കേന്ദ്രീയ വിദ്യാലയ സംഘാടനില് 4076 ഒഴിവുകള്‍
text_fieldsഓഫിസേഴ്സ് കേഡറിലും അധ്യാപക, അനധ്യാപക തസ്തികകളിലും അവസരം
കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേന്ദ്രീയ വിദ്യാലയ സംഘാടനില് വിവിധ തസ്തികകളിലായി 4076 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
www.kvsangathan.nic.in, http://jobapply.in/kvs/ എന്നീ വെബ്സൈറ്റിലൂടെ മെയ് 23 മുതല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. മറ്റ് അപേക്ഷകള്‍ സ്വീകരിക്കില്ല. ഓഫിസേഴ്സ് കേഡറിലും അധ്യാപക, അനധ്യാപക തസ്തികകളിലുമാണ് ഒഴിവുകള്‍.
വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പ്രായപരിധി, തെരഞ്ഞെടുപ്പ് രീതി, അപേക്ഷാ ഫീസ്, ഓണ്‍ലൈന്‍ രജിസ്ട്രേഷന് എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
ഓഫിസേഴ്സ് കേഡര്‍
വൈസ് പ്രിന്‍സിപ്പല്‍^30, ഫിനാന്‍സ് ഓഫിസര്‍^ ഒന്ന്, അസിസ്റ്റന്റ്^ 75, യു.ഡി ക്ളര്‍ക് ^153, എല്‍.ഡി ക്ളര്‍ക് -312, ഹിന്ദി ട്രാന്സ്ലേറ്റര്^അഞ്ച്, സ്റ്റെനോഗ്രാഫര്‍^ എട്ട്, അസിസ്റ്റന്റ് എഡിറ്റര്‍^ ഒന്ന്
അധ്യാപക ഒഴിവുകള്‍
പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍(പി.ജി.ടി)മാരുടെ 387 ഒഴിവുകളാണുള്ളത് (ഗ്രൂപ്പ് ബി. ഗ്രേഡ് പേ: 4800). ഇംഗ്ളീഷ്- 45, ഹിന്ദി ^20, ഫിസികസ്^38, കെമിസ്ട്രി^30, ഇക്കണോമിക്സ്^32, കൊമേഴ്സ്^ 68, കണക്ക്^ 28, ബയോളജി^36, ഹിസ്റ്ററി^30, ജോഗ്രഫി^21, കമ്പ്യൂട്ടര്‍ സയന്‍സ്^39. അതത് വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദവും ബി.എഡുമാണ് യോഗ്യത.
50 ശതമാനം മാര്‍ക്കോടെ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി എന്‍ജിനീയറിങ് ബിരുദമുള്ളവര്‍ക്കും എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് /എം.സി.എ ബിരുദധാരികള്‍ക്കും കമ്പ്യൂട്ടര്‍ സയന്‍സ് പി.ജി.ടി തസ്തികക്ക് അപേക്ഷിക്കാം.
ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍ (ഗ്രേഡ് പേ: 4600) തസ്തികയില്‍ 391 ഒഴിവുകളുണ്ട്. ഇംഗ്ളീഷ്^72, ഹിന്ദി^67, സോഷ്യല്‍ സ്റ്റഡീസ്^59, സയന്‍സ്^61, സംസ്കൃതം^62, കണക്ക്^ 70.
ഫിസിക്കല്‍ എജുക്കേഷന്‍^ 117, ആര്‍ട്ട് ^60, വര്‍ക്ഷോപ്^86 അധ്യാപക ഒഴിവുകളിലേക്കും ലൈബ്രേറിയന്‍^74, പ്രൈമറി ടീച്ചര്‍^2566, മ്യൂസിക് ടീച്ചര്‍^ 73 തുടങ്ങിയ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
വൈസ് പ്രിന്‍സിപ്പല്‍, ഫിനാന്‍സ് ഓഫിസര്‍ തസ്തികകളില്‍ 1200 രൂപയാണ് അപേക്ഷാ ഫീസ്. മറ്റു തസ്തികകള്‍ക്ക് 750 രൂപ. അവസാന തീയതി ജൂണ്‍ 22.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
