Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗത് സെന്‍ട്രല്‍ റെയില്‍വേയില്‍ 2030 വനിതാ കോണ്‍സ്്റ്റബ്ള്‍

text_fields
bookmark_border
  •  പത്താംക്ളാസോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം
സൗത് സെന്‍ട്രല്‍ റെയില്‍വേയില്‍ 2030 വനിതാ കോണ്‍സ്്റ്റബ്ള്‍
cancel

സൗത് സെന്‍ട്രല്‍ റെയില്‍വേയുടെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലും റെയില്‍വേ പ്രൊട്ടക്ഷന്‍ സ്പെഷല്‍ ഫോഴ്സിലുമായി  വനിതാ കോണ്‍സ്്റ്റബ്ള്‍ തസ്തികയിലെ 2030 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആര്‍.പി.എഫില്‍ 1827 (എസ്.സി-264, എസ്.ടി-145, ഒ.ബി.സി-614, ജനറല്‍-804), ആര്‍.പി.എസ്.എഫില്‍ 203( എസ്.സി-23, എസ്.ടി-33,ഒ.ബി.സി-52, ജനറല്‍-95) എന്നിങ്ങനെയാണ് ഒഴിവുകള്‍. 
വിദ്യാഭ്യാസയോഗ്യത: ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍നിന്ന് പത്താംക്ളാസോ തത്തുല്യ യോഗ്യതയോ നേടണം. മികച്ച ശാരീരിക യോഗ്യതയും വേണം. ജനറല്‍, ഒ.ബി.സിക്കാര്‍ 157 സെ.മിയും എസ്.സി, എസ്.ടിക്കാര്‍ 152 സെ.മിയും ഉയരമുണ്ടായിരിക്കണം. 
പ്രായപരിധി: 18-25. എസ്.സി, എസ്.ടിക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് രണ്ടും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. 
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായികക്ഷമതാ പരിശോധന, രേഖാപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 
എങ്ങനെ അപേക്ഷിക്കാം: www.scr.indianrailways.gov.in, www.rpfonlinereg.in  എന്നിവയിലേതെങ്കിലും വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 
വിവരങ്ങള്‍ പൂര്‍ണമായി സമര്‍പ്പിച്ചുകഴിഞ്ഞാല്‍ പ്രിന്‍റ് എടുത്ത് സൂക്ഷിക്കണം. എഴുത്തുപരീക്ഷയുടെ രണ്ടാഴ്ച മുമ്പുമുതല്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം. 
അപേക്ഷിക്കേണ്ട അവസാന തീയതി: മാര്‍ച്ച് ഒന്ന്. അപേക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും: www.scr.indianrailways.gov.in, www.rpfonlinereg.in

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story