ഈസ്റ്റേണ്‍ റെയില്‍വേയില്‍ 750 അപ്രന്‍റിസ്
text_fieldsപശ്ചിമ ബംഗാളിലെ കഞ്ചപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേ വര്‍ക്ഷോപ്പില്‍ 750 അപ്രന്‍റിസുകളുടെ ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ചീഫ് വര്‍ക്സ് മാനേജറുടെ കീഴില്‍ ഒരു വര്‍ഷം നീളുന്ന പരിശീലനം ലഭിക്കും. ഫിറ്റര്‍-240, വെല്‍ഡര്‍-143, ഇലക്ട്രീഷ്യന്‍-246, മെഷിനിസ്റ്റ്-22, വയര്‍മാന്‍-12, കാര്‍പെന്‍റര്‍-31, പെയിന്‍റര്‍-38 എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി അല്ളെങ്കില്‍ തത്തുല്യവും അതത് ട്രേഡില്‍ ഐ.ടി.ഐ. യോഗ്യതയും എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റും നേടിയിരിക്കണം.
പ്രായപരിധി: അപേക്ഷകര്‍ 15നും 24നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. അതായത്, 1991 ജൂലൈ ഒന്നിനും 2000 ജൂണ്‍ 30നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗത്തില്‍പെട്ടവര്‍ക്ക് നിയമപ്രകാരമുള്ള ഇളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: www.er.indianrailways.gov.in വെബ്സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം വര്‍ക്ഷോപ് പേഴ്സനല്‍ ഓഫിസര്‍, ഈസ്റ്റേണ്‍ റെയില്‍വേ, കഞ്ചപ്പാറ എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി സെപ്റ്റംബര്‍ 28.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
