ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ ഫോഴ്സില്‍ 158 ഒഴിവ്
text_fieldsഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴ്സില്‍ ഹെഡ്കോണ്‍സ്റ്റബ്ള്‍, അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ 158 ഒഴിവുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.
ഹെഡ്കോണ്‍സ്റ്റബ്ള്‍ 126, അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ എട്ട് എന്നിങ്ങനെയാണ് ഒഴിവുകള്‍. അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ (സ്റ്റെനോഗ്രാഫര്‍) തസ്തികയില്‍ രണ്ടും ഹെഡ്കോണ്‍സ്റ്റബ്ള്‍ കോമ്പിറ്റന്‍റ് മിനിസ്റ്റീരിയല്‍ തസ്തികയില്‍ 22 ഒഴിവിലേക്കും ഡിപ്പാര്‍ട്മെന്‍റല്‍ എന്‍ട്രിയാണ്.
യോഗ്യത: എ.എസ്.ഐ (സ്റ്റെനോ)- ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നേടിയിരിക്കണം. 10 മിനിറ്റില്‍ 80 വാക്ക് ടൈപ് ചെയ്യാന്‍ കഴിയണം. പ്രായം 18നും 25നും ഇടയില്‍.
ഹെഡ്കോണ്‍സ്റ്റബ്ള്‍ -ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും ഇംഗ്ളീഷില്‍ മിനിറ്റില്‍ 35 വാക്കും ഹിന്ദിയില്‍ 30 വാക്കും ടൈപിങ് വേഗവും. പ്രായം 18നും 25നും ഇടയില്‍. വിശദവിവരങ്ങള്‍ itbpolice.nic.in വെബ്സൈറ്റില്‍ ലഭിക്കും.
ശാരീരികക്ഷമത: പുരുഷന്മാര്‍ക്ക് 165 സെ.മീ. നീളം, നെഞ്ചളവ് 77 സെ.മീ. (.5 സെ.മീ. വികസിപ്പിക്കാന്‍ കഴിയണം). സ്ത്രീകള്‍ക്ക് 155 സെ.മീ. നീളം, 76 സെ.മീ. നെഞ്ചളവ്. സംവരണ വിഭാഗത്തിന് ഇളവ് ലഭിക്കും.
അപേക്ഷാഫീസ്: ബന്ധപ്പെട്ട അധികൃതര്‍ക്ക് സെന്‍ട്രല്‍ റിക്രൂട്ട്മെന്‍റ് ഫീ സ്റ്റാമ്പ് വഴി 50 രൂപ ഫീസടക്കണം.
അപേക്ഷിക്കേണ്ട വിധം: വെബ്സൈറ്റില്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് ഫോട്ടോ പതിച്ച് ഫീസ് അടച്ച രസീതും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം അയക്കണം. വിലാസവും വിശദ വിവരങ്ങളും വെബ്സൈറ്റില്‍ ലഭിക്കും. അവസാന തീയതി സെപ്റ്റംബര്‍ ഒമ്പത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
