ഇന്ദിര ഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ചില്‍ 108 അപ്രന്റിസ്
text_fieldsകല്പാക്കം ഇന്ദിര ഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ചില്‍ ട്രേഡ് അപ്രന്റിസായി 108 പേര്‍ക്ക് അവസരമുണ്ട്. ഫിറ്റര്‍ (35), ടര്‍ണര്‍ (10), മെഷിനിസ്റ്റ് (10), ഇലക്ട്രീഷ്യന് (23), വെല്‍ഡര്‍ (10), ഇലക്¤്രടാണിക് മെക്കാനിക് (ഒന്ന്), ഇന്‍സ്ട്രുമെന്റ് മെക്കാനിക് (നാല്), മെക്കാനിക് റഫ്രിജറേറ്റര്‍ ആന്‍ഡ് എ.സി (അഞ്ച്), കാര്‍പെന്റര്‍ (മൂന്ന്), പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്ട്രേഷന് അസിസ്റ്റന്റ് (അഞ്ച്), ഗാര്‍ഡനര്‍ (ഒന്ന്), ഹോര്‍ട്ടികള്‍ചര്‍ അസിസ്റ്റന്റ് (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായപരിധി: 22 കഴിയരുത് (6.8.2015 അടിസ്ഥാനത്തില്‍). എസ്.സി/ എസ്.ടി വിഭാഗത്തിന് ഇളവ് ലഭിക്കും.
യോഗ്യത: 10+2, പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്ട്രേഷന് പോസ്റ്റിന് നാഷനല്‍ കൗണ്‍സിലിന്‍െറ നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
അപേക്ഷിക്കേണ്ട വിധം: www.igcar.ernet.in/recruitment/Advt3_GSO2015.pdf വെബ്സൈറ്റില്‍ ലഭിക്കുന്ന അപേക്ഷാഫോറത്തിന്‍െറ മാതൃക എ4 പേപ്പറില്‍ വരച്ച് പൂരിപ്പിച്ച ശേഷം ഗസറ്റഡ് ഓഫിസര്‍ ഒപ്പുവെച്ച സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ‘ദി അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍, റിക്രൂട്ട്മെന്റ് സെക്ഷന്‍, ഇന്ദിര ഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്, കാഞ്ചീപുരം, കല്പാക്കം -603 102 എന്ന വിലാസത്തില്‍ ആഗസ്റ്റ് എട്ടിനുമുമ്പ് അയക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
