മുംബൈ നേവല്‍ ഡോക്യാര്‍ഡില്‍ 325 ഒഴിവ്
text_fieldsവെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന് കീഴിലോ മുംബൈ നേവല്‍ കമാന്‍ഡിന് കീഴിലോ ഏതെങ്കിലും യൂനിറ്റിലായിരിക്കും നിയമനം. എസ്.ടി (24), എസ്.സി (49), ഒ.ബി.സി (88), ജനറല്‍ (164) എന്നിങ്ങനെയാണ് ഒഴിവുകള്‍.
10ാം ക്ളാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 18നും 25നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ചു വര്‍ഷവും ഒ.ബി.സിക്കാര്‍ക്ക് മൂന്നു വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഇളവ് ലഭിക്കും.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍. പത്താംക്ളാസ് നിലവാരത്തിലുള്ള ജനറല്‍ സയന്‍സ്, മാത്സ്, ജനറല്‍ നോളജ്, റീസണിങ് തുടങ്ങിയ 100 ചോദ്യങ്ങളായിരിക്കുമുണ്ടാവുക. മെഡിക്കല്‍ പരിശോധനയുമുണ്ടായിരിക്കും.
മുംബൈയില്‍ മാത്രമായിരിക്കും പരീക്ഷാകേന്ദ്രമുണ്ടായിരിക്കുക. പരീക്ഷാകേന്ദ്രം, സമയം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അറിയിക്കും.
അപേക്ഷിക്കേണ്ട വിധം: www.godiwadabhartee.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് സാധുവായ ഇ-മെയില്‍ ഐഡിയുണ്ടായിരിക്കണം. ഫോട്ടോ, ഒപ്പ് എന്നിവയുടെ സ്കാന്‍ കോപ്പി ആവശ്യമാണ്. പത്താം ക്ളാസ് സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ഷീറ്റ്, സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റ്, സംവരണ വിഭാഗത്തില്‍പെടുന്നവരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കില്‍ എന്‍.ഒ.സി എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അവസാന തീയതി ഡിസംബര്‍ രണ്ട്.
