ലക്ഷദ്വീപില്‍ സ്റ്റെനോഗ്രാഫര്‍, ഡെപ്യൂട്ടി സര്‍വേയര്‍
text_fieldsലക്ഷദ്വീപില്‍ സ്റ്റെനോഗ്രാഫര്‍, ഡെപ്യൂട്ടി സര്‍വേയര്‍/ചെയിന്‍-മാന്‍/മെഷര്‍, പബ്ളിക് റിലേഷന്‍സ് ഓഫിസര്‍ നിയമനത്തിനായി അഭിമുഖം നടത്തുന്നു. 42 ഒഴിവുകളാണുള്ളത്. ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. തസ്തിക, ഒഴിവ്, യോഗ്യത തുടങ്ങിയ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
സ്റ്റെനോഗ്രാഫര്‍-11. യോഗ്യത: പ്ളസ് ടു അല്ളെങ്കില്‍, തത്തുല്യം. ടൈപ്റൈറ്റില്‍ മിനിറ്റില്‍ 40 വാക്ക് ഇംഗ്ളീഷ് ടൈപ്പിങ് വേഗവും ഷോര്‍ട്ട്ഹാന്‍ഡില്‍ മിനിറ്റില്‍ 80 വാക്കും. പ്രായം: 35 കവിയരുത്.
ഡെപ്യൂട്ടി സര്‍വേയര്‍/ചെയിന്‍-മാന്‍/മെഷര്‍-30. യോഗ്യത: പ്ളസ് ടു അല്ളെങ്കില്‍, തത്തുല്യം. മൂന്നു മാസത്തെ ചെയിന്‍ സര്‍വേ (ലോവര്‍/ഹയര്‍) കോഴ്സ് പൂര്‍ത്തിയാക്കിയിരിക്കണം. മൂന്നു മാസത്തെ കമ്പ്യൂട്ടര്‍ പരിശീലനം. പ്രായം: 35 കവിയരുത്.
പബ്ളിക് റിലേഷന്‍സ് ഓഫിസര്‍-ഒന്ന്. യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം. ഏതെങ്കിലും സര്‍ക്കാര്‍ ഓഫിസില്‍ രണ്ടു വര്‍ഷത്തെ സേവനപരിചയം. ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം: 45 കവിയരുത്.
ഏപ്രില്‍ 20ന് കവരത്തിയില്‍ കലക്ടറേറ്റ് ഓഫിസിലാണ് അഭിമുഖം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം, ജാതി തുടങ്ങിയവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം 19ന് കലക്ടറേറ്റിലത്തെി രജിസ്റ്റര്‍ ചെയ്യണം. വിശദാംശങ്ങള്‍ക്ക് http://lakshadweep.nic.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
