കാലം തേടുന്ന പ്രതിഭകളെ സൃഷ്ടിക്കും
text_fieldsഉന്നത വിദ്യാഭ്യാസത്തിനായുള്ള രേവ യൂനിവേഴ്സിറ്റിയുടെ ദീർഘദർശനം എന്താണ്?
അക്കാദമിക മികവ്, നവീകരണം, ഗവേഷണം, വ്യവസായ സംയോജനം എന്നിവ സമന്വയിപ്പിക്കുന്ന മുൻനിര സ്ഥാപനമായി രേവ യൂണിവേഴ്സിറ്റി ഉയർന്നുവന്നിട്ടുണ്ട്. ബിരുദം മുതൽ പി.എച്ച്.ഡി വരെയുള്ള നൂറോളം പ്രോഗ്രാമുകളിലൂടെ അക്കാദമിക മികവും സാമൂഹിക ഉത്തരവാദിത്തവുമുള്ള പ്രതിഭകളെ സൃഷ്ടിക്കാനാണ് രേവ സർവകലാശാല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ആഗോളതലത്തിലെ മത്സര ലോകത്തേക്ക് വിദ്യാർഥികളെ രേവ എങ്ങനെയാണ് പ്രാപ്തരാക്കുന്നത്?
വ്യവസായാധിഷ്ഠിത പാഠ്യപദ്ധതി, അന്താരാഷ്ട്ര സഹകരണങ്ങൾ, ഗവേഷണ അവസരങ്ങൾ, നവീകരണാധിഷ്ഠിത വിദ്യാഭ്യാസം എന്നിവയിലൂടെ റീവ യൂനിവേഴ്സിറ്റി വിദ്യാർഥികളെ ആഗോള മികവിലേക്ക് സജ്ജമാക്കുന്നു. അതേസമയം, ധാർമ്മിക നേതൃത്വം, സാംസ്കാരിക മൂല്യങ്ങൾ, സാമൂഹിക ഉത്തരവാദിത്തം എന്നിവ പരിപോഷിപ്പിക്കുന്നതിലും ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നു. ഇന്ത്യൻ പാരമ്പര്യത്തിലും മൂല്യത്തിലും നിലയുറപ്പിച്ച് ആഗോളതലത്തിൽ ചിന്തിക്കാനാണ് വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നത്.
അക്കാദമിക പഠനവും വ്യവസായ ആവശ്യങ്ങളും തമ്മിലുള്ള വിടവ് എങ്ങനെ നികത്തും?
ഇന്റേൺഷിപ്പുകൾ, തത്സമയ പ്രോജക്റ്റുകൾ, പ്രായോഗിക പരിശീലനം, വ്യവസായ സഹകരണങ്ങൾ, അനുഭവാധിഷ്ഠിത പഠന മാതൃകകൾ എന്നിവയിലൂടെ അക്കാദമിക പഠനം വ്യവസായ ലോകത്തിന്റെ പ്രതീക്ഷകൾക്കനുസരിച്ച് ഉയർത്തുന്നു. ‘വിദ്യാഭ്യാസം മുതൽ സംരംഭം വരെ’ എന്ന തത്വശാസ്ത്രം വിദ്യാർഥികളിൽ സംരംഭകത്വ താൽപര്യം ഉണർത്തുന്നു. ഉയർന്നുവരുന്ന മേഖലകളിൽ വിദ്യാർഥികൾക്ക് പ്രായോഗിക പരിചയം നൽകാനായി പാഠ്യപദ്ധതി തുടർച്ചയായി അപ്ഡേറ്റ് ചെയ്യുന്നു. ഇതിൽ വ്യവസായ വിദഗ്ധരുമായും സർവകലാശാല സഹകരിക്കുന്നു.
മിഡിൽ ക്ലാസ് കുടുംബങ്ങളിൽ നിന്നുള്ള, പ്രത്യേകിച്ച് കേരളത്തിൽനിന്നും ഗൾഫിൽ നിന്നുമുള്ള വിദ്യാർഥികൾക്ക് സാമ്പത്തിക സഹായമോ സ്കോളർഷിപ്പ് പ്രോഗ്രാമുകളോ ലഭ്യമാണോ?
രേവ റൈസ് ഉൾപ്പെടെയുള്ള സ്കോളർഷിപ്പുകളും അക്കാദമിക മികവ്, കായിക നേട്ടങ്ങൾ, മെറിറ്റ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായവും രേവ യൂനിവേഴ്സിറ്റി വാഗ്ദാനം ചെയ്യുന്നു. വൈവിധ്യമാർന്ന സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുള്ള പ്രതിഭാധനരായ വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രാപ്യമാക്കാൻ സർവകലാശാല പ്രതിജ്ഞാബദ്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

