Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കര്‍ണാടക സെന്‍ട്രല്‍  യൂനിവേഴ്സിറ്റിയില്‍ 86 ഒഴിവ്

text_fields
bookmark_border
കര്‍ണാടക സെന്‍ട്രല്‍  യൂനിവേഴ്സിറ്റിയില്‍ 86 ഒഴിവ്
cancel

കര്‍ണാടക സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ അസിസ്റ്റന്‍റ് പ്രഫസര്‍, അസോസിയറ്റ് പ്രഫസര്‍, പ്രഫസര്‍ തസ്തികയില്‍ 86 ഒഴിവുണ്ട്. ഇംഗ്ളീഷ്, സൈക്കോളജി, ഇക്കണോമിക്സ്, കന്നഡ, കോമേഴ്സ്, മാനേജ്മെന്‍റ് സ്റ്റഡീസ്, ജിയോഗ്രാഫി, ഹിന്ദി, ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി, സോഷ്യല്‍ വര്‍ക്, ജിയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, എന്‍ജിനീയറിങ്, എന്‍ജിനീയറിങ് ഇലക്ട്രികല്‍, കെമിസ്ട്രി, ലിഗ്വിസ്റ്റിക്സ്, ഫോക് ലോറിസ്റ്റിക്സ് ആന്‍ഡ് ട്രൈബല്‍ സ്റ്റഡീസ്, മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സ് വിഷയങ്ങളിലാണ് ഒഴിവ്. പ്രഫസറാവാന്‍ ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്.ഡിയും പത്ത് വര്‍ഷത്തെ പരിചയവും വേണം. അസോസിയറ്റ് പ്രഫസര്‍ക്ക് പിഎച്ച്.ഡിയും ഏഴ് വര്‍ഷത്തെ മുന്‍പരിചയവും വേണം. അസിസ്റ്റന്‍റ് പ്രഫസര്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്/ സ്ളെറ്റ്/ സെറ്റ് യോഗ്യതയും ആവശ്യമാണ്. 
അപേക്ഷിക്കേണ്ട വിധം: 600 രൂപ, സെന്‍ട്രല്‍ യൂനിവേഴ്സിറ്റി ഓഫ് കര്‍ണാടക വിലാസത്തില്‍ ഡിമാന്‍റ് ഡ്രാഫ്റ്റായി അയക്കണം.
 www.cuk.ac.inല്‍ ലഭിക്കുന്ന അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ദ രജിസ്റ്റര്‍, സെന്‍ട്രല്‍ യൂനിവേഴ്സിറ്റി ഓഫ് കര്‍ണാടക, കടഗാഞ്ചി, കല്‍ബുര്‍ഗി 585367 വിലാസത്തില്‍ അയക്കണം. അവസാന തീയതി നവംമ്പര്‍ 28. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story