കേരള ഗ്രാമീണ്‍ ബാങ്കില്‍ 635 ഓഫിസര്‍, ഓഫിസ് അസിസ്റ്റന്‍റ്
text_fieldsകേരള ഗ്രാമീണ്‍ ബാങ്കില്‍ ഓഫിസര്‍, ഓഫിസ് അസിസ്റ്റന്‍റ് തസ്തികയില്‍ 635 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. റീജനല്‍^റൂറല്‍ ബാങ്കുകള്‍ക്കായി ഐ.ബി.പി.എസ് 2014 സെപ്റ്റംബര്‍^ഒക്ടോബര്‍ മാസത്തില്‍ നടത്തിയ ഓണ്‍ലൈന്‍ കോമണ്‍ റിട്ടണ്‍ എക്സാം^3(CWE^3) യോഗ്യത നേടിയവര്‍ക്കാണ് അവസരം. യോഗ്യരായവര്‍ക്ക് സെപ്റ്റംബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒഴിവുകള്‍: ഓഫിസര്‍ സ്കെയില്‍ 3^ 26, ഓഫിസര്‍ സ്കെയില്‍ 2(ജനറല്‍ ബാങ്കില്‍ ഓഫിസര്‍)^116, ഓഫിസര്‍ സ്കെയില്‍ 2(ഐ.ടി)^25, ഓഫിസര്‍ സ്കെയില്‍ 2(സി.എ)^2, ഓഫിസര്‍ സ്കെയില്‍ ^2(ലോ)^10, ഓഫിസര്‍ സ്കെയില്‍ 2^(അഗ്രികള്‍ചറല്‍ ഓഫിസര്‍)^25, ഓഫിസര്‍ സ്കെയില്‍ 1^224, ഓഫിസ് അസിസ്റ്റന്‍റ് (മള്‍ട്ടി പര്‍പ്പസ്)^207 എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായപരിധി: ഓഫിസര്‍ സ്കെയില്‍ 3 വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ 21നും 40നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഓഫിസര്‍ സ്കെയില്‍ 2 21നും 32നും ഇടയിലും ഓഫിസര്‍ സ്കെയില്‍ 1 & ഓഫിസ് അസിസ്റ്റന്‍റ് 18നും 28നും ഇടയിലും. സംവരണ വിഭാഗത്തിലുള്ളവര്‍ക്ക് ഇളവ് ലഭിക്കും.
യോഗ്യത: ഓഫിസര്‍ സ്കെയില്‍ 3, ഓഫിസര്‍ സ്കെയില്‍ 2, ഓഫിസര്‍ സ്കെയില്‍ 1, ഓഫിസ് അസിസ്റ്റന്‍റ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ബിരുദമാണ് യോഗ്യത.
ഓഫിസര്‍ സ്കെയില്‍ 2(ഐ.ടി)^ ഇലക്ട്രോണിക്സ്/കമ്യൂണിക്കേഷന്‍/കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബിരുദം.ഓഫിസര്‍ സ്കെയില്‍ 2(സി.എ)^ സി.എ/എം.ബി.എ.
ഓഫിസര്‍ സ്കെയില്‍ ^2(ലോ)^ നിയമബിരുദമോ തത്തുല്യ യോഗ്യതയോ.
ഓഫിസര്‍ സ്കെയില്‍ 2 (അഗ്രികള്‍ചറല്‍ ഓഫിസര്‍)^ അഗ്രികള്‍ചര്‍/ ഹോര്‍ട്ടികള്‍ചര്‍/ഡെയറി/അനിമല്‍ ഹസ്ബെന്‍ഡ്രി/ഫോറസ്ട്രി/വെറ്ററിനറി സയന്‍സ്/അഗ്രികള്‍ചറല്‍ എന്‍ജിനീയറിങ് ബിരുദം.
തെരഞ്ഞെടുപ്പ്: RRBs CWE ^II സ്കോറിന്‍െറയും അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. SC/ST/SC PWD/ST PWD/SC EXS/ST EXS വിഭാഗത്തിലുള്ളവര്‍ 70ഉം അതിന് മുകളിലും OBC/ GEN/OBC PWD/GEN PWD/OBC EXS/GEN EXS വിഭാഗത്തിലുള്ളവര്‍ 80ഉം അതിന് മുകളിലും സ്കോര്‍ നേടിയിരിക്കണം.
അപേക്ഷിക്കേണ്ട വിധം: www.keralagbank.com വെബ്സൈറ്റില്‍ ‘Careers>Job Openings’ ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷയുടെ പകര്‍പ്പ് സൂക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
