പ്രതിരോധ മന്ത്രാലയത്തില്‍ അവസരം
text_fieldsഇന്‍ഫന്‍ട്രി ബ്രിഗേഡിലും ഒപ്റ്റോ ഇലക്ട്രോണിക്സ് ഫാക്ടറിയിലുമാണ് ഒഴിവ്
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇന്‍ഫന്‍ട്രി ബ്രിഗേഡില്‍ ട്രേഡ്സ്മാന്‍ മാറ്റ്(55), ഫയര്‍മാന്‍ (32), എല്‍.ഡി.സി (2) എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത: ട്രേഡ്സ്മാന്‍, ഫയര്‍മാന്‍ ഒഴിവുകളിലേക്ക് മെട്രിക്കുലേഷനും എല്‍.ഡി.സിക്ക് ഇന്‍റര്‍മീഡിയറ്റും വിജയിച്ചിരിക്കണം.
പ്രായപരിധി: 18 നും 25 നും ഇടയില്‍. ഒ.ബി.സിക്ക് 18-28, എസ്.സി/ എസ്.ടി 18-30.
തെരഞ്ഞെടുപ്പ്: കായിക ക്ഷമത പരിശോധന, എഴുത്ത് പരീക്ഷ, ടൈപ്പിങ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം: www.davp.nic.in ല്‍ ലഭിക്കുന്ന അപേക്ഷ ഫോറത്തിന്‍െറ നിശ്ചിത മാതൃക തയാറാക്കി ഫോട്ടോഗ്രാഫ്, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, 25 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച 12x18 സെ.മീ വലുപ്പമുള്ള കവര്‍ സഹിതം അപേക്ഷിക്കണം.
വിലാസം: Commanding Officer, 6 Mountain Division Ordnance Unit, PIN909006, c/o 56 APO. അവസാന തീയതി ഒക്ടോബര്‍ 17.
ഒപ്റ്റോ ഇലക്ട്രോണിക്സ് ഫാക്ടറിയില്‍ 48 ഒഴിവ്
പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന റായ്പൂരിലെ ഒപ്റ്റോ ഇലക്ട്രോണിക്സ് ഫാക്ടറിയില്‍ 48 ഒഴിവുണ്ട്. സ്റ്റോര്‍ കീപ്പര്‍ (5), ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക് (4), ഫയര്‍മാന്‍ (3), ഒപ്റ്റികല്‍ വര്‍ക്കര്‍ (19), മെഷനിസ്റ്റ് (3), എക്സാമിനര്‍(ഇ) (1), ഗ്രൈന്‍ഡര്‍ (1) എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത: സ്റ്റോര്‍ കീപ്പര്‍- 10+2, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
ലോവര്‍ ഡിവിഷന്‍ ക്ളാര്‍ക്ക്: പന്ത്രണ്ടാം ക്ളാസ്/ തത്തുല്യം. ഇംഗ്ളീഷില്‍ മിനിറ്റില്‍ 35 വാക്കും ഹിന്ദിയില്‍ 30ഉം ടൈപ്പിങ് സ്പീഡ്. ഫയര്‍മാന്‍- പത്താം ക്ളാസ്, എലിമെന്‍ററി ഫയര്‍ ഫൈറ്റിങ് കോഴ്സ് പാസായിരിക്കണം. 165 സെ.മി നീളം, നെഞ്ചളവ്81.5-85 സെ.മി, തൂക്കം 50 കിലോഗ്രാം തുടങ്ങിയവ ഉണ്ടായിരിക്കണം.
ഒപ്റ്റികല്‍ വര്‍ക്കര്‍, മെഷിനിസ്റ്റ്, എക്സാമിനര്‍, ഗ്രൈന്‍ഡര്‍ തസ്തികയില്‍ മെട്രികുലേഷനും അതത് ട്രേഡില്‍ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റും.
പ്രായപരിധി: ക്ളര്‍ക്ക്, 18-27, ഒപ്റ്റികല്‍ വര്‍ക്കര്‍, മെഷിനിസ്റ്റ്, എക്സാമിനര്‍, ഗ്രൈന്‍ഡര്‍ 18-32, സ് റ്റോര്‍കീപ്പര്‍, 27കഴിയരുത്.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ടൈപ്പിങ് ടെസ്റ്റ്, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തില്‍.
അപേക്ഷ ഫീസ്: 50 രൂപ. ഡെറാഡൂണില്‍ മാറാവുന്ന തരത്തില്‍ ദ ജനറല്‍ മാനേജര്‍, ഓപ്റ്റോ ഇലക്ട്രോണിക്സ് ഫാക്ടറി, റായ്പൂര്‍, ഡറാഡൂണ്‍ എന്ന വിലാസത്തില്‍ ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍നിന്ന് ഡിമാന്‍റ് ഡ്രാഫ്റ്റ് അടക്കണം.
അപേക്ഷിക്കേണ്ട വിധം: www.davp.nic.in ല്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ദ ജനറല്‍ മാനേജര്‍, ഒപ്റ്റോ ഇലക്ട്രോണിക്സ് ഫാക്ടറി, റായ്പൂര്‍, ഡറാഡൂണ്‍ -248008 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി ഒക്ടോബര്‍ 15.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
