ചിത്തരഞ്ജന്‍ ലോകോമോട്ടിവ് വര്‍ക്സില്‍ 615 അപ്രന്‍റിസ്
text_fieldsഇന്ത്യന്‍ റെയില്‍വെയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ ലോകോമോട്ടിവ് നിര്‍മാതാക്കളില്‍ ഒന്നായ ചിത്തരഞ്ജന്‍ദാസ് ലോകോമോട്ടിവ് വര്‍ക്സില്‍ 615 അവസരങ്ങളുണ്ട്. പശ്ചിമ ബംഗാളിലെ ബര്‍ദ്വാനിലാണ് ചിത്തരഞ്ജന്‍ ലോകോമോട്ടിവ് വര്‍ക്സ് സ്ഥിതിചെയ്യുന്നത്. എസ്.സി.വി.ടി വിഭാഗത്തില്‍ (എ) ഫിറ്റര്‍ (200), ടര്‍ണര്‍ (20), മെഷിനിസ്റ്റ് (56), വെല്‍ഡര്‍ (88), ഇലക്ട്രീഷ്യന്‍ (112), റെഫ്രിജറേറ്റര്‍ ആന്‍ഡ് എ.സി മെക്കാനിക് (4) എന്നിങ്ങനെയും നോണ്‍ ഐ.ഐ.ടി വിഭാഗത്തില്‍ (ബി) ഫിറ്റര്‍ (50), ടര്‍ണര്‍ (5), മെഷിനിസ്റ്റ് (14), വെല്‍ഡര്‍ (22), ഇലക്ട്രീഷ്യന്‍ (28), റെഫ്രിജറേറ്റര്‍ ആന്‍ഡ് എ.സി മെക്കാനിക് (1), പെയിന്‍റര്‍ (3) എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായപരിധി: എന്‍.സി.വി.ടി യോഗ്യതക്കാര്‍ക്ക് 15നും 24നും ഇടയിലും നോണ്‍ ഐ.ഐ.ടി വിഭാഗക്കാര്‍ക്ക് 15നും 22നും ഇടയിലായിരിക്കണം.
യോഗ്യത: എ വിഭാഗത്തിലുള്ളവര്‍ അതത് ട്രേഡുകളില്‍ ഐ.ടി.ഐ പാസായിരിക്കണം. പ്രസ്തുത ട്രേഡില്‍ എന്‍.സി.വി.ടിയുടെ എ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം.
നോണ്‍ ഐ.ടി.ഐ വിഭാഗക്കാര്‍ പ്ളസ് ടു അല്ളെങ്കില്‍ തത്തുല്യമാണ് യോഗ്യത.
അപേക്ഷാ ഫീസ്: ചിത്തരഞ്ജനില്‍ മാറാന്‍ കഴിയുന്ന തരത്തില്‍ ദേശസാത്കൃത ബാങ്ക് വഴി 100 രൂപ അപേക്ഷാ ഫീസായി നല്‍കണം. എഫ്.എ ആന്‍ഡ് സി.എ.ഒ, സി.എല്‍.ഡബ്ള്യു, ചിത്തരഞ്ജന്‍ എന്ന വിലാസത്തിലാണ് ഫീസ് അടക്കേണ്ടത്. പോസ്റ്റല്‍ ഓര്‍ഡറോ ഡിമാന്‍ഡ് ഡ്രാഫ്റ്റോ ആയി ഫീസടക്കാം.
അപേക്ഷിക്കേണ്ട വിധം: www.clw.indianrailways.gov.in ല്‍ ലഭിക്കുന്ന മാതൃക എ ഫോര്‍ പേപ്പറില്‍ വരച്ച് പൂരിപ്പിച്ചശേഷം ഗെസറ്റഡ് ഓഫിസര്‍ ഒപ്പുവെച്ച ഫോട്ടോ പതിക്കണം. ഫീസടച്ച സ്ളിപ്, 11x5 സൈസിലുള്ള അഞ്ചു രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച രണ്ട് എന്‍വലപ്, ഗസ്റ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ദ പ്രിന്‍സിപ്പല്‍, ടെക്നിക്കല്‍ ട്രെയ്നിങ് സെന്‍റര്‍, സി.എല്‍.ഡബ്ള്യു/ചിത്തരഞ്ജന്‍, പി.ഒ ചിത്തരഞ്ജന്‍, ബര്‍ദ്വാന്‍-713331 എന്ന വിലാസത്തില്‍ പോസ്റ്റലായി അയക്കണം.
അവസാന തീയതി: ആഗസ്റ്റ് 24.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
