കോഴിക്കോട് ഐ.ഐ.എമ്മില്‍ വാക് ഇന്‍ ഇന്‍റര്‍വ്യൂ
text_fieldsകോഴിക്കോട്: കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ വിവധ തസ്തികകളില്‍ കരാര്‍/താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം ബന്ധപ്പെട്ട രേഖകളുമായി വാക് ഇന്‍ ഇന്‍റര്‍വ്യൂവിന് ഹാജരാവണം.
ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റ്
ഒഴിവുകള്‍: രണ്ട്, യോഗ്യത: ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദാനന്തര ബിരുദം.
പ്രായ പരിധി 25 വയസ്സ്(സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും) ഇന്‍റര്‍വ്യൂ തീയതി: മേയ് 25 രാവിലെ 10ന്.
സൂപ്പര്‍ വൈസര്‍
ഒഴിവ്: ഒന്ന്, പ്രായപരിധി: 40 വയസ്സ്. യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ഡിപ്ളോമ. ഓഡിയോ വിഷ്വല്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മൂന്നുവര്‍ഷം പരിചയം. വേതനം: 15000 രൂപ. ഇന്‍റര്‍വ്യൂ തീയതി മേയ് 26 രാവിലെ 10ന്.
ജൂനിയര്‍ എന്‍ജിനീയര്‍
ഒഴിവ്: ഒന്ന്, പ്രായപരിധി 58 വയസ്സ്, യോഗ്യത: സിവില്‍ എന്‍ജിനീയറിങ് ഡിപ്ളോമയും എട്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ളെങ്കില്‍ ഒന്നാം ക്ളാസ് ബി.ടെക്/ബി.ഇയും അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയവും. ഇന്‍റര്‍വ്യൂ ജൂണ്‍ മൂന്നിന് കാമ്പസില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
