Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

18 അധ്യാപക റാങ്ക്​ പട്ടികകളുടെ കാലാവധി ആറുമാസം നീട്ടും

text_fields
bookmark_border
പി.​എ​സ്.​സി​യോ​ട്​ ശി​പാ​ർ​ശ ചെ​യ്യാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നം
18 അധ്യാപക റാങ്ക്​ പട്ടികകളുടെ കാലാവധി ആറുമാസം നീട്ടും
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നാ​യി ത​യാ​റാ​ക്കി​യ 18 റാ​ങ്ക് പ​ട്ടി​ക​ക​ളു​ടെ കാ​ലാ​വ​ധി ആ​റു​മാ​സ​ത്തേ​ക്ക് കൂ​ടി ദീ​ർ​ഘി​പ്പി​ക്കാ​ൻ പി.​എ​സ്.​സി​യോ​ട് ശി​പാ​ർ​ശ ചെ​യ്യാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. 2026 സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന പ്രീ ​പ്രൈ​മ​റി, പ്രൈ​മ​റി, ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക റാ​ങ്ക് പ​ട്ടി​ക​ക​ളു​ടെ കാ​ലാ​വ​ധി​യാ​ണ് ദീ​ർ​ഘി​പ്പി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഇ​തു​സം​ബ​ന്ധി​ച്ച പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​മ​ർ​പ്പി​ച്ച ശി​പാ​ർ​ശ​യാ​ണ് മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​ക​രി​ച്ച​ത്. സെ​ൻ​സ​സ് ഡ്യൂ​ട്ടി, ബി.​എ​ൽ.​ഒ ചു​മ​ത​ല​ക​ൾ, അ​ന്ത​ർ ജി​ല്ല സ്ഥ​ലം​മാ​റ്റ​ത്തി​ലു​ണ്ടാ​യ കാ​ല​താ​മ​സം, ത​സ്തി​ക നി​ർ​ണ​യം വൈ​ക​ൽ, ഒ​ഴി​വു​ക​ൾ യ​ഥാ​സ​മ​യം പി.​എ​സ്.​സി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ലു​ള്ള കാ​ല​താ​മ​സം തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ മ​തി​യാ​യ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് ത​ട​സ്സം നേ​രി​ട്ടു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ത് നി​യ​മ​ന​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യ കു​റ​വി​ന് കാ​ര​ണ​മാ​യെ​ന്നും ഇ​തെ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ് റാ​ങ്ക് പ​ട്ടി​ക​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടാ​നു​ള്ള തീ​രു​മാ​ന​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നീ​ട്ടാ​ൻ ശി​പാ​ർ​ശ ചെ​യ്യു​ന്ന റാ​ങ്ക് പ​ട്ടി​ക​ക​ൾ

പ്രീ​പ്രൈ​മ​റി ടീ​ച്ച​ർ (കാറ്റഗറി നമ്പർ: 519/2019), എ​ച്ച്.​എ​സ്.​ടി -സോ​ഷ്യ​ൽ സ​യ​ൻ​സ് (203/2021), എ​ച്ച്.​എ​സ്.​ടി -മ​ല​യാ​ളം (255/2021), എ​ച്ച്.​എ​സ്.​ടി -ഹി​ന്ദി (562/2021), എ​ച്ച്.​എ​സ്.​ടി -ഇം​ഗ്ലീ​ഷ് (254/2021), എ​ച്ച്.​എ​സ്.​ടി -മാ​ത്ത​മാ​റ്റി​ക്സ് (383/ 2020), എ​ച്ച്.​എ​സ്.​ടി -നാ​ച്ച്വ​റ​ൽ സ​യ​ൻ​സ് (384/2020), ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വ​ജ് ടീ​ച്ച​ർ -അ​റ​ബി​ക് (520/2019), പാ​ർ​ട് ടൈം ​എ​ച്ച്.​എ​സ്.​ടി -ഹി​ന്ദി (422/2019), എ​ച്ച്.​എ​സ്.​ടി -ഡ്രോ​യി​ങ് ടീ​ച്ചേ​ഴ്സ് (524/2019), പാ​ർ​ട് ടൈം ​ജൂ​നി​യ​ർ ലാം​ഗ്വ​ജ് ടീ​ച്ച​ർ -അ​റ​ബി​ക് യു.​പി.​എ​സ് (402/2020), ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ടീ​ച്ച​ർ -യു.​പി.​എ​സ് (525/2019), എ​ച്ച്.​എ​സ്.​എ​സ്.​ടി -ഇം​ഗ്ലീ​ഷ് (728/2021), എ​ച്ച്.​എ​സ്.​എ​സ്.​ടി - ഇം​ഗ്ലീ​ഷ് ജൂ​നി​യ​ർ (730/2021), എ​ച്ച്.​എ​സ്.​എ​സ്.​ടി -ഹി​സ്റ്റ​റി (486/2019), എ​ച്ച്.​എ​സ്.​എ​സ്.​ടി -ജൂ​നി​യ​ർ സു​വോ​ള​ജി (738/2021), എ​ച്ച്.​എ​സ്.​എ​സ്.​ടി -ജൂ​നി​യ​ർ ജ്യോ​ഗ്ര​ഫി (736/2021), എ​ച്ച്.​എ​സ്.​എ​സ്.​ടി -ബോ​ട്ട​ണി ജൂ​നി​യ​ർ (737/2021)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 18 teacher rank lists to get 6-month extension
Next Story