ജോധ്പൂര്‍ എയിംസില്‍ 615 നഴ്സ്
text_fieldsഅപേക്ഷ ഓണ്‍ലൈന്‍ വഴി •നവംമ്പര്‍ എട്ട് വരെ അപേക്ഷിക്കാം
ജോധ്പൂര്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നഴ്സിങ് തസ്തികയില്‍ 615 ഒഴിവുണ്ട്.
അസിസ്റ്റന്‍റ് നഴ്സിങ് സൂപ്രണ്ട് (15), സ്റ്റാഫ് നഴ്സ് ഗ്രേഡ് 1(50), സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (550) എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത: അസിസ്റ്റന്‍റ് നഴ്സിങ് സൂപ്രണ്ട് ^നാലുവര്‍ഷം ദൈര്‍ഘ്യമുള്ള ബി.എസ്സി നഴ്സിങ്/ ബി.എസ്സി (പോസ്റ്റ്^സര്‍ട്ടിഫിക്കറ്റ്)/ ബി.എസ്സി(പോസ്റ്റ്^ബേസിക്), ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലില്‍ അല്ളെങ്കില്‍ സ്റ്റേറ്റ് നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ആറു വര്‍ഷത്തെ പരിചയം.
സ്റ്റാഫ് നഴ്സ് ഗ്രേഡ്^1^ ബി.എസ്സി നഴ്സിങ്, ബി.എസ്സി (പോസ്റ്റ്^സര്‍ട്ടിഫിക്കറ്റ്)/ ബി.എസ്സി(പോസ്റ്റ്^ബേസിക്), ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലില്‍ അല്ളെങ്കില്‍ സ്റ്റേറ്റ് നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം, മൂന്നു വര്‍ഷത്തെ പരിചയം. സ്റ്റാഫ് നഴ്സ് ഗ്രേഡ് 2^ബി.എസ്സി( നഴ്സിങ്), ബി.എസ്സി (പോസ്റ്റ്^സര്‍ട്ടിഫിക്കറ്റ്)/ ബി.എസ്സി(പോസ്റ്റ്^ബേസിക്), ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലില്‍ അല്ളെങ്കില്‍ സ്റ്റേറ്റ് നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
അപേക്ഷാ ഫീസ്: 500 രൂപ.(എസ്.സി/എസ്.ടി/ ഭിന്നശേഷിക്കാര്‍/ സ്ത്രീകള്‍ എന്നിവര്‍ക്ക് ഫീസില്ല). ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്/ ഇന്‍റര്‍നെറ്റ് ബാങ്കിങ് ഉപയോഗിച്ച് ഫീസടക്കാം.
അപേക്ഷിക്കേണ്ട വിധം:www.aiimsjodhpur.edu.inവഴി അപേക്ഷിക്കാം. അവസാന തീയതി നവംമ്പര്‍ എട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
