എസ്.എസ്.സി ഈസ്റ്റേണ്‍ റീജനില്‍ വിവിധ ഒഴിവുകള്‍
text_fieldsഅവസാന തീയതി ജൂലൈ 20
സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ ഈസ്റ്റേണ്‍ റീജന്‍ ഗ്രൂപ് ബി, ഗ്രൂപ് സി തസ്തികകളിലെ 83 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്‍റ് ആര്‍ക്കൈവിസ്റ്റ് (ഓറിയന്‍റല്‍ റെക്കോഡ്സ്) ^രണ്ട്, അസിസ്റ്റന്‍റ് ആര്‍ക്കൈവിസ്റ്റ് (ജനറല്‍)^23, ഡാറ്റ പ്രോസസിങ് അസിസ്റ്റന്‍റ്^ 22, സയന്‍റിഫിക് അസിസ്റ്റന്‍റ് (മെക്കാനിക്കല്‍)^ നാല്, സയന്‍റിഫിക് അസിസ്റ്റന്‍റ് (ആര്‍.പി.ടി) ^രണ്ട്, സയന്‍റിഫിക് അസിസ്റ്റന്‍റ് (ഇലക്ട്രിക്കല്‍)^രണ്ട്, ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് II^ രണ്ട്, മെട്രോളജിക്കല്‍ അസിസ്റ്റന്‍റ് ^രണ്ട്, അസിസ്റ്റന്‍റ് (ആര്‍ക്കിടെക്ചര്‍ ഡിപ്പാര്‍ട്മെന്‍റ്)^ 24 എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഡാറ്റ പ്രോസസിങ് അസിസ്റ്റന്‍റ് തസ്തികക്ക് പ്രായപരിധി 27. മറ്റു തസ്തികകള്‍ക്ക് 18-30. ഒ.ബി.സിക്ക് മൂന്നു വര്‍ഷവും എസ്.സി, എസ്.ടിക്ക് അഞ്ചു വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. അപേക്ഷാ ഫീസ് 50 രൂപ . എസ്.സി, എസ്.ടി, വനിത, വികലാംഗ ഉദ്യോഗാര്‍ഥികള്‍ക്ക് ഫീസില്ല.
അപേക്ഷാ ഫോറത്തിനും യോഗ്യത, അപേക്ഷാ രീതി എന്നിവ സംബന്ധിച്ച വിവരങ്ങളും www.sscer.org എന്ന വെബ്സൈറ്റില്‍. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20. വിലാസം.The Regional Director (ER), Staff Selection Commission (ER), Nizam Palace, 1st MSO Building, 8th floor,234/4, A.J.C. Bose Road, Kolkata700020.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
