Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Remote sensing, geoinformatics Infinite possibilities
cancel
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightറിമോട്ട്​ സെൻസിങ്​,...

റിമോട്ട്​ സെൻസിങ്​, ജിയോ ഇൻഫർമാറ്റിക്​സ്​; കാത്തിരിക്കുന്നത്​ അനന്ത സാധ്യതകൾ -കേ​ര​ള​ത്തി​ലും പ​ഠി​ക്കാം

text_fields
bookmark_border

ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക, സൂ​ക്ഷി​ക്കു​ക, വി​ശ​ക​ല​നം ചെ​യ്യു​ക എ​ന്നി​വ​യാ​ണ് ജി.​ഐ.​എ​സ് (ജ്യോ​ഗ്ര​ഫി​ക്ക​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്​​റ്റം) മേ​ഖ​ല​യി​ലെ ജോ​ലി. ജി.​ഐ.​എ​സ്, റി​മോ​ട്ട് സെ​ന്‍സി​ങ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ഫോ​ട്ടോ​ഗ്രാ​മെ​ട്രി തു​ട​ങ്ങി​യ​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ന്ന ജി​യോ ഇ​ന്‍ഫോ​ര്‍മാ​റ്റി​ക്സ് കോ​ഴ്സി​നും ഇ​ന്ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്

തൊ​ഴി​ൽ​രം​ഗ​ത്തെ അ​ന​ന്ത​സാ​ധ്യ​ത​ക​ളി​ലേ​ക്ക് വ​ഴി തു​റ​ക്കു​ന്ന​താ​ണ് റി​മോ​ട്ട് സെ​ന്‍സി​ങ്, ജി​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്‌​സ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ഴ്സു​ക​ൾ.

ജ്യോ​ഗ്ര​ഫി /സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദ​മു​ള്ള​വ​ർ​ക്ക് ക​രി​യ​ർ രം​ഗ​ത്ത് ചു​വ​ടു​റ​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന നി​ര​വ​ധി കോ​ഴ്സു​ക​ൾ ഈ ​മേ​ഖ​ല​യി​ലു​ണ്ട്. ഒ​രു വ​സ്തു​വി​നെ കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റ​ത്തു​നി​ന്നു പ​രി​ശോ​ധി​ച്ച് അ​തി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന ശാ​സ്ത്ര​ശാ​ഖ​യാ​ണ് റി​മോ​ട്ട് സെ​ന്‍സി​ങ്. ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ലോ വി​മാ​ന​ങ്ങ​ളി​ലോ ഘ​ടി​പ്പി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​വ സാ​ധ്യ​മാ​കു​ന്ന​ത്. ഭൗ​മോ​പ​രി​ത​ല​ത്തി​ലെ ജ​ല വി​ഭ​വ​ശേ​ഷി മു​ത​ല്‍ പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​ത്തി​െ​ൻ​റ അ​ള​വു​വ​രെ റി​മോ​ട്ട് സെ​ന്‍സി​ങ്ങി​ലൂ​ടെ ക​ണ്ടെ​ത്താം.

തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ള്‍

വി​വി​ധ തൊ​ഴി​ല്‍ മേ​ഖ​ല​ക​ള്‍ ഈ ​ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. എ​ന്‍വ​യ​ണ്‍മെ​ൻ​റ​ല്‍ അ​നാ​ലി​സി​സ്, മെ​ഡി​ക്ക​ല്‍ സ​യ​ന്‍സ് തു​ട​ങ്ങി​യ​വ​യെ​ല്ലാം ജി.​ഐ.​എ​സും റി​മോ​ട്ട് സെ​ന്‍സി​ങ്ങും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു. ഗ​വ​ണ്‍മെ​ൻ​റ്​ ഏ​ജ​ന്‍സി​ക​ളി​ലും ഡി​ഫ​ന്‍സി​ലു​മു​ൾ​പ്പെ​ടെ നി​ര​വ​ധി സാ​ധ്യ​ത​ക​ളാ​ണി​ന്നു​ള്ള​ത്. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള പ്ര​ഫ​ഷ​നു​ക​ൾ​ക്ക്​ ഈ ​മേ​ഖ​ല​യി​ലേ​ക്ക് ക​രി​യ​ര്‍ തി​രി​ച്ചു​വി​ടാ​വു​ന്ന​താ​ണ്. ആ​ര്‍ക്കി​യോ​ള​ജി, ഇ​ക്കോ​ള​ജി, എ​ൻ​ജി​നീ​യ​റി​ങ്, അ​ര്‍ബ​ന്‍ ആ​ന്‍ഡ് റീ​ജ​ന​ല്‍ പ്ലാ​നി​ങ്, ഫോ​റ​സ്ട്രി, ജി​യോ​ള​ജി, വൈ​ല്‍ഡ് ലൈ​ഫ് മാ​നേ​ജ്മെ​ൻ​റ്, മെ​റ്റീ​രി​യോ​ള​ജി, ഓ​ഷ്യാ​നോ​ഗ്ര​ഫി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളു​മാ​യൊ​ക്കെ ബ​ന്ധ​പ്പെ​ടു​ന്ന രീ​തി​യി​ല്‍ റി​മോ​ട്ട് സെ​ന്‍സി​ങ്ങും ജി.​ഐ.​എ​സും വ​ള​ര്‍ന്നു​ക​ഴി​ഞ്ഞു.

സാ​ങ്കേ​തി​ക വി​ദ്യ​യോ​ടു​ള്ള താ​ൽ​പ​ര്യ​വും ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ലെ ബി​രു​ദ​വും ഉ​ണ്ടെ​ങ്കി​ൽ ഉ​പ​രി പ​ഠ​ന​ത്തി​നാ​യി ഈ ​വി​ഷ​യ​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കാം. കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് സ​ർ​ക്കാ​ർ, സ്വ​കാ​ര്യ​മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി ഒ​ഴി​വു​ക​ളാ​ണ്. ക​രി​യ​റി​ൽ വ്യ​ത്യ​സ്ത​ത ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള​താ​ണ് ഇ​ത്ത​രം കോ​ഴ്സു​ക​ൾ.


യോ​ഗ്യ​ത

സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ൾ, ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ്, ജ്യോ​ഗ്ര​ഫി, ജി​യോ​ള​ജി, എ​ര്‍ത്ത് സ​യ​ന്‍സ് വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദം/​ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, ഐ. ​ടി, എ​ൻ​ജി​നീ​യ​റി​ങ് തു​ട​ങ്ങി​യ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് റി​മോ​ട്ട് സെ​ന്‍സി​ങ്/​ജി​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്‌​സ് എ​ന്നി​വ​യി​ൽ പി.​ജി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കോ​ഴ്സു​ക​ൾ ചെ​യ്യാ​നാ​കും. കൂ​ടാ​തെ നി​ല​വി​ൽ ഈ ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കും ഈ ​കോ​ഴ്സു​ക​ൾ ചെ​യ്യാ​നാ​കും. ഇ​ത്ത​ര​ക്കാ​ർ​ക്ക് പ്ര​ത്യേ​ക​മാ​യി​ത്ത​ന്നെ പ​ഠ​ന​സ​മ​യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്.

സ്ഥാ​പ​ന​ങ്ങ​ളും കോ​ഴ്സു​ക​ളും

ഇ​ന്ത്യ​ന്‍ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​മോ​ട്ട്​ സെ​ന്‍സി​ങ്​, ഡെ​റാ​ഡൂ​ൺ

റി​മോ​ട്ട് സെ​ൻ​സി​ങ്, ജി.​ഐ.​എ​സ് തു​ട​ങ്ങി​യ കോ​ഴ്സു​ക​ൾ ന​ൽ​കു​ന്ന ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​ണ് ഡെ​റാ​ഡൂ​ണി​ലെ ഇ​ന്ത്യ​ന്‍ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​മോ​ട്ട് സെ​ന്‍സി​ങ്. ISROയു​ടെ കീ​ഴി​ലു​ള്ള സ്ഥാ​പ​ന​മാ​ണി​ത്.

പ്ര​ധാ​ന കോ​ഴ്സു​ക​ള്‍:

1. M.Tech- Remote sensing and & Geographic information system

2. M.Sc. Geoinformation science & earth observation

3. PG Diploma - Geoinformatics

4. Remote sensing with emphasis on digital image processing

5. Certificate course on geoinformatics/remote sensing

Website: www.iirs.gov.in

GIS വി​ഷ​ൻ ഇ​ന്ത്യ, കൊ​ൽ​ക്ക​ത്ത

1. GIS Analyst

2. GIS Technician

3. Advanced GIS Training

4. GIS Data analyst and Mapping techniques

5. GIS and Environmental analysis

website: www.gisvisionindia.com

എ​സ്.​ആ​ർ.​എം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, ചെ​ന്നൈ

M.Tech. Remote sensing and GIS

website: www.srmist.edu.in

മോ​ത്തി​ലാ​ൽ നെ​ഹ്‌​റു നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, അ​ല​ഹ​ബാ​ദ്

M.Tech. GIS and Remote sensing

website: www.mnnit.ac.in

നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, ക​ർ​ണാ​ട​ക

M.Tech. Remote sensing and GIS

website: www.nitk.ac.in

ജാ​മി​അ മി​ല്ലി​യ്യ ഇ​സ്​​ലാ​മി​യ്യ യൂ​നി​വേ​ഴ്സി​റ്റി

PG Diploma in Remote sensing and GIS application

website: www.jmi.ac.in

ബി​ർ​ള ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ് ടെ​ക്നോ​ള​ജി, ഝാ​ർ​ഖ​ണ്ഡ്

M.Tech. Remote sensing

website: www.bitmesra.ac.in

അ​മൃ​ത സ്കൂ​ൾ ഓ​ഫ് എ​ൻ​ജി​നീ​റി​ങ്, കോ​യ​മ്പ​ത്തൂ​ർ

M.Tech. Remote sensing and wireless sensor network

www.amrita.edu/school

സ​ത്യ​ഭാ​മ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ചെ​ന്നൈ

M.tech. Remote sensing and Geoinformatics

website: www.sathyabama.ac.in

അ​ണ്ണാ യൂ​നി​വേ​ഴ്സി​റ്റി, തി​രു​നെ​ൽ​വേ​ലി

M.Tech. Remote sensing

website: www.auttvl.ac.in

ആ​ന്ധ്ര യൂ​നി​വേ​ഴ്സി​റ്റി, വി​ശാ​ഖ​പ​ട്ട​ണം

1. M.Tech Remote sensing

2. B.E. Geo informatics

website: www.andhrauniversity.edu.in

ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു ടെ​ക്​​ന​ളോ​ജി​ക്ക​ൽ യൂ​നി​വേ​ഴ്സി​റ്റി, കാ​ക്കി​ന​ട, ആ​ന്ധ്ര​പ്ര​ദേ​ശ്

M.tech. Remote sensing

website: www.jntuk.edu.in

ബ​നാ​റ​സ് ഹി​ന്ദു യൂ​നി​വേ​ഴ്സി​റ്റി, വാ​രാ​ണ​സി

PG Diploma in Remote sensing and GIS

website: www.bhu.ac.in

ചൗ​ധ​രി ച​ര​ൺ​സി​ങ് യൂ​നി​വേ​ഴ്സി​റ്റി, മീ​റ​ത്ത്, യു.​പി.

PG.Diploma in GIS and Remote sensing

website: www.ccsuniversity.ac.in

കേ​ര​ള​ത്തി​ലും പ​ഠി​ക്കാം

റി​മോ​ട്ട് സെ​ൻ​സി​ങ്, ജി​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്‌​സ് കോ​ഴ്സു​ക​ൾ പ​ഠി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന ചി​ല സ്ഥാ​പ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലു​മു​ണ്ട്. ഇ​വ​യി​ൽ മി​ക്ക സ്ഥാ​പ​ന​ങ്ങ​ളും ഹ്ര​സ്വ​കാ​ല കോ​ഴ്സു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. ഇ​ത്ത​രം കോ​ഴ്സു​ക​ൾ​ക്ക് വ​ള​രെ കു​റ​ഞ്ഞ തു​ക മാ​ത്ര​മാ​ണ് ഈ​ടാ​ക്കു​ന്ന​തും.

സെ​ൻ​റ​ർ ഫോ​ർ എ​ൻ​വ​യ​ൺ​മെ​ൻ​റ് & ഡ​വ​ല​പ്മെ​ൻ​റ്, തി​രു​വ​ന​ന്ത​പു​രം (ഹൈ​ദ​രാ​ബാ​ദ്, ഭു​വ​നേ​ശ്വ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും )

Advanced certificate course in Geoinformatics (ഒ​രു മാ​സം )

Flexible advanced certificate course in (75 ദി​വ​സം )

Orientation to Geoinformatics (12 ദി​വ​സം )

Introduction to Geoinformatics (6 ദി​വ​സം )

website: www.cedindia.org

Dr. R. സ​തീ​ഷ് സെ​ൻ​റ​ർ ഫോ​ർ റി​മോ​ട്ട് സെ​ൻ​സി​ങ് & ജി. ​ഐ. എ​സ്, എം. ​ജി. യൂ​നി​വേ​ഴ്സി​റ്റി

Geoinformation science and technology (20 ആ​ഴ്ച )

website: www.mgu.ac.in

സെ​ൻ​റ​ർ ഫോ​ർ ജി​യോ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് & ടെ​ക്നോ​ള​ജി, കേ​ര​ള യൂ​നി​വേ​ഴ്സി​റ്റി, തി​രു​വ​ന​ന്ത​പു​രം

PG. Diploma Geoinformation science & Technology

www.keralauniversity.ac.in

കേ​ര​ള യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് ഫി​ഷ​റീ​സ് & ഒാ​ഷ്യ​ൻ സ്​​റ്റ​ഡീ​സ്, കൊ​ച്ചി

M.Sc Remote sensing and GIS (2 വ​ർ​ഷം)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CoursesRemote sensinggeoinformatics
News Summary - Remote sensing, geoinformatics Infinite possibilities
Next Story