Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎൻ.എസ്​.യു.ടിയിൽ 126...

എൻ.എസ്​.യു.ടിയിൽ 126 അനധ്യാപക ഒഴിവുകൾ

text_fields
bookmark_border
job seekers
cancel

ന്യൂഡൽഹിയിലെ നേതാജി സുഭാഷ്​ യൂനിവേഴ്​സിറ്റി ഓഫ്​ ടെക്​നോളജി (NSUT) താഴെ പറയുന്ന തസ്​തികകളിൽ റിക്രൂട്ട്​മെൻറിനായി അപേക്ഷകൾ ക്ഷണിച്ചു (പരസ്യനമ്പർ NSUT/Non Teaching/2021/02).

ലോവർ ഡിവിഷൻ ക്ലർക്ക്​-ഒഴിവുകൾ 35 (ജനറൽ 15, ഇ.ഡഡ്ല്യൂ.എസ്​ 4, എസ്​.സി 4, എസ്​.ടി 3, ഒ.ബി.സി 9). ശമ്പളനിരക്ക്​ 19,900-63,200 രൂപ.

ജൂനിയർ സ്​റ്റെനോ, ഒഴിവുകൾ 10 (ജനറൽ 4, ഇ.ഡഡ്ല്യൂ.എസ്1, എസ്​.സി 1, എസ്​.ടി 1, ഒ.ബി.സി 3).

അപ്പർ ഡിവിഷൻ ക്ലർക്ക്​-ഒഴിവുകൾ 8 (ജനറൽ 5, എസ്​.സി 1, ഒ.ബി.സി 2).

ലൈബ്രറി അസിസ്​റ്റൻറ്​-ഒഴിവുകൾ 2 (ഒ.ബി.സി).

ഈ മൂന്ന്​ തസ്​തികകളുടെയും ശമ്പളനിരക്ക്​ 25,500-81,100 രൂപ.

ജൂനിയർ മെക്കാനിക്​-ഒഴിവുകൾ 21 (ജനറൽ 7, ഇ.ഡഡ്ല്യൂ.എസ്​ 3, എസ്​.സി 1, എസ്​.ടി 2, ഒ.ബി.സി 8). ശമ്പളനിരക്ക്​ 19,900-63,200 രൂപ.

ഹെഡ്​ക്ലർക്ക്​-ഒഴിവുകൾ 7 (ജനറൽ 5, എസ്​.സി 1, ഒ.ബി.സി 1). ശമ്പളനിരക്ക്​ 44,900-1,42,400 രൂപ.

സീനിയർ ടെക്​നിക്കൽ അസിസ്​റ്റൻറ്​ ഒഴിവുകൾ 3, (ഒ.ബി.സി 2, എസ്​.സി 1). ശമ്പളനിരക്ക്​ 35,400-1,12,400 രൂപ.

അസിസ്​റ്റൻറ്​ സ്​റ്റോർകീപ്പർ- ഒഴിവ്​ 1, ശമ്പളനിരക്ക്​ 19,900-63,200 രൂപ.

ജൂനിയർ പ്രോഗ്രാമർ-ഒഴിവുകൾ 13 ( ജനറൽ 6, ഇ.ഡഡ്ല്യൂ.എസ്​ 1, എസ്​.സി 2, എസ്​.ടി 1, ഒ.ബി.സി 3), ശമ്പളനിരക്ക്​ 35,400-1,12,400 രൂപ.

ടെക്​നിക്കൽ അസിസ്​റ്റൻറ്​-ഒഴിവുകൾ 26 (ജനറൽ 11,ഇ.ഡഡ്ല്യൂ.എസ്​ 3, എസ്​.സി 3, എസ്​.ടി 2, ഒ.ബി.സി 7), ശമ്പളനിരക്ക്​ 29,200-92,300 രൂപ.

വിശദ വിവരങ്ങളടങ്ങിയ വിജ്​ഞാപനം www.nsut.ac.in ൽനിന്നും ഡൗൺലോഡ്​ ചെയ്യാം. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ജൂലൈ 31നകം സമർപ്പിക്കണം.

വിലാസം: Registrar, Netaji Subhas University of Technology, Azad Hind Fauj Marg, Sector-3, DWARKA, New Delhi-110078.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vacanciesjob vacancyNSUT
News Summary - 126 non-teaching vacancies in NSUT
Next Story