Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഡി.എം.ആര്‍.സിയില്‍...

ഡി.എം.ആര്‍.സിയില്‍ 1489 ഒഴിവുകള്‍

text_fields
bookmark_border
ഡി.എം.ആര്‍.സിയില്‍ 1489 ഒഴിവുകള്‍
cancel

ഓണ്‍ലൈനായി അപേക്ഷിക്കാം •അവസാന തീയതി നവംബര്‍ 11
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനില്‍ (ഡി.എം.ആര്‍.സി) 1489 ഒഴിവുകള്‍. തസ്തിക, ഒഴിവ് എന്ന ക്രമത്തില്‍. അസി. മാനേജര്‍ (ഫിനാന്‍സ്)^2, സ്റ്റേഷന്‍ കണ്‍ട്രോളര്‍/ട്രെയിന്‍ ഓപറേറ്റര്‍^395, കസ്റ്റമര്‍ റിലേഷന്‍സ് അസിസ്റ്റന്‍റ് (സി.ആര്‍.എ)^176, ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍)^107, ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രോണിക്സ്)^99, ജൂനിയര്‍ എന്‍ജിനീയര്‍ (മെക്കാനിക്കല്‍)^39, ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍)^22, ഓഫിസ് അസിസ്റ്റന്‍റ്^9, അക്കൗണ്ട്സ് അസിസ്റ്റന്‍റ്^11, സ്റ്റെനോഗ്രഫര്‍^15, മെയിന്‍െറയ്നര്‍^ 634. പ്രായപരിധി: 21നും 30നും ഇടയില്‍.
വിദ്യാഭ്യാസ യോഗ്യത:
അസിസ്റ്റന്‍റ് മാനേജര്‍ (ഫിനാന്‍സ്)^ പ്രവൃത്തിപരിചയത്തോടെയുള്ള സി.എ/ സി.ഡബ്ള്യു.എ.എസ്.എ.പി/ഇ.ആര്‍.പി അഭികാമ്യം.
സ്റ്റേഷന്‍ കണ്‍ട്രോളര്‍/ട്രെയിന്‍ ഓപറേറ്റര്‍^ ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സില്‍ എന്‍ജിനീയറിങ് ഡിപ്ളോമ. അല്ളെങ്കില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവയില്‍ ബി.എസ്സി ബിരുദം.
കസ്റ്റമര്‍ റിലേഷന്‍സ് അസിസ്റ്റന്‍റ് (സി.ആര്‍.എ)^ അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍)^ ഇലക്ട്രിക്കലില്‍ എന്‍ജിനീയറിങ് ഡിപ്ളോമ.
ജൂനിയര്‍ എന്‍ജിനീയറിങ് (ഇലക്ട്രോണിക്സ്)^ ഇലക്ട്രോണിക്സിലോ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷനിലോ എന്‍ജിനീയറിങ് ഡിപ്ളോമ.
ജൂനിയര്‍ എന്‍ജിനീയറിങ് (മെക്കാനിക്കല്‍)^ മെക്കാനിക്കലില്‍ എന്‍ജിനീയറിങ് ഡിപ്ളോമ.
ജൂനിയര്‍ എന്‍ജിനീയറിങ് (സിവില്‍)^ സിവില്‍ എന്‍ജിനീയറിങ് ഡിപ്ളോമ.
ഓഫിസ് അസിസ്റ്റന്‍റ്^ അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബി.എ/ബി.എസ്സി/ബികോം ബിരുദം.
അക്കൗണ്ട് അസിസ്റ്റന്‍റ് ^ബി.കോം ബിരുദം.
സ്റ്റെനോഗ്രഫര്‍^ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഓഫിസ് മാനേജ്മെന്‍റ് ആന്‍ഡ് സെക്രട്ടേറിയല്‍ പ്രാക്ടീസില്‍ ഒരു വര്‍ഷത്തെ കോഴ്സും പാസായിരിക്കണം.
മെയിന്‍െറയ്നര്‍^ ഐ.ടി.ഐ ഡിപ്ളോമ (എന്‍.സി.വി.ടി/എസ്.സി.വി.ടി).
www.delhimetrorail.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 25.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story