ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷനില്‍ 51 ഒഴിവുകള്‍
text_fieldsദക്ഷിണ പൂര്‍വേഷ്യയിലെ ഏറ്റവും വലിയ പേപ്പര്‍, ന്യൂസ് പ്രിന്‍റ് നിര്‍മാതാക്കളായ അസമിലെ ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷനില്‍ ടെക്നീഷ്യന്‍, എന്‍ജീനിയര്‍, എം.ബി.എ ട്രെയ്നികളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 51 ഒഴിവുകളുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 20.
എന്‍ജിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്‍റീസ് (മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്‍േറഷന്‍, സിവില്‍, കെമിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്)- 24 ഒഴിവ്. യോഗ്യത: ബന്ധപ്പെട്ട മേഖലയില്‍ എന്‍ജിനീയറിങ് ബിരുദം.
ടെക്നിക്കല്‍ (ഡിപ്ളോമ ഹോള്‍ഡര്‍) അപ്രന്‍റീസ് (മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്‍േറഷന്‍, സിവില്‍, കെമിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്) - 19 ഒഴിവ്. യോഗ്യത: ബന്ധപ്പെട്ട മേഖലയില്‍ എന്‍ജിനീയറിങ്/ടെക്നോളജി ഡിപ്ളോമ.
എം.ബി.എ ട്രെയ്നി (ഫിനാന്‍സ്, മാര്‍ക്കറ്റിങ്, എച്ച് ആര്‍ & ഇ എസ്) - എട്ട് ഒഴിവ്. യോഗ്യത: അംഗീകൃത എം.ബി.എ ബിരുദം.
പ്രായം: 2015 ഏപ്രില്‍ 15ന് 26 വയസ്സ്. അര്‍ഹരായവര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
അഭിമുഖത്തിന്‍െറ അടിസ്ഥാനത്തിലാണ് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്. ഒരു വര്‍ഷമാണ് ട്രെയ്നിങ് കാലയളവ്. എന്‍ജിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്‍റീസ് - 7500 രൂപ, ടെക്നിക്കല്‍ അപ്രന്‍റീസ് - 6000 രൂപ, എം.ബി.എ ട്രെയ്നി - 7500 രൂപ എന്നിങ്ങനെ പ്രതിമാസ സ്റ്റൈപ്പന്‍ഡ് ലഭിക്കും.
അപേക്ഷ ബയോഡാറ്റയും ആവശ്യമായ രേഖകളും സഹിതം The Senior Manager (HR & ES), Hindustan Paper Corporation (HPC), Cachar Paper Mill Panchgram, Hailakandi, Assam 788802 എന്ന വിലാസത്തില്‍ അയക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
