Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അസം റൈഫിൾസിൽ 1380 ഒഴിവുകൾ

text_fields
bookmark_border
വിജ്ഞാപനം www.assamrifles.gov.inൽ
അസം റൈഫിൾസിൽ 1380 ഒഴിവുകൾ
cancel
Listen to this Article

അസം റൈഫിൾസ് വിവിധ ടെക്നിക്കൽ, ട്രേഡ്സ്മാൻ തസ്തികകളിൽ 1380 ഒഴിവുകളിലേക്കുള്ള ഇക്കൊല്ലത്തെ റിക്രൂട്ട്മെന്റ് റാലി സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.assamrifles.gov.inൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി ഇപ്പോൾ സമർപ്പിക്കാം. ജൂലൈ 20 വരെ അപേക്ഷ സ്വീകരിക്കും.

കേരളത്തിൽ 39 ഒഴിവുകളാണുള്ളത്. ഹവിൽദാർ ക്ലർക്ക് -12, ഹവിൽദാർ (ഓപറേറ്റർ റേഡിയോ ആൻഡ് ലൈൻ)-18, വാറന്റ് ഓഫിസർ (റേഡിയോ മെക്കാനിക്), റൈഫിൾമാൻ (ആർമർ)-1, നെയിബ് സുബേദാർ (ബ്രിഡ്ജ് ആൻഡ് റോഡ്)-2, റൈഫിൾമാൻ (നഴ്സിങ് അസിസ്റ്റന്റ്)-2, റൈഫിൾമാൻ (വാഷർമാൻ)-3.

ഹവിൽദാർ (ഓപറേറ്റർ റേഡിയോ ആൻഡ് ലൈൻ) -പുരുഷന്മാർ മാത്രം). എസ്.എസ്.എൽ.സി/തത്തുല്യം, റേഡിയോ ടെലിവിഷൻ/ഇലക്ട്രോണിക്സിൽ രണ്ടു വർഷത്തെ ഐ.ടി.ഐ ട്രേഡ് സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു/ഹയർ സെക്കൻഡറി പാസായിരിക്കണം. പ്രായം: 18-25.

വാറന്റ് ഓഫിസർ (റേഡിയോ മെക്കാനിക്) (പുരുഷന്മാർ മാത്രം). എസ്.എസ്.എൽ.സി/തത്തുല്യം, റേഡിയോ ആൻഡ് ടെലിവിഷൻ ടെക്നോളജി/ഇലക്ട്രോണിക്സ്/ടെലി കമ്യൂണിക്കേഷൻ/കമ്പ്യൂട്ടർ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ ഡൊമസ്റ്റിക് അപ്ലയൻസിൽ ഡിപ്ലോമ അല്ലെങ്കിൽ ഹയർ സെക്കൻഡറി/പ്ലസ് ടു (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്) 50 ശതമാനം മാർക്കോടെ പാസായിരിക്കണം. പ്രായം: 18-23.

റൈഫിൾമാൻ (ആർമർ) (പുരുഷന്മാർ മാത്രം). എസ്.എസ്.എൽ.സി/തത്തുല്യം. പ്രായം: 18-23. നെയിബ് സുബേദാർ (ബ്രിഡ്ജ് & റോഡ്) -എസ്.എസ്.എൽ.സി/തത്തുല്യം. സിവിൽ എൻജിനീയറിങ് ഡിപ്ലോമ. പ്രായം 18-23.

റൈഫിൾമാൻ (നഴ്സിങ് അസിസ്റ്റന്റ്) (പുരുഷന്മാർ മാത്രം). എസ്.എസ്.എൽ.സി/തത്തുല്യം, പ്രായം 18-23.

റൈഫിൾമാൻ (വാഷർമാൻ) (പുരുഷന്മാർ മാത്രം) -എസ്.എസ്.എൽ.സി/തത്തുല്യം. പ്രായം 18-23. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടാകണം. സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ട്. ഫിസിക്കൽ സ്റ്റാൻഡേഡ് ടെസ്റ്റ്, കായികക്ഷമത/എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 1380 vacancies in Assam Rifles
Next Story