യു.കെയിലേക്ക് പ്രതിവര്‍ഷം 1000 നിയമനം
text_fieldsതിരുവനന്തപുരം: ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വിസ് പ്രതിനിധിസംഘം നോര്‍ക്ക അധികൃതരുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി. വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ പ്രതിവര്‍ഷം ആയിരത്തിലേറെ റിക്രൂട്ട്മെന്റാണു ലക്ഷ്യമിടുന്നതെന്ന് നോര്‍ക്ക റൂട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണന് നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത് കോളശ്ശേരി എന്നിവര്‍ വ്യക്തമാക്കി.
ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരെ കൂടാതെ, ആരോഗ്യമേഖലയിലെ മറ്റു പ്രഫഷനലുകള്ക്കൂടി അവസരം ലഭ്യമാക്കുന്നതാണിത്.
യു.കെ റിക്രൂട്ട്മെന്റ് നടപടി സമയപരിധിക്കുള്ളില്‍ സാധ്യമാക്കുന്നതിനുള്ള നിർദേശങ്ങളും പ്രത്യേക റിക്രൂട്ട്മെന്റ് പോര്‍ട്ടലിന്റെയും ഡിജിറ്റല്‍ സാധ്യതകളും ചര്‍ച്ച ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

