നാവിക സേനയില്‍ എക്സിക്യൂട്ടിവ് , ടെക്നിക്കല്‍ ബ്രാഞ്ച്
text_fieldsഎന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം
ഏഴിമല നാവിക അക്കാദമിയില്‍ എക്സിക്യൂട്ടിവ് (ജനറല്‍ സര്‍വിസ്/ഹൈഡ്രോ കേഡര്‍/ ഐ.ടി) ബ്രാഞ്ചുകളിലേക്ക് എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. എക്സിക്യൂട്ടിവ് ബ്രാഞ്ചിലുള്ളവര്‍ക്ക് 44 ആഴ്ച്ചയും ടെക്നിക്കല്‍ ബ്രാഞ്ചിന് 22 ആഴ്ചയുമാണ് പരിശീലനം. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയാല്‍ നേവല്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലേക്ക് അവിവാഹിതരായ സ്ത്രീകള്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സബ് ലെഫ്റ്റനന്‍റ് തസ്തികയില്‍ നിയമനം ലഭിക്കും.
യോഗ്യത:
എക്സിക്യൂട്ടിവ് (ജെ.എസ്/ ഹൈഡ്രോ കേഡര്‍): എതെങ്കിലും ടേഡ്രില്‍ ബി.ഇ, ബി.ടെക്.
എക്സിക്യൂട്ടിവ് (ഐ.ടി): കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഐ.ടിയില്‍ ബി.ടെക്/ ബി.ഇ, എ.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/ ബി.എസ്സി (ഐ.ടി), ബി.സി.എ, എം.സി.എ.
ടെക്നിക്കല്‍ ബ്രാഞ്ച്
എന്‍ജിനീയറിങ് ബ്രാഞ്ച്: മെക്കാനിക്കല്‍, മറൈന്‍, ഓട്ടോമോട്ടിവ്, മെക്ട്രോണിക്സ്, ഇന്‍ഡസ്ട്രിയല്‍ & പ്രൊഡക്ഷന്‍, മെറ്റലര്‍ജി, ഏറോനോട്ടിക്കല്‍/ ഏറോസ്പേസ്, ബി.എസ് മറൈന്‍ എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്‍േറഷന്‍, ഇന്‍സ്ട്രുമെന്‍േറഷന്‍ & കണ്‍ട്രോള്‍, ഓട്ടോമേഷന്‍ & റോബോട്ടിക്സ്, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് & മാനേജ്മെന്‍റ്,
പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്.
ഇലക്ട്രിക്കല്‍ ബ്രാഞ്ച്: ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, കണ്‍ട്രോള്‍, ടെലികമ്യൂണിക്കേഷന്‍, ഇന്‍സ്ട്രുമെന്‍േറഷന്‍, പവര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ്.
നേവല്‍ ആര്‍ക്കിടെക്ചര്‍: മെക്കാനിക്കല്‍, സിവില്‍, ഏറോനോട്ടിക്കല്‍ / ഏറോസ്പേസ്, മെറ്റലര്‍ജി, നേവല്‍ ആര്‍ക്കിടെക്ചര്‍ ബ്രാഞ്ചുകളില്‍ ബി.ഇ/ ബി.ടെക് ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായം: 19നും 25നും ഇടയില്‍.
ശാരീരികക്ഷമത: നീളം: പുരുഷന്മാര്‍-157 സെ.മി, സ്ത്രീകള്‍-152 സെ.മി. പ്രായത്തിനനുസരിച്ച് തൂക്കവും മികച്ച കാഴ്ചയുമുണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട വിധം: ആഗസ്റ്റ് 22 മുതല്‍ www.joinindiannavy.gov.in . Officer Entry എന്ന ലിങ്കില്‍ 'Apply Online' വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷയുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പ് സഹിതം Post Box No. 04, Chankya Puri PO, New Delhi 110 02 വിലാസത്തില്‍ അയക്കണം. ഓണ്‍ലൈന്‍ അപേക്ഷ അവസാന തീയതി സെപ്റ്റംബര്‍-12. പകര്‍പ്പ് ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍-22.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
