എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ 398 ഒഴിവുകള്‍
text_fieldsഎക്സിക്യൂട്ടിവ് (എയര്‍ ട്രാഫിക്) 200 എണ്ണം, ഇലക്ട്രോണിക്സില്‍ 198
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ എക്സിക്യൂട്ടിവ് (എയര്‍ ട്രാഫിക്) തസ്തികയില്‍ 200 ഒഴിവുകളിലേക്കും ജൂനിയര്‍ എക്സിക്യൂട്ടിവ് (ഇലക്ട്രോണിക്സ്) തസ്തികയിലേക്ക് 198 ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു.
ജൂനിയര്‍ എക്സിക്യൂട്ടിവ് (എയര്‍ ട്രാഫിക്) ഒഴിവുകള്‍ (ജനറല്‍ 101, എസ്.എസി 30, എസ്.ടി 15, ഒ.ബി.സി 54). ശമ്പളം 16,400-40,500
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഫിസിക്സ്, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെയുള്ള ബി.എസ്സി. ബിരുദം. അല്ളെങ്കില്‍ ഇലക്ട്രോണിക്/കമ്യൂണിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ 60 ശതമാനം മാര്‍ക്കോടെ എന്‍ജിനീയറിങ്/ ടെക്നോളി (ബി.ടെക്/ബി.ഇ) ബിരുദം.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ www.aai.aero എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്തുവേണം അപേക്ഷ അയക്കാന്‍. സെപ്റ്റംബര്‍ 14 മുതലാണ് അപേക്ഷ അയക്കേണ്ടത്. ഒക്ടോബര്‍ 13 വൈകീട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും.
പ്രായപരിധി 18നും 25നും ഇടയില്‍. സംവരണ സമുദായങ്ങള്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും. വ്യക്തിഗത അഭിമുഖത്തിലൂടെയായിരിക്കും നിയമനം. അപേക്ഷാ ഫീസും മറ്റു വിവരങ്ങളും ഒൗദ്യോഗിക വിജ്ഞാപനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.
ജൂനിയര്‍ എക്സിക്യൂട്ടിവ് (ഇലക്ട്രോണിക്സ്) തസ്തികയില്‍ ആകെ 198 ഒഴിവുകളാണുള്ളത്.
സെപ്റ്റംബര്‍ ഒമ്പതു മുതല്‍ ഒക്ടോബര്‍ ഒമ്പതു വരെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ www.aai.aero എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത: ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍നിന്ന് 60 ശതമാനം മാര്‍ക്കോടെ എന്‍ജിനീയറിങ്/ബി.ടെക് ഇന്‍ ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍/ടെലികമ്യൂണിക്കേഷന്‍/ ബി.ഇ ബിരുദം. അപേക്ഷകര്‍ 2015ലെ ഗേറ്റ് പരീക്ഷ പാസായിരിക്കണം.
പ്രായപരിധി 18നും 25നും ഇടയില്‍. സംവരണ സമുദായങ്ങള്‍ക്ക് വയസ്സില്‍ നിയമാനുസൃത ഇളവ് ലഭിക്കും. യോഗ്യത നേടുന്നവരെ അഭിമുഖത്തിലൂടെയായിരിക്കും തെരഞ്ഞെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
