Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_right​െഎ.ഐ.ഐ.ടികളിൽ...

​െഎ.ഐ.ഐ.ടികളിൽ ഒഴിഞ്ഞുകിടക്കുന്നത്​ 147 അധ്യാപക തസ്​തികകൾ

text_fields
bookmark_border
147 Faculty Posts Vacant In Centrally Funded IIITs
cancel

ന്യൂഡൽഹി: കേന്ദ്ര സഹായത്തോടെ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്​സ്​ ഓഫ്​ ഇൻഫർമേഷൻ ടെക്​നോളജിയിൽ 147 അധ്യാപക തസ്​തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന്​ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. 410 ഫാക്കൽറ്റി പോസ്റ്റുകളാണ്​ ഇവിടെയുള്ളത്​.

​പോസ്റ്റുകൾ ഒഴിവുവരുന്നതും അവിടെ നിയമനങ്ങൾ നടത്തുന്നതും നിരന്തരം നടക്കുന്ന പ്രക്രിയയാണ്​. ഫാക്കൽറ്റികളെ ആകർഷിക്കുന്നതിനായി പരസ്യങ്ങളും മറ്റു സ്​പെഷൽ റിക്രൂട്ട്​മെന്‍റ്​ പദ്ധതികളും നടത്തുന്നുണ്ട്​ -വിദ്യാഭ്യാസമന്ത്രി ലോക്​സഭയെ അറിയിച്ചു.

2019 ജനുവരിയിൽ 204 പോസ്റ്റുകൾ ഒഴിഞ്ഞുകിടന്നിരുന്നു. 2019 ജനുവരിക്കും 2020 ഫെബ്രുവരിക്കും ഇടയിൽ 48 പോസ്റ്റുകളിൽ ഫാക്കൽറ്റികളെ നിയമിച്ചതായും അദ്ദേഹം പറഞ്ഞു.

​െഎ.ഐ.ഐ.ടി അലഹാബാദിൽ 28, എ.ബി.വി ​-ഐ.ഐ.ഐ.ടി.എം ഗ്വാളിയാറിൽ 37, പി.ഡി.പി.എം -​ഐ.​െഎ.​െഎ.ടി ആൻഡ്​ എം, ജബൽപുരിൽ 21, ഐ.​െഎ.​െഎ.ടി.ഡി ആൻഡ്​ എം കാഞ്ചീുരം -50, ഐ.​െഎ.​െഎ.ടി ആൻഡ്​ എം കുർനൂലിൽ 11 പോസ്റ്റുകളിലാണ്​ ഒഴിവുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dharmendra PradhanIIITsIndian Institutes of Information Technology
News Summary - 147 Faculty Posts Vacant In Centrally Funded IIITs
Next Story