ഹി​ന്ദു​സ്​​ഥാ​ൻ കോ​പ്പ​ർ ലി​മി​റ്റ​ഡി​ൽ 129 ഒ​ഴി​വു​ക​ൾ

22:00 PM
13/11/2017
ഹി​ന്ദു​സ്​​ഥാ​ൻ കോ​പ്പ​ർ ലി​മി​റ്റ​ഡ്​ രാ​ജ​സ്​​ഥാ​നി​​ലെ ഖേ​ത്രി ന​ഗ​ർ കോം​പ്ല​ക്​​സി​ൽ ട്രേ​ഡ്​ അ​പ്ര​ൻ​റി​സ്​ ത​സ്​​തി​ക​യി​ലെ 129 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 

ഒ​ഴി​വു​ള്ള ട്രേ​ഡും കോ​ഴ്​​സ്​ കാ​ലാ​വ​ധി​യും ഒ​ഴി​വു​ക​ളു​ടെ എ​ണ്ണ​വും ഇ​ങ്ങ​നെ​യാ​ണ്​: 
മൈ​നി​ങ്​ മേ​റ്റ്​ (മൂ​ന്നു വ​ർ​ഷം, 12 ഒ​ഴി​വ്), ക​മ്പ്യൂ​ട്ട​ർ ആ​ൻ​ഡ്​ പെ​രി​ഫെ​റ​ൽ ഹാ​ർ​ഡ്​​വെ​യ​ർ റി​പ്പ​യ​ർ ആ​ൻ​ഡ്​ മെ​യ്​​ൻ​റ​ന​ൻ​സ്​ മെ​ക്കാ​നി​ക്​ (ര​ണ്ടു വ​ർ​ഷം, ര​ണ്ട്​ ഒ​ഴി​വ്), ട​ർ​ണ​ർ (ഒ​രു വ​ർ​ഷം, അ​ഞ്ച്​ ഒ​ഴി​വ്), ഫി​റ്റ​ർ (ഒ​രു വ​ർ​ഷം, 23 ഒ​ഴി​വ്), ഇ​ല​ക്​​ട്രീ​ഷ്യ​ൻ (ഒ​രു വ​ർ​ഷം, 40 ഒ​ഴി​വ്), ഇ​ല​ക്​​ട്രോ​ണി​ക്​ മെ​ക്കാ​നി​ക്​ (ഒ​രു വ​ർ​ഷം, 10 ഒ​ഴി​വ്), ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ സി​വി​ൽ (ഒ​രു വ​ർ​ഷം, ഒ​രു ഒ​ഴി​വ്), ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ മെ​ക്കാ​നി​ക്ക​ൽ (ഒ​രു വ​ർ​ഷം, ര​ണ്ട്​ ഒ​ഴി​വ്), വെ​ൽ​ഡ​ർ (ഒ​രു വ​ർ​ഷം, 10 ഒ​ഴി​വ്), മെ​ക്കാ​നി​ക്​ ഡീ​സ​ൽ (ര​ണ്ടു​ വ​ർ​ഷം, എ​ട്ട്​ ഒ​ഴി​വ്), പ​മ്പ്​ ഒാ​പ​റേ​റ്റ​ർ കം ​മെ​ക്കാ​നി​ക്​ (ഒ​രു വ​ർ​ഷം, ആ​റ്​ ഒ​ഴി​വ്), റ​ഫ്രി​ജ​റേ​ഷ​ൻ ആ​ൻ​ഡ്​ എ​യ​ർ​ക​ണ്ടീ​ഷ​നി​ങ്. മെ​ക്കാ​നി​ക്​ (ഒ​രു വ​ർ​ഷം, ര​ണ്ട്​ ഒ​ഴി​വ്), വ​യ​ർ​മാ​ൻ (ര​ണ്ടു​ വ​ർ​ഷം, മൂ​ന്ന്​ ഒ​ഴി​വ്), കേ​ബി​ൾ ജോ​യ​ൻ​റ​ർ (ഒ​രു വ​ർ​ഷം, മൂ​​ന്ന്​ ഒ​ഴി​വ്), ഒാ​േ​ട്ടാ ഇ​ല​ക്​​ട്രീ​ഷ്യ​ൻ (ഒ​രു വ​ർ​ഷം, ര​ണ്ട്​ ഒ​ഴി​വ്). 

അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 30. അ​പേ​ക്ഷ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ http://www.hindustancopper.com കാ​ണുക.
COMMENTS