Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.ഐ.എസ്.എഫില്‍ 137 ഒഴിവ്

text_fields
bookmark_border
  • മേയ് ഒമ്പതിന് മുമ്പ് അപേക്ഷിക്കണം
സി.ഐ.എസ്.എഫില്‍ 137 ഒഴിവ്
cancel

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ കോണ്‍സ്റ്റബ്ള്‍, ട്രേഡ്സ്മാന്‍ തസ്തികയില്‍ 137 ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 
ബാര്‍ബര്‍ (22), ബൂട്ട് മേക്കര്‍ (7), കുക്ക് (49), മാലി (2), പെയിന്‍റര്‍(1), സ്വീപ്പര്‍ (28), വാഷര്‍മാന്‍ (28) എന്നിങ്ങനെയാണ് ഒഴിവുകള്‍. മെട്രിക്കുലേഷനാണ് യോഗ്യത. എഴുത്തുപരീക്ഷ, ശാരീരിക യോഗ്യത പരിശോധന, ട്രേഡ് ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 
അപേക്ഷാഫീസ്: 50 രൂപയാണ് ഫീസ്. അതത് സോണുകളിലെ അസിസ്റ്റന്‍റ് കമാന്‍ഡന്‍റ്/ ഡി.ഡി.ഒക്ക് പോസ്റ്റ് ഓഫിസ് വഴിയാണ് ഫീസടക്കേണ്ടത്. 
എസ്.സി-എസ്.ടി, വിമുക്തഭടന്മാര്‍ എന്നിവര്‍ ഫീസ് അടക്കേണ്ടതില്ല. 
അപേക്ഷിക്കേണ്ട വിധം: നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് ഫോട്ടോയും ജനന തീയതി, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അഡ്രസ് എഴുതിയ രണ്ട് എന്‍വലപ്പുകളും (8x19 സെ.മീ) സഹിതം 22 രൂപയുടെ സ്റ്റാമ്പ് പതിച്ചാണ് അപേക്ഷിക്കേണ്ടത്. ഡി.ഐ.ജി/സി.ഐ.എസ്.എഫ് എന്ന വിലാസത്തില്‍ അതത് സോണുകളിലേക്ക് അപേക്ഷിക്കണം. 
കവറിനു പുറത്ത് ‘Application for the Post of ................’ എന്ന്  രേഖപ്പെടുത്തണം. 
അവാസാന തീയതി മേയ് ഒമ്പത്. വിവരങ്ങള്‍ക്ക് www.cisf.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story