Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎയര്‍ ഇന്ത്യ...

എയര്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് സര്‍വിസില്‍ സെക്യൂരിറ്റി ഏജന്‍റ്

text_fields
bookmark_border
എയര്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് സര്‍വിസില്‍ സെക്യൂരിറ്റി ഏജന്‍റ്
cancel

എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വിസസ് ലിമിറ്റഡില്‍ സെക്യൂരിറ്റി ഏജന്‍റ്സിന്‍െറ 402 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാല് മേഖലകളിലായാണ് ഒഴിവുകള്‍. അഭിമുഖത്തിലൂടെയാണ് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്. യോഗ്യത: ബിരുദം. ഇംഗ്ളീഷ്, ഹിന്ദി, അതാത് പ്രാദേശിക ഭാഷകള്‍ സംസാരിക്കാന്‍ അറിഞ്ഞിരിക്കണം. അഭിലഷണീയ യോഗ്യത: എന്‍.സി.സി സി സര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തിപരിചയം, ഡിപ്ളോമ/സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍. ഏവിയേഷന്‍ സെക്യൂരിറ്റി സര്‍വീസ് യോഗ്യതയും എക്സ്റേ ബാഗേജ് പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റുമുള്ള പരിചയസമ്പന്നര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രായം: 2015 ഏപ്രില്‍ ഒന്നിന് 28-31 വയസ്സ്. അര്‍ഹരായവര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. ശാരീരിക യോഗ്യത: ഉയരം  പുരുഷന്മാര്‍ക്ക് 172 സെ.മി, സ്ത്രീകള്‍ക്ക് 160 സെ.മി. പ്രവൃത്തിപരിചയമില്ലാത്തവര്‍ക്ക് ശാരീരിക ക്ഷമതാ പരിശോധന ഉണ്ടായിരിക്കും. അപേക്ഷാഫീസ്: 500 രൂപ. പട്ടികജാതി, പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസില്ല. Air India Air Transport Services Ltd എന്ന പേരില്‍ മുംബൈയില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി വേണം ഫീസ് അടക്കാന്‍. www.airindia.in വെബ്സൈറ്റില്‍ ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് നിര്‍ദിഷ്ട രേഖകള്‍ സഹിതമാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്. ഓരോ മേഖലയിലേക്കുമുള്ള അഭിമുഖത്തിന്‍െറ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. 
വെസ്റ്റേണ്‍ (മുംബൈ): 175 ഒഴിവ്. അഭിമുഖം: ഏപ്രില്‍ 25, രാവിലെ എട്ട് മുതല്‍ 11 വരെ.  Air India Staff Housing Old Colony Ground, Kalina, Santa Cruz(E), Mumbai 400 029. ഗോവ, സൂറത്ത്, ഭുജ്, ജാംനഗര്‍ തുടങ്ങിയ ഒൗട്ട്സ്റ്റേഷനുകളില്‍ ജോലിചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക്.
സതേണ്‍ (ഹൈദരാബാദ്): 92 ഒഴിവ്. മേയ് അഞ്ച്. രാവിലെ എട്ടുമുതല്‍ 11 വരെ. Railway Recreation Club, Behind Rail Nilayam, Near Secunderabad Railway Station, Hyderabad 500003. വിജയവാഡ, വിശാഖപട്ടണം, തിരുപ്പതി തുടങ്ങിയ ഒൗട്ട്സ്റ്റേഷനുകളില്‍ ജോലിചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക്. 
സതേണ്‍ (ചെന്നൈ): 74 ഒഴിവ്. മേയ് 19. രാവിലെ എട്ടു മുതല്‍ 11 വരെ. Air India sports Stadium, Air India Housing Colony, GST Road, Meenambakkam, Near Palavanthaangal Railway Station, Chennai 600 027. മധുര, കോയമ്പത്തൂര്‍ തുടങ്ങിയ ഒൗട്ട്സ്റ്റേഷനുകളില്‍ ജോലിചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക്. 
സതേണ്‍ (കേരള): 61 ഒഴിവ്. അഭിമുഖ സ്ഥലം, തീയതി തുടങ്ങിയ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. വിശദാംശങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story