നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയില്‍ മാനേജര്‍
text_fields100 ഒഴിവുകളാണുള്ളത് •അവസാന തീയതി സെപ്റ്റംബര്‍ 18
നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയില്‍ മാനേജര്‍ (ടെക്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
100 ഒഴിവുകളാണുള്ളത്. എഴുത്തുപരീക്ഷയിലൂടെ നേരിട്ടുള്ള നിയമനമാണ് നടക്കുക.
യോഗ്യത: അംഗീകൃത സ്ഥാപനത്തില്‍നിന്നോ സര്‍വകലാശാലയില്‍നിന്നോ ലഭിച്ച സിവില്‍ എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത. ഹൈവേ എന്‍ജിനീയറിങ്ങുമായി ബന്ധപ്പെട്ട് ബിരുദാനന്തര ബിരുദമോ എം.ബി.എയോ ഉള്ളവര്‍ക്ക് മുന്‍ഗണന.
പ്രവൃത്തിപരിചയം: സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ 8000-13,500 ശമ്പള സ്കെയിലില്‍ തുല്യമായ തസ്തികയില്‍ മൂന്നു വര്‍ഷം പ്രവര്‍ത്തിച്ചിരിക്കണം.
അപേക്ഷിക്കേണ്ട വിധം: www.nhai.org വെബ്സൈറ്റില്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് യോഗ്യത, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എം.കെ. സിന്‍ഹ, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (എച്ച്.ആര്‍/ അഡ്മിന്‍-2), നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, ജി-5&6, സെക്ടര്‍-10, ദ്വാരക, ന്യൂഡല്‍ഹി-110075 എന്ന വിലാസത്തില്‍ അയക്കണം.
അവസാന തീയതി സെപ്റ്റംബര്‍ 18. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
