Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 3:42 AM IST Updated On
date_range 1 Nov 2017 3:42 AM ISTയൂനിയൻ ബാങ്കിൽ 200 ക്രെഡിറ്റ് ഒാഫിസർ; നവംബർ നാലുവരെ അപേക്ഷിക്കാം
text_fieldsbookmark_border
പൊതുമേഖല ബാങ്കായ യൂനിയൻ ബാങ്ക് ഒാഫ് ഇന്ത്യയിൽ ക്രെഡിറ്റ് ഒാഫിസർ തസ്തികയിലെ 200 ഒഴിവുകളിലേക്കുള്ള നിയമനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ നാലുവരെ നീട്ടി.
ജനറൽ-62, ഒ.ബി.സി-65, എസ്.സി-49, എസ്.ടി-24 എന്നിങ്ങനെ 200 ഒഴിവുകളിലേക്കാണ് നിയമനം. 23നും 32 നും ഇടയിൽ പ്രായക്കാർക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽനിന്ന് നേടിയ 60 ശതമാനത്തിൽ കുറയാത്ത ബിരുദമാണ് യോഗ്യത. എം.ബി.എ (ഫിനാൻസ്)/സി.എ/െഎ.സി.ഡബ്ല്യു.എ/സി.എഫ്.എ/എഫ്.ആർ.എം/സി.എ.െഎ.െഎ.ബി യോഗ്യതയുള്ളവക്ക് മുൻഗണന. കോഴ്സ് പൂർത്തിയാക്കിയശേഷം ഏതെങ്കിലും ദേശസാത്കൃത വാണിജ്യ ബാങ്കിൽ ഒാഫിസർ കേഡറിലുള്ള പ്രവൃത്തിപരിചയം അനിവാര്യം.
രണ്ടുവർഷമാണ് പ്രൊബേഷൻ കാലയളവ്. ഒാൺലൈൻ പരീക്ഷ/ഗ്രൂപ് ഡിസ്കഷൻ/പേഴ്സനൽ ഇൻറർവ്യൂവിെൻറ അടിസ്ഥാനത്തിലാകും നിയമനം. ബംഗളൂരു, ഡൽഹി, കൊൽക്കത്ത, ലഖ്നോ, മുംബൈ എന്നവിവിടങ്ങളാകും ഒാൺലൈൻ പരീക്ഷാകേന്ദ്രങ്ങൾ. ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 600 രൂപയും മറ്റുള്ളവർക്ക് 100 രൂപയും അപേക്ഷ ഫീസുണ്ട്. കൂടുതൽ വിവരങ്ങൾക്കും ഒാൺലൈൻ അപേക്ഷക്കും www.unionbankofindia.co.in ൽ Careers വിഭാഗത്തിൽ Recruitmentഎന്നതിൽ UNION BANK RECRUITMENT PROJECT 2017 - 2018 (CREDIT OFFICER ) - RECRUITMENT NOTIFICATION കാണുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story