വിദ്യാർഥികളെ കേൾക്കണം -പി.എം. സാലിഹ്
text_fieldsമാധ്യമം സി.ഇ.ഒ പി.എം. സാലിഹ് സംസാരിക്കുന്നു
മലപ്പുറം: വിദ്യാർഥികളാണ് എജുകഫെയുടെ പ്രധാന ആകർഷണമെന്ന് ‘മാധ്യമം’ സി.ഇ.ഒ പി.എം. സാലിഹ്. വിദ്യാർഥികളെ കേൾക്കണം എന്നതാണ് രക്ഷിതാക്കളോടും അധ്യാപകരോടും സർക്കാറിനോടും ആവശ്യപ്പെടാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമം എജുകഫെയുടെ സമാപന ദിവസം സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു സി.ഇ.ഒ. രക്ഷിതാക്കളേക്കാൾ ശേഷിയുള്ളവരാണ് വിദ്യാർഥികൾ. ജെൻ സീയേക്കാൾ പ്രാപ്തിയുള്ളവരാണ് ജെൻ ആൽഫ. മില്ലേനിയൽസിനേക്കാൾ കഴിവുള്ളവരാണ് ജെൻ സീ. ഓരോ തലമുറ മാറിവരുമ്പോഴും മനുഷ്യന്റെ കഴിവും കാര്യപ്രാപ്തിയും വർധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ കാലത്തെ എങ്ങനെ സമീപിക്കണമെന്ന് മനസ്സിലാക്കി ആത്മവിശ്വാസത്തോടെയാണ് ഓരോ വിദ്യാർഥിയും എജുകഫെയിൽനിന്ന് മടങ്ങുന്നതെന്ന് പി.എം. സാലിഹ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

