സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ എം.ബി.എ
text_fieldsഡിസംബര്‍ ഏഴ് വരെ അപേക്ഷിക്കാം •പ്രവേശ പരീക്ഷയുണ്ടാകും
മാനേജ്മെന്‍റ് പഠനങ്ങള്‍ക്ക് ഇന്ത്യയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഭുവനേശ്വറിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.ബി.എ പഠനത്തിന് അവസരം.
രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ ബിസിനസ്സ് മാനേജ്മെന്‍റ് (എം.ബി.എ-ബി.എം), ഹ്യുമണ്‍ റിസോഴ്സ് മാനേജ്മെന്‍റ് (എം.ബി.എ-എച്ച്.ആര്‍.എം), റൂറല്‍ മാനേജ്മെന്‍റ് (എം.ബി.എ-ആര്‍.എം), സസ്റ്റെയിനബിലിറ്റി മാനേജ്മെന്‍റ് (എം.ബി.എ-എസ്.എം), ഗ്ളോബല്‍ മാനേജ്മെന്‍റ് ആന്‍ഡ് ലീഡര്‍ഷിപ് (എം.ബി.എ-ഗ്ളോബല്‍) കോഴ്സുകളും ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ ബിസിനസ് മാനേജ്മെന്‍റ് (എം.ബി.എ- എക്സിക്യൂട്ടീവ്), ഡിപ്ളോമ ഇന്‍ മാനേജ്മെന്‍റ് പ്രോഗ്രാം (പി.ജി.ഡി.എം-എക്സിക്യൂട്ടീവ്) കോഴ്സുകള്‍ക്കുമാണ് ഇപ്പോള്‍ അപേക്ഷിക്കേണ്ടത്.
യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ മൂന്നുവര്‍ഷം ദൈര്‍ഘ്യമുള്ള ബിരുദമോ തത്തുല്യമോ ആണ് യോഗ്യത.
2016, ജൂണ്‍ 15നുള്ളില്‍ ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം.
പ്രവേശ പരീക്ഷ: അപേക്ഷിക്കാനാഗ്രഹിക്കുന്നവര്‍ താഴെപറയുന്ന ഏതെങ്കിലും പ്രവേശ പരീക്ഷയില്‍ യോഗ്യത നേടിയിരിക്കണം.
•എക്സാറ്റ്, ജംഷഡ്പൂര്‍ എക്സ്.എല്‍.ആര്‍.ഐ 2016 ജനുവരി മൂന്നിനാണ് പരീക്ഷ
നടത്തുക.
•കാറ്റ്, 2015 നവംബറില്‍ ഐ.ഐ.എമ്മുകള്‍ നടത്തിയ പരീക്ഷ.
•ജിമാറ്റ്, 2014 ലോ 2015 ലോ നടന്ന ജിമാറ്റ് (കുറഞ്ഞത് 550 മാര്‍ക്ക് നേടിയിരിക്കണം)
•എക്സ്-ജിമാറ്റ്, ഭുവനേശ്വര്‍ സേവ്യര്‍ യൂനിവേഴ്സിറ്റി 2016 ജനുവരി 10നാണ് പരീക്ഷ നടത്തുക.
ഭുവനേശ്വര്‍, ഹൈദരാബാദ്, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലാണ് പരീക്ഷ നടക്കുക. അഭിമുഖത്തിന് ശേഷം പ്രവേശം ഉറപ്പിക്കാം.
അപേക്ഷിക്കേണ്ട രീതി: www.ximb.ac.in വെബ്സൈറ്റില്‍ അപേക്ഷ പൂരിപ്പിക്കുക. വിവരങ്ങള്‍ നല്‍കിയാല്‍ യൂസര്‍ ഐ.ഡിയും പാസ്വേര്‍ഡും ലഭിക്കും.
ഇത് ഉപയോഗിച്ച് ലോഗിച്ച് ചെയ്ത ശേഷം വ്യക്തിപരമായ വിവരങ്ങളും അക്കാദമിക് വിവരങ്ങളും നല്‍കാം. ആവശ്യമുള്ള പ്രവേശ പരീക്ഷ തെരഞ്ഞെടുത്ത് സബ്മിറ്റ് ചെയ്യാം. പേയ്മെന്‍റ് ഗേറ്റ്വേ സംവിധാനം ഉപയോഗിച്ചാണ് ഫീസ് അടക്കേണ്ടത്.
1300 രൂപയാണ് അപേക്ഷ ഫീസ്. ഒന്നില്‍ കൂടുതല്‍ കോഴ്സുകളിലേക്ക് അപേക്ഷിക്കാന്‍ 700 രൂപ അധികം നല്‍കണം. അവസാന തീയതി ഡിസംബര്‍ ഏഴ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
