Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightബാങ്ക്​ ഓഫ്​...

ബാങ്ക്​ ഓഫ്​ മഹാരാഷ്​ട്രയിൽ 150 ജനറലിസ്​റ്റ്​ ഓഫിസർ

text_fields
bookmark_border
bank of maharashtra
cancel

​പൊ​തു​മേ​ഖ​ല​യി​ൽ​പെ​ടു​ന്ന ബാ​ങ്ക്​ ഓ​ഫ്​ മ​ഹാ​രാ​ഷ്​​ട്ര ജ​ന​റ​ലി​സ്​​റ്റ്​ ഓ​ഫി​സ​ർ​മാ​രെ റി​ക്രൂ​ട്ട്​ ചെ​യ്യു​ന്നു. ഒ​ഴി​വു​ക​ൾ 150 (ജ​ന​റ​ൽ 62, ഇ.​ഡ​ബ്ല്യൂ.​എ​സ്​ 15, ഒ.​ബി.​സി 40, എ​സ്.​സി-22, എ​സ്.​ടി-11). മി​ഡി​ൽ മാ​നേ​ജ്​​മെൻറ്​ ഗ്രേ​ഡ്​ സ്​​കെ​യി​ൽ II വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന ത​സ്​​തി​ക​യാ​ണി​ത്.

ശ​മ്പ​ള​നി​ര​ക്ക്​ 48,170-69,810 രൂ​പ. ഡി.​എ/​എ​ച്ച്.​ആ​ർ.​എ/​സി.​സി.​എ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും ഡി​സി​പ്പി​നി​ൽ മൊ​ത്തം 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബാ​ച്ചി​ലേ​ഴ്​​സ്​ ബി​രു​ദം. എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി/​പി.​ഡ​ബ്ല്യൂ.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ 55 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി.

ജെ.​എ.​ഐ.​ഐ.​ബി & സി.​എ.​ഐ.​ഐ.​ബി യോ​ഗ്യ​ത അ​ഭി​ല​ഷ​ണീ​യം. അ​ല്ലെ​ങ്കി​ൽ, സി.​എ/​ഐ.​സി.​ഡ​ബ്ല്യൂ.​എ/​സി.​എ​ഫ്.​എ/​എ​ഫ്.​ആ​ർ.​എം യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. ഏ​തെ​ങ്കി​ലും ഷെ​ഡു​ക​ൾ​ക്ക്​ ക​മേ​ഴ്​​സ്യ​ൽ ബാ​ങ്കി​ൽ ഓ​ഫി​സ​റാ​യി മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ണ്ടാ​ക​ണം. ​െക്ര​ഡി​റ്റ്​ അ​നു​ബ​ന്ധ മേ​ഖ​ല​യി​ലോ ബ്രാ​ഞ്ച്​ മേ​ധാ​വി​യാ​േ​യാ/ ഇ​ൻ​ചാ​ർ​ജാ​യോ ജോ​ലി ചെ​യ്​​തി​ട്ടു​ള്ള​വ​ർ​ക്ക്​ മു​ൻ​ഗ​ണ​ന ല​ഭി​ക്കും.

പ്രാ​യ​പ​രി​ധി: 25-35. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ ച​ട്ട​പ്ര​കാ​ര​മു​ള്ള ഇ​ള​വ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 31-12-2020 ​െവ​ച്ചാ​ണ്​ പ്രാ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. അ​പേ​ക്ഷാ​ഫീ​സ്​ 1180 രൂ​പ. എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 118 രൂ​പ മ​തി. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും (പി.​ഡ​ബ്ല്യൂ.​ഡി), വ​നി​ത​ക​ൾ​ക്ക്​ ഫീ​സി​ല്ല.

വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക വി​ജ്​​ഞാ​പ​നം www.bankofmaharastra.inൽ Careers ​ലി​ങ്കി​ലു​ണ്ട്. അ​പേ​ക്ഷ നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ഏ​പ്രി​ൽ ആ​റി​ന​കം സ​മ​ർ​പ്പി​ക്ക​ണം. ​െഡ​ബി​റ്റ്​/​െ​ക്ര​ഡി​റ്റ്​/​ഇ​ൻ​റ​ർ​നെ​റ്റ്​ ബാ​ങ്കി​ങ്​ മു​ഖാ​ന്ത​രം അ​ട​ക്കാം. സെ​ല​ക്​​ഷ​ൻ: ഐ.​ബി.​പി.​എ​സ്​ ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ, തു​ട​ർ​ന്നു​ള്ള വ്യ​ക്​​തി​ഗ​ത അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്.

ഒ​ബ്​​ജ​ക്​​ടീ​വ്​ മാ​തൃ​ക​യി​ലു​ള്ള ടെ​സ്​​റ്റി​ൽ ഇം​ഗ്ലീ​ഷ്​ ലാം​ഗ്വേ​ജ്​, ക്വാ​ണ്ടി​റ്റേ​റ്റീ​വ്​ ആ​പ്​​റ്റി​റ്റ്യൂ​ഡ്​, റീ​സ​ണി​ങ്​ എ​ബി​ലി​റ്റി, പ്ര​ഫ​ഷ​ന​ൽ നോ​ള​​ജ്​ എ​ന്നി​വ​യി​ൽ പ​രി​ജ്​​ഞാ​ന​മ​ള​ക്കു​ന്ന 150 ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും. ര​ണ്ടു മ​ണി​ക്കൂ​ർ സ​മ​യം അ​നു​വ​ദി​ക്കും. 150 മാ​ർ​ക്കി​നാ​ണ്​ പ​രീ​ക്ഷ. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മാ​ത്ര​മാ​ണ്​ പ​രീ​ക്ഷാ​കേ​ന്ദ്രം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വി​ജ്​​ഞാ​പ​ന​ത്തി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank of maharashtrajob vacancyGeneralist Officer
News Summary - 150 Generalist Officers job vacancy in in Bank of Maharashtra
Next Story