കരിയർ ഗൈഡൻസിൽ പ്രൊഫഷണൽ സമീപനവുമായി സ്റ്റാർട്ട് അപ് സംരംഭം
text_fieldsഅഭിരുചിക്കനുസരിച്ച കരിയർ മേഖലയും അതിലേക്ക് എത്തിപ്പെടാനുള്ള കോഴ്സുകളും തെരഞ്ഞെടുക്കുകയെന്നത് വിദ്യാ ർഥികളെ സംബന്ധിച്ചടുത്തോളം ഏക്കാലത്തും ബുദ്ധിമുട്ടേറിയ ഒന്നാണ്. ഏത് മേഖലയാണ് തനിക്കിണങ്ങുകയെന്നത് കണ ്ടെത്താൻ പല വിദ്യാർഥികൾക്കും കഴിയാറില്ല. ചിലർ മറ്റ് ചിലരുടെ സമ്മർദങ്ങൾക്ക് വഴങ്ങി ഇഷ്ടപ്പെടാത്ത കോഴ്സു കൾ തെരഞ്ഞെടുക്കേണ്ട സാഹചര്യവും ഉണ്ടാവുന്നു. ഇത്തരത്തിലുള്ളവരെ സഹായിക്കാനായാണ് വി ലീഡ് എന്ന സ്റ്റാർട്ട് അപ് സംരംഭം.
അസസ്മെൻറ് ടെസ്റ്റിലൂടെയും കരിയർ ഗൈഡൻസ് ക്ലാസിലൂടെയും വിദ്യാർഥികളെ അവർക്ക് ഇണങ്ങുന്ന കോഴ്സും കരിയർ മേഖലയും തെരഞ്ഞെടുക്കാൻ സഹായിക്കുകയാണ് വി ലീഡ് ചെയ്യുന്നത്. മൂന്ന് കാറ്റഗറിയിലായാണ് വി ലീഡിൻെറ കരിയർ ടെസ്റ്റ് നടക്കുന്നത്. 8,9 10 ക്ലാസിലെ കുട്ടികൾക്കായി ഒരു ടെസ്റ്റും 11,12 ക്ലാസിലെ കുട്ടികൾക്ക് മറ്റൊരു ടെസ്റ്റും ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്ക് മാത്രമായി മൂന്നാമത്തെ പരീക്ഷയും നടക്കുന്നു.
10ാം ക്ലാസിന് ശേഷം വിദ്യാർഥികൾക്ക് പ്ലസ് വണ്ണിൽ ഏത് കോഴ്സ് തെരഞ്ഞെടുക്കണമെന്നതിൽ ഉപദേശം നൽകുകയാണ് ആദ്യ ടെസ്റ്റിൻെറ നിർദേശം. ബിരുദ കോഴ്സുകളെ കുറിച്ച് ഉപദേശം രണ്ടാം ടെസ്റ്റിന് ശേഷം നൽകുന്നു. കരിയർ സാധ്യതകളെ കുറിച്ച് ഉപദേശം നൽകുകയാണ് മൂന്നാം ടെസ്റ്റിൻെറ ലക്ഷ്യം.
ടെസ്റ്റ് നടത്തിയതിന് ശേഷം ഈ സ്കോറിൻെറ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കരിയർ ഗൈഡൻസ് കൗൺസിലിങ് കൂടി വി ലീഡ് നൽകും. രാജ്യത്തെ പ്രമുഖ ഐ.ഐ.ടികളിൽ നിന്നും യൂനിവേഴ്സിറ്റികളിൽ നിന്നും പഠിച്ചിറങ്ങിയവരാണ് വി ലീഡ് എന്ന സംരംഭത്തിന് പിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.