അലഹബാദ് ഹൈകോടതിയില്‍ 290 ഒഴിവ്
text_fieldsഅലഹബാദ് ഹൈകോടതിയിലും ലഖ്നോ ബെഞ്ചിലുമായി ഡ്രൈവര്‍, ഇലക്ട്രീഷ്യന്, ക്ളാസ് 4 തസ്തികകളില്‍ 290 ഒഴിവുണ്ട്. ഡ്രൈവര്‍ (ഗ്രേഡ് 4, ക്ളാസ് സി) (38), ഇലക്ട്രീഷ്യന് (ടെക്നികല്‍ ക്ളാസ് 4) (9), വിവിധ തസ്തികകള്‍ (ക്ളാസ് 4) (243) എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത: ഡ്രൈവര്‍- പത്താം ക്ളാസും മോട്ടോര്‍ വെഹ്ക്കിള്‍ ലൈസന്‍സും. ഇലക്ട്രീഷ്യന്- ഹൈസ്കൂള്‍ വിദ്യാഭ്യാസവും ഒരു വര്‍ഷത്തെ നാഷനല്‍ കൊമേഴ്സ്യല്‍ ട്രെയിനിങ് കൗണ്‍സില്‍/ തത്തുല്യം.
ക്ളാസ് 4-ഹൈസ്കൂള്‍ വിദ്യാഭ്യാസം.
ശമ്പളം: ഡ്രൈവര്‍, ഇലക്ട്രീഷ്യന്- 5200-20200+ ഗ്രേഡ് പേ 1900.
ക്ളാസ് 4- 5200-20200+ ഗ്രേഡ് പേ 1800.
അപേക്ഷ ഫീസ്: ജനറല്‍/ ഒ.ബി.സി 500 രൂപ, എസ്.സി, എസ്.ടി 300 രൂപ. ഇന്റര്‍നെറ്റ് ബാങ്കിങ്/ ക്രഡിറ്റ്/ ഡെബിറ്റ് സംവിധാനം വഴിയോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേമെന്റ് ചെലാന്‍ വഴിയോ ഫീസ് അടക്കാം.
അപേക്ഷിക്കേണ്ട വിധം: www.allahabadhighcourt.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം. നവംബര്‍ ആറുമുതല്‍ അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 26. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് സൂക്ഷിക്കണം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
