എയര്‍ ഇന്ത്യയില്‍ 331 ഒഴിവ്
text_fieldsഅവസാന തീയതി ഒക്ടോബര്‍ ആറ് •ഓണ്‍ലൈന്‍ അപേക്ഷയാണ്
എയര്‍ ഇന്ത്യയില്‍ കാബിന്‍ ക്രൂ ട്രെയിനി തസ്തികയില്‍ 331 ഒഴിവ്.
നോര്‍തേണ്‍ മേഖലയില്‍ (217). പുരുഷന്മാര്‍-17, സ്ത്രീകള്‍-200, വെസ്റ്റേണ്‍ (69). പുരുഷന്മാര്‍-11, സ്ത്രീകള്‍-58, ഈസ്റ്റേണ്‍ (8). പുരുഷന്മാര്‍-5, സ്ത്രീകള്‍-3, സതേണ്‍ (37). പുരുഷന്മാര്‍-2, സ്ത്രീകള്‍-35 എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത: 12ാം ക്ളാസ് വിജയത്തിനുശേഷം ബിരുദം. മൂന്നുവര്‍ഷത്തെ ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജിയില്‍ ബിരുദം/ ഡിപ്ളോമ നേടിയവര്‍ക്ക് മുന്‍ഗണന.
തെരഞ്ഞെടുപ്പ്: പേഴ്സനാലിറ്റി അസസ്മെന്‍റ് ടെസ്റ്റ്, ഗ്രൂപ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും.
അപേക്ഷാഫീസ്: 600 രൂപയാണ്. എയര്‍ ഇന്ത്യ ലിമിറ്റഡ് എന്ന വിലാസത്തില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റ് അയക്കണം. നോര്‍തേണ്‍-ഡല്‍ഹി, വെസ്റ്റേണ്‍-മുംബൈ, ഈസ്റ്റേണ്‍-കൊല്‍ക്കത്ത, സതേണ്‍-ചെന്നൈ എന്നിവിടങ്ങളില്‍ മാറാവുന്നവിധത്തിലാണ് ഡിമാന്‍ഡ് ഡ്രാഫ്റ്റ് അയക്കേണ്ടത്.
അപേക്ഷിക്കേണ്ടവിധം: www.airindia.com വെബ്സൈറ്റില്‍ ‘Careers’ എന്ന ലിങ്കില്‍ “Click here to Apply Online” ല്‍ പ്രവേശിക്കുക.
ആവശ്യമായ വിവരങ്ങള്‍ നല്‍കിയ ശേഷം അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഒക്ടോബര്‍ ആറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
