ്റെനോഗ്രാഫര്‍ ഗ്രേഡ്-2 (രണ്ട്-ജനറല്‍). സ്്റ്റെനോഗ്രാഫര്‍ ഗ്രേഡ്-3 (എട്ട്) എസ്.ടി-ഒന്ന്, ഒ.ബി.സി-രണ്ട്, ജനറല്‍-അഞ്ച്. യു.ഡി ക്ളര്‍ക്ക് (17) എസ്.സി-മൂന്ന്, എസ്.ടി-ഒന്ന്, ഒ.ബി.സി-നാല്, ജനറല്‍-ഒമ്പത്. ഡ്രൈവര്‍ (ഓര്‍ഡിനറി ഗ്രേഡ്-25) എസ്.സി-നാല്, എസ്.ടി-രണ്ട്, ഒ.ബി.സി-ആറ്, ജനറല്‍-13. വര്‍ക് അസിസ്്റ്റന്‍റ്-എ (26) എസ്.സി-രണ്ട്, ഒ.ബി.സി-ആറ്, ജനറല്‍-18. സെക്യൂരിറ്റി ഗാര്‍ഡ്-(നാല്) ഒ.ബി.സി-രണ്ട്, ജനറല്‍-രണ്ട് 
ഒന്നു മുതല്‍ അഞ്ചുവരെയുള്ള തസ്തികകള്‍ക്ക് 27 വയസ്സും ആറ്, ഏഴ്, എട്ട് തസ്തികകള്‍ക്ക് 30 വയസ്സും തസ്തിക ഒമ്പതിന് 27 വയസ്സും 10 മുതല്‍ 18വരെയുള്ള തസ്തികകള്‍ക്ക് 25വയസ്സും 19 മുതല്‍ 24വരെയുള്ള തസ്തികകള്‍ക്ക് 27 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി. സംവരണവിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്. 
അപേക്ഷാഫീസ്: ടെക്നിക്കല്‍ ഓഫിസര്‍ തസ്തികകളിലേക്ക് 250 രൂപ, സയന്‍റിഫിക് അസിസ്്റ്റന്‍റ്, ഡ്രാഫ്റ്റ്സ്മാന്‍, സ്്റ്റെനോഗ്രാഫര്‍ ഗ്രേഡ്-2 എന്നീ തസ്തികകളിലേക്ക് 150രൂപ, സ്്റ്റെനോഗ്രാഫര്‍ ഗ്രേഡ്-3, ടെക്നീഷ്യന്‍, യു.ഡി ക്ളര്‍ക്ക്, ഡ്രൈവര്‍, വര്‍ക് അസിസ്്റ്റന്‍റ്, സെക്യൂരിറ്റി ഗാര്‍ഡ് എന്നീ തസ്തികകളിലേക്ക് 100 രൂപ എന്നിങ്ങനെയാണ് അപേക്ഷാഫീസ്. എസ്.സി, എസ്.ടി, വനിതകള്‍, വിമുക്തഭടന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ ഫീസടക്കേണ്ടതില്ല. 
അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായി. അവസാന തീയതി: ഫെബ്രുവരി 22. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.amd.gov.in

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story