ആരോഗ്യ പരിരക്ഷയിൽ നിർമിതബുദ്ധിക്ക് സ്ഥാനമേറെ -പ്രഫ. പി. അശ്വതി
text_fieldsഎ.ഐ ഇൻ ഫ്യൂച്ചർ ഹെൽത്ത്കെയർ സെഷനിൽ പ്രഫ.പി. അശ്വതി സംസാരിക്കുന്നു
ആരോഗ്യ പരിരക്ഷയിൽ നിർമിതബുദ്ധിയുടെ പ്രാധാന്യം വ്യക്തമാക്കി ബംഗളൂരു റേവ യൂനിവേഴ്സിറ്റി അസി. പ്രഫസർ പി. അശ്വതിയുടെ സെഷൻ. ‘എ.ഐ ഇൻ ഫ്യൂച്ചർ ഹെൽത്ത് കെയർ’ എന്ന വിഷയത്തിലാണ് സെഷൻ നടന്നത്. ഡോക്ടറുടെ ജോലിഭാരം കുറക്കാൻ മാത്രമല്ല, രോഗികൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കാനും നിർമിത ബുദ്ധി സഹായകമാണെന്ന് അശ്വതി പറഞ്ഞു. എത്രയും പെട്ടെന്ന് രോഗനിർണയം നടത്തുന്നത് അടിയന്തര ചികിത്സക്കും രോഗവിമുക്തിക്കും ഏറെ ഗുണകരമാണ്. എക്സ്റേ, സ്കാനിങ് തുടങ്ങി മെഡിക്കൽ ഇമേജിങ്ങിന് വരെ എ.ഐ ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ ലഭിക്കുന്ന കൃത്യവും കാര്യക്ഷമവുമായ ഇമേജുകൾ വേഗത്തിലുള്ള രോഗ നിർണയത്തിന് സഹായിക്കുന്നു. ഭാവിയിൽ ആരോഗ്യപരിരക്ഷക്ക് നിർമിത ബുദ്ധി കൂടുതൽ ഉപയോഗിക്കാനാകുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

