ഇ.എം.ഇ ബേസ് വര്‍ക്ഷോപ്പില്‍ 138 ഒഴിവ്
text_fieldsഒക്ടോബര്‍ 22നുള്ളില്‍ അപേക്ഷിക്കണം
ഇലക്ട്രോണിക്സ് ആന്‍ഡ് മെകാനിക്കല്‍ എന്‍ജിനീയേഴ്സ് ബേസ് വര്‍ക്ഷോപ്പില്‍ ഗ്രൂപ് സി വിഭാഗത്തില്‍ 138 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രീഷ്യന്‍ ഹൈലി സ്കില്‍ഡ് (2), മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (7), വാഷര്‍മാന്‍ (4), സ്റ്റോര്‍ കീപ്പര്‍ (5), ഓഡര്‍ലി ഹോസ്പിറ്റല്‍ (1), ട്രേഡ്സ്മാന്‍ മാറ്റ് (25), വെഹിക്ള്‍ മെകാനിക് (36), ഫയര്‍മാന്‍ (3), എന്‍ജിനീയറിങ് എക്യുമെന്‍റ് മെകാനിക്, ഹൈലി സ്കില്‍ഡ് (9), മെഷ്യനിസ്റ്റ്, സ്കില്‍ഡ് (12), ഫിറ്റര്‍ (6), വെല്‍ഡര്‍ (1), കാര്‍പെന്‍റര്‍ ആന്‍ഡ് ജോയ്നര്‍ (2), ലാബ് അറ്റന്‍റന്‍ഡ് (1), ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക് (6), ഡ്രോട്ട്സ്മാന്‍ ഗ്രേഡ് 2 (1), സിവിലിന്‍ മോട്ടോര്‍ ഡ്രൈവര്‍ (1), ടെലിഫോണ്‍ ഓപറേറ്റര്‍ (1), ഇലക്ട്രീഷ്യന്‍ (1), ഇന്‍സ്ട്രുമെന്‍റ് മെകാനിക് (10), സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് 2 (1), ബാര്‍ബര്‍ (1), ഫയര്‍ എന്‍ജിന്‍ ഡ്രൈവര്‍ (1), കുക്ക് (1) എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോ ഗ്യത: ഡ്രോട്ട്സ്മാന്‍^ മെട്രിക്കുലേഷന്‍, ഡ്രോട്ട്മാന്‍ഷിപില്‍ ഐ.ടി.ഐ ഡിപ്ളോമ, ഒരു വര്‍ഷം പ്രവൃത്തി പരിചയം.
സ്റ്റെനോഗ്രാഫര്‍^ പന്ത്രണ്ടാം ക്ളാസ്, മിനിറ്റില്‍ 80 വാക്ക് ടൈപ്പിങ് സ്പീഡ്.
ഇലക്ട്രീഷ്യന്‍^ പന്ത്രണ്ടാം ക്ളാസ്, ഐ.ടി.ഐ ഡിപ്ളോമ. എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ് അഭികാമ്യം.
വെഹിക്ള്‍ മെകാനിക്^ പന്ത്രണ്ടാംക്ളാസ്, മോട്ടോര്‍ മെകാനിക് ട്രേഡില്‍ ഐ.ടി.ഐ , എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ് അഭികാമ്യം.
എന്‍ജിനീയറിങ് എക്യുമെന്‍റ് മെകാനിക്^ പന്ത്രണ്ടാം ക്ളാസ്, മോട്ടോര്‍ മെകാനികല്‍ ഐ.ടി.ഐ/ ബി.എസ്സി ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്.
ലാബ് അറ്റന്‍ഡന്‍റ്^ ശാസ്ത്ര ബിരുദം.
(മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി ഏതെങ്കിലും പഠിച്ചിരിക്കണം)/ ഇലക്ട്രിക്, മെകാനികല്‍, ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ ഡിപ്ളോമ.
ടെലിഫോണ്‍ ഓപറേറ്റര്‍^മെട്രികുലേഷന്‍ / തത്തുല്യം. ഇംഗ്ളീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം.
മെഷിനിസ്റ്റ് ^മെഷിനിസ്റ്റ്, ടര്‍ണര്‍, മില്‍റൈറ്റ്, പ്രെസിഷന്‍, ഗ്രൈന്‍ഡര്‍ തസ്തികയില്‍ ഐ.ടി.ഐ യോഗ്യത.
ഫിറ്റര്‍, വെല്‍ഡര്‍, കാര്‍പെന്‍റര്‍, ജോയ്നര്‍, വെഹിക്ള്‍ മെകാനിക് ^അതത് ട്രേഡില്‍ ഐ.ടി.ഐ യോഗ്യത.
ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക്^ പന്ത്രണ്ടാം ക്ളാസ്, മിനിറ്റില്‍ ഇംഗ്ളീഷില്‍ 35 ഉം ഹിന്ദിയില്‍ 30 ഉം വാക്ക് ടൈപ്പിങ് സ്പീഡ്.
സ്റ്റോര്‍ കീപ്പര്‍ ^ പന്ത്രണ്ടാം ക്ളാസ് വിജയം.
സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍^ മെട്രികുലേഷന്‍, ഹെവി വെഹിക്ള്‍ ഡ്രൈവിങ് ലൈസന്‍സ്, രണ്ടു വര്‍ഷത്തെ പരിചയം.
ഫയര്‍ എന്‍ജിന്‍ ഡ്രൈവര്‍^ മെട്രികുലേഷന്‍, ഹെവി വെഹിക്ള്‍ ലൈന്‍സ്, മൂന്നുവര്‍ഷത്തെ പരിചയം.
ഫയര്‍മാന്‍, ഓഡര്‍ലി, ട്രേഡ്സ്മാന്‍ മാറ്റ്, വാഷര്‍മാന്‍^ മെട്രിക്കുലേഷന്‍/ തത്തുല്യം.
മള്‍ട്ടി ടാസ്കിങ് സ്റ്റാഫ്^മെട്രിക്കുലേഷന്‍, ആറുമാസത്തെ പ്രവൃത്തി പരിചയം.
ബാര്‍ബര്‍^ മെട്രിക്കുലേഷന്‍, ബാര്‍ബറായി പ്രവൃത്തി പരിചയം.
പ്രായപരിധി: 18^25 വയസ്സ്, സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍ക്ക് 18^27, ഫയര്‍ എന്‍ജിന്‍ ഡ്രൈവര്‍ക്ക് 30 കഴിയരുത്.
തെരഞ്ഞെടുപ്പ്: ശാരീരികക്ഷമത പരിശോധന, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം: www.davp.nic.in ല്‍ ലഭിക്കുന്ന അപേക്ഷ ഫോറത്തിന്‍െറ നിശ്ചിത മാതൃക തയാറാക്കി, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, അഞ്ച് രൂപയുടെ സ്റ്റാമ്പ് പതിച്ച മേല്‍വിലാസം രേഖപ്പെടുത്തിയ എന്‍വലപ് എന്നിവ സഹിതം സാധാരണ പോസ്റ്റായി ഏത് യൂനിറ്റിലേക്കാണ് അയക്കുന്നത് ആ വിലാസത്തിലാണ് അയക്കേണ്ടത്. വിലാസം വെബ്സൈറ്റില്‍ ലഭിക്കും.
അവസാന തീയതി ഒക്ടോബര്‍ 22. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
