ഇന്ത്യന്‍ എയര്‍ഫോഴ്സില്‍171 ഒഴിവുകള്‍
text_fieldsഇന്ത്യന്‍ എയര്‍ഫോഴ്സില്‍ സ്റ്റെനോഗ്രാഫര്‍, ക്ളര്‍ക്ക്, അപ്പര്‍ ഡിവിഷന്‍ ക്ളര്‍ക്ക് തസ്തികയിലെ 171 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 24. തസ്തിക, യോഗ്യത തുടങ്ങിയ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
സ്റ്റെനോഗ്രാഫര്‍ (ഗ്രേഡ് രണ്ട്)-വിദ്യാഭ്യാസ യോഗ്യത: പന്ത്രണ്ടാം ക്ളാസ് ജയം അല്ളെങ്കില്‍ തത്തുല്യം. പേ സ്കെയില്‍: 5200-20,200 + 2400 രൂപ ഗ്രേഡ് പേ. പ്രായം: 18-25 വയസ്സ്.
ക്ളര്‍ക്ക് (ഹിന്ദി ടൈപിസ്റ്റ്)-വിദ്യാഭ്യാസ യോഗ്യത: പന്ത്രണ്ടാം ക്ളാസ് ജയം അല്ളെങ്കില്‍ തത്തുല്യം, ടൈപ്റൈറ്ററില്‍ മിനിറ്റില്‍ 25 വാക്ക്/കമ്പ്യൂട്ടറില്‍ 30 വാക്ക് ഹിന്ദി ടൈപിങ് വേഗം. പേ സ്കെയില്‍: 5200-20,200 + 1900 രൂപ ഗ്രേഡ് പേ. പ്രായം: 18-25 വയസ്സ്.
സഫായ്വാല- വിദ്യാഭ്യാസ യോഗ്യത: പത്താം ക്ളാസ് ജയം അല്ളെങ്കില്‍ തത്തുല്യം. പേ സ്കെയില്‍: 5200-20,200 + 1800 രൂപ ഗ്രേഡ് പേ. പ്രായം: 18-25 വയസ്സ്.
മള്‍ട്ടി ടാസ്കിങ് സ്റ്റാഫ്-വിദ്യാഭ്യാസ യോഗ്യത: പത്താം ക്ളാസ് ജയം അല്ളെങ്കില്‍ തത്തുല്യം. പേ സ്കെയില്‍: 5200-20200 + 1800 രൂപ ഗ്രേഡ് പേ. പ്രായം: 18-25 വയസ്സ്.
യു.ഡി. ക്ളര്‍ക്ക് - വിദ്യാഭ്യാസ യോഗ്യത: പന്ത്രണ്ടാം ക്ളാസ് ജയം അല്ളെങ്കില്‍ തത്തുല്യം. ടൈപ്റൈറ്ററില്‍ മിനുറ്റില്‍ 30 വാക്ക്/കമ്പ്യൂട്ടറില്‍ 35 വാക്ക് ഇംഗ്ളീഷ് ടൈപിങ് വേഗം. പേ സ്കെയില്‍: 5200-20,200 + 1900 രൂപ ഗ്രേഡ് പേ. പ്രായം: 18-25 വയസ്സ്.
സ്റ്റോര്‍ കീപ്പര്‍- വിദ്യാഭ്യാസ യോഗ്യത: പന്ത്രണ്ടാം ക്ളാസ് ജയം അല്ളെങ്കില്‍ തത്തുല്യം. പേ സ്കെയില്‍: 5200-20,200 + 1900 രൂപ ഗ്രേഡ് പേ. പ്രായം: 18-25 വയസ്സ്. വിജ്ഞാപനത്തിന്‍െറ പൂര്‍ണരൂപം ഏപ്രില്‍ നാല്-പത്ത് ലക്കം എംപ്ളോയ്മെന്‍റ് ന്യൂസില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
