Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുനൈറ്റഡ് ബാങ്കില്‍ കമ്പനി സെക്രട്ടറി, സെക്യൂരിറ്റി ഓഫിസര്‍

text_fields
bookmark_border
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 28
യുനൈറ്റഡ് ബാങ്കില്‍ കമ്പനി സെക്രട്ടറി, സെക്യൂരിറ്റി ഓഫിസര്‍
cancel

കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലയിലുള്ള യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കമ്പനി സെക്രട്ടറി, സെക്യൂരിറ്റി ഓഫിസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്തിക: കമ്പനി സെക്രട്ടറി (എം.എം.ജി, സ്കെയില്‍-11)
ഒഴിവ്: 2
ശമ്പളം: 31,705-45,950 രൂപ. പ്രായം: 21-35 (2016 ഏപ്രില്‍ ഒന്നിന്). സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദം. 
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയില്‍ അസോസിയേറ്റ് മെംബര്‍ഷിപ്. എല്‍എല്‍.ബി/എല്‍എല്‍.എം അഭിലഷണീയം. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
തസ്തിക: സെക്യൂരിറ്റി ഓഫിസര്‍ (ജെ.എം.ജി സ്കെയില്‍-1)
ഒഴിവ്: 5
ശമ്പളം: 23,700-42,020 രൂപ.
പ്രായം: 21-40 (2016 ഏപ്രില്‍ ഒന്നിന്). സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദം. ആര്‍മി/നേവി/എയര്‍ഫോഴ്സില്‍ ജൂനിയര്‍ കമീഷന്‍ഡ് ഓഫിസറായി അഞ്ചു വര്‍ഷ സേവനം. അല്ളെങ്കില്‍ പാരാമിലിട്ടറി ഫോഴ്സില്‍ ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് റാങ്കിലോ ഇന്‍വെസ്റ്റിഗേറ്റിങ് കേഡറില്‍ സബ് ഇന്‍സ്പെക്ടര്‍ റാങ്കിലോ അഞ്ചു വര്‍ഷത്തെ സേവനപരിചയം ഉണ്ടായിരിക്കണം. 
അപേക്ഷാഫീസ്: 600 രൂപ. എസ്.സി, എസ്.ടി, വികലാംഗര്‍ എന്നിവര്‍ക്ക് 100 രൂപ.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 28. വെബ്സൈറ്റ്: www.unitedbankofindia.com

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story