Top
Begin typing your search above and press return to search.
exit_to_app
exit_to_app
ഐ.ടിയില്‍ ഇനി ജോലി കിട്ടുമോ?
cancel

‘‘ചു​റ്റു​പാ​ടി​ലും അ​ത്​ സം​ഭ​വി​ക്കു​ന്നു​ണ്ട്. ഇ​ന്ന്​ കൂ​ടെ ജോ​ലി​ചെ​യ്​​ത​യാ​െ​ള പി​റ്റേ​ദി​വ​സം മു​ത​ൽ കാ​ണു​ന്നി​ല്ല. ​​െഎ.ടി മേ​ഖ​ല​യി​ലെ ജോലി സംബന്ധിച്ച്​ അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും എന്‍റെ കാ​ര്യ​ത്തി​ൽ എ​നി​ക്ക്​ ഭ​യ​മി​ല്ല. ഒ​രു അ​വ​സ​രം ന​ഷ്​​ട​പ്പെ​ട്ടാ​ലും മ​റ്റൊ​ന്ന്​ ല​ഭി​ക്കു​മെ​ന്ന്​ ഉ​റ​പ്പു​ണ്ട്​ ’’-ഒ​മ്പ​തുവ​ർ​ഷ​മാ​യി ​ബംഗളൂരുവി​ൽ ​െഎ.ടി ​പ്രഫഷനലായ കാഞ്ഞിരപ്പള്ളിക്കാരിയായ സ​ജ്​​ന പറയുന്നു. നമ്മുടെ യുവതലമുറയുടെ അതിരുകളില്ലാത്ത സ്വപ്നങ്ങൾക്ക്​ നിറമേകിയ ​െഎ.ടി മേഖലയിൽ  ഇന്നു നിലനിൽക്കുന്ന രണ്ട്​ അവസ്​ഥകളുടെയും നേർചിത്രം ഇൗ ഒറ്റ മറുപടിയിൽ ഉണ്ട്​. പല കാരണങ്ങൾ ഒന്നിച്ചുവന്നതി​ന്‍റെ ഫലമായുണ്ടായ സോഫ്​റ്റ്​വെയർ രംഗത്തെ തളർച്ച ഇൗ മേഖലയിലെ തൊഴിലവസരങ്ങളെ കാര്യമായി ബാധിച്ചിരിക്കുന്നു. 

ഏതു നിമിഷവും പിരിച്ചുവിടപ്പെ​േട്ടക്കാം എന്ന സാഹചര്യം ഒരു വശത്ത്​. സ്വയം നവീകരിക്കാൻ കഴിയുന്നവർക്ക്​ മുന്നോട്ടുപോകാം എന്ന അവസ്​ഥ മറുവശത്തും. ഇതിനിടയിൽ അതിജീവനത്തി​ന്‍റെ പാതയിലാണ്​ ലക്ഷക്കണക്കായ മലയാളി ​െഎ.ടി പ്രഫഷനലുകൾ. സോഫ്​റ്റ്​വെയർ രംഗത്ത്​ ജോലി ചെയ്യുന്ന മകനോ മകളോ ഉള്ള, അതുകൊണ്ടു ജീവിച്ചുപോകുന്ന കുടുംബങ്ങളെ നമ്മുടെ ഏതു ഗ്രാമത്തിലും ​ഇന്ന്​ കാണാം. അതു​െകാണ്ട്​, ഗൾഫ്​ തൊഴിൽ പോലെത്തന്നെ ഇന്ന്​ ​െഎ.ടിയും നമ്മുടെ കുടുംബങ്ങളിലെ പ്രധാന സംസാരവിഷയമാണ്​. അതിലെ ഒാരോ പ്രതിസന്ധിയും കുടുംബങ്ങളെ അത്രമേൽ ബാധിക്കുന്നു. കുട്ടികളുടെ പഠനമേഖല തെരഞ്ഞെടുക്കു​േമ്പാൾ, ​െഎ.ടി കരിയർ വേണോ വേണ്ടേ എന്ന്​ കാര്യമായി ചിന്തിക്കേണ്ടി വരുന്നു. അതുകൊണ്ട്​, ​െഎ.ടി രംഗത്തെ പുതിയ ​വഴിത്തിരിവുകളും പ്രതിസന്ധികളും ഒാരോ കുടുംബവും അറിഞ്ഞിരിക്കേണ്ട അറിവുകളായി മാറുന്നു. 

ഐ.ടി മേഖലയില്‍ ഇപ്പോള്‍ നല്ല വാര്‍ത്തകളില്ല
2008ലെ തി​രി​ച്ച​ടി​ക​ൾ പാ​ഠ​ങ്ങ​ളാ​ക്കി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ്​ 2016​െൻ​റ അ​വ​സാ​നം വീ​ണ്ടും മോ​ശം വാ​ർ​ത്ത​ക​ൾ ​െഎ.​ടി മേ​ഖ​ല​യി​ൽ​നി​ന്ന്​ പു​റ​ത്തു​വ​രു​ന്ന​ത്. അതോടെ പ്ര​മു​ഖ ക​മ്പ​നി​ക​ളെ​ല്ലാം ജോ​ലി​ക്കാ​രെ പ​റ​ഞ്ഞു​വി​ടാ​നും തു​ട​ങ്ങി. പെ​ർ​ഫോ​മ​ൻ​സ്​ അ​പ്രൈ​സ​ലും പി​ങ്ക്​ നോ​ട്ടീ​സും ബെ​ഞ്ചും െഎ.​ടി ജീ​വ​ന​ക്കാ​രു​ടെ പേ​ടി​സ്വ​​പ്​​ന​മാ​യി മാ​റി. ഒാ​രോ വ​ർ​ഷ​ത്തെ​യും ജീ​വ​ന​ക്കാ​രു​ടെ മി​ക​വ്​ വി​ല​യി​രു​ത്തു​ന്ന പെ​ർ​ഫോ​മ​ൻ​സ്​ അ​പ്രൈ​സ​ൽ പ​ല​ർ​ക്കും സ്​​ഥി​ര​മാ​യി വീ​ട്ടി​ലി​രി​ക്കാ​നു​ള്ള വ​ഴി​തു​റ​ന്നു. പി​ങ്ക്​ നോ​ട്ടീ​സ്​ (പി​രി​ച്ചു​വി​ട​ൽ നോ​ട്ടീ​സ്​) ല​ഭി​ച്ച പ​ല​രും ഭാ​വി​യെ​ക്കു​റി​ച്ച ഭീ​തി​യി​ലാ​ണ്. പ്രോ​ജ​ക്​​ട്​ ന​ഷ്​​ട​പ്പെ​ട്ട പ​ല​രും ബെ​ഞ്ചി​ലാ​യിക്കഴി​ഞ്ഞു. ബെ​ഞ്ചി​ലാ​യ​വ​ർ​ക്ക്​ 60 ദി​വ​സ​ത്തി​ന​കം പു​തി​യ പ്രോ​ജ​ക്​​ട്​ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ജോ​ലി ന​ഷ്​​ട​പ്പെ​ടു​മെ​ന്ന ഭീ​ഷ​ണി കൂ​ടി​യു​ണ്ട്.  ​

നി​ല​വി​ലെ അ​വ​സ്​​ഥ​യി​ൽ ഇൗ ​വ​ർ​ഷം മാ​ത്രം ​െഎ.​ടി മേ​ഖ​ല​യി​ൽ ഒ​ന്നു​ര​ണ്ട്​ ല​ക്ഷം പേ​ർ​ക്ക്​ ജോ​ലി ന​ഷ്​​ട​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ ഇ​ൻ​ഡ​സ്​​ട്രി​യു​മാ​യി ബ​ന്ധ​മു​ള്ള​വ​ർ പ​റ​യു​ന്ന​ത്. പ്ര​മു​ഖ ക​മ്പ​നി​ക​ളെ​ല്ലാം ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്നു​ണ്ടെ​ങ്കി​ലും പ​ര​സ്യ​മാ​യി സ​മ്മ​തി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.  15-20 വ​ർ​ഷം സ​ർ​വി​സു​ള്ള​വ​രും ഉ​യ​ർ​ന്ന ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ന്ന​വ​രു​മാ​ണ്​ നി​ല​വി​ൽ ഒ​ഴി​വാ​ക്ക​െ​പ്പ​ടു​ന്ന​വ​രി​ൽ മ​ഹാ​ഭൂ​രി​പ​ക്ഷ​വും. 40-50 പ്രാ​യ​പ​രി​ധി​യി​ലു​ള്ള ഇ​വ​രി​ൽ ന​ല്ലൊ​രു ശ​ത​മാ​നം പേ​ർ​ക്കും മ​റ്റൊ​രു തൊ​​ഴി​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത സ്​​ഥി​തി​വി​ശേ​ഷം കൂ​ടി​യാ​ണു​ള്ള​ത്. ഇ​തോ​ടൊ​പ്പം പു​തി​യ റി​ക്രൂ​ട്ട്​​മെ​ൻ​റി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ർ​െ​പ്പ​ടു​ത്തി. ഇ​തോ​ടെ, എ​ൻ​ജി​നീ​യ​റി​ങ്ങും എം.​സി.​എ​യും മ​റ്റും ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന​വ​ർ​ക്കും അ​വ​സ​രം ല​ഭി​ക്കാ​ത്ത സ്​​ഥി​തിവി​ശേ​ഷ​മു​ണ്ട്. 

ഇ​ന്ത്യ​ൻ ​െഎ.​ടി മേ​ഖ​ല​യി​ൽ വ​ലി​യ സൂ​നാ​മി​യാ​ണ്​ ഇ​പ്പോ​ഴു​ള്ള​തെ​ന്നാ​ണ്​ ബം​ഗ​ളൂ​രു കേ​​ന്ദ്രീ​ക​രി​ച്ചു​ള്ള റി​ക്രൂ​ട്ട്​​മെ​ൻ​റ്​ സ്​​ഥാ​പ​ന​മാ​യ ദ ​ഹെ​ഡ്​​ഹ​ണ്ടേ​ഴ്​​സിന്‍റെ ചെ​യ​ർ​മാ​ൻ ക്രി​സ്​ ല​ക്ഷ്​​മി​കാ​ന്തിന്‍റെ അ​ഭി​പ്രാ​യം. 40 ല​ക്ഷ​ത്തോ​ളം വ​രു​ന്ന ഇ​ന്ത്യ​യി​ലെ ടെ​ക്കി​ക​ളി​ൽ ഒ​ന്ന​ര-​ര​ണ്ട്​ ല​ക്ഷം ​േപ​ർ​ക്ക്​ ഇൗ ​വ​ർ​ഷം തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ടു​മെ​ന്നും പ്ര​തി​സ​ന്ധി നീ​ളുമെ​ന്നും ല​ക്ഷ്​​മി​കാ​ന്ത്​ പ​റ​യു​ന്നു. മേ​ഖ​ല സ്​​ഥി​ര​ത കൈ​വ​രി​ക്കുംവ​രെ പ്ര​തി​സ​ന്ധി തു​ട​രു​െ​മ​ന്നും ഇ​തി​ന്​ വ​ർ​ഷ​ങ്ങ​ൾ എ​ടു​ക്കു​മെ​ന്നുമാണ്​ അ​ദ്ദേ​ഹ​ത്തിന്‍റെ അ​ഭി​പ്രാ​യം.   

വെല്ലുവിളിയായി ഓട്ടോമേഷനും ക്ലൗഡും
മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി പ​ര​മാ​വ​ധി കു​റ​ച്ച്​ ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി​യി​ൽ ഒാ​േ​ട്ടാ​മേ​ഷ​നും ക്ലൗ​ഡ് ക​മ്പ്യൂ​ട്ടി​ങ്ങും വ്യാ​പ​ക​മാ​വുക​യാ​ണ്. ല​ളി​ത​മാ​യി പ​റ​ഞ്ഞാ​ൽ കൊ​യ്​​ത്തു​യ​ന്ത്രം പാ​ട​ത്തി​റ​ങ്ങി​യ​പോ​ലു​ള്ള അ​വ​സ്​​ഥ. നി​ര​വ​ധിപേ​ർ ഒ​രേ​സ​മ​യം കൊ​യ്​​ത്തി​നി​റ​ങ്ങി​യ സ്​​ഥാ​ന​ത്ത്​ ഇ​നി  ഒാ​േ​ട്ടാ​മേ​ഷ​ൻ വ്യാ​പ​ക​മാ​കു​ന്ന​ത്​ തൊ​ഴി​ൽന​ഷ്​​ട​മു​ണ്ടാ​ക്കു​മെ​ന്ന്​ ​െഎ.​ടി മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്നു. സാ​േ​ങ്ക​തി​കവി​ദ്യ​ക​ൾ​ക്കൊ​പ്പം ന​വീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ഇൗ ​മേ​ഖ​ല​യി​ൽ നി​ല​നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ ​െഎ.​ടി ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ഒാ​േ​ട്ടാ​മേ​ഷ​ൻ മാ​ത്രം ഇ​ന്ത്യ​യി​ൽ നാ​ലുവ​ർ​ഷ​ത്തി​ന​കം 4.80 ല​ക്ഷം പേ​രു​ടെ തൊ​ഴി​ൽ ഇ​ല്ലാ​താ​ക്കു​മെ​ന്നാ​ണ്​ അ​മേ​രി​ക്ക കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ബി​സി​ന​സ്​ ഉ​പ​ദേ​ശ​ക സ്​​ഥാ​പ​ന​മാ​യ എ​ച്ച്.​എ​ഫ്.​എ​സ്​ റി​സ​ർ​ച്​​ പ​റ​യു​ന്ന​ത്. 

തിരിച്ചൊഴുക്കിന് തുടക്കം
​കാ​ൽ​നൂ​റ്റാ​ണ്ടോ​ള​മാ​യി ​െഎ.​ടി മേ​ഖ​ല​യി​ലേ​ക്ക്​ ന​ട​ന്ന ഒ​ഴു​ക്ക്​ ഇ​പ്പോ​ൾ തി​രി​ച്ചൊ​ഴു​ക്കാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ബാ​ങ്കി​ങ്, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, സ​ർ​ക്കാ​ർ ജോ​ലി​ക​ൾ എ​ന്നി​വ​യി​ലേ​ക്ക്​ ​െഎ.​ടി​യി​ൽ ​നി​ന്ന്​ തൊ​ഴി​ൽ​തേ​ടി വ​രു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വാണ്​ ഇ​പ്പോ​ഴു​ള്ള​ത്. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ബാ​ങ്കു​ക​ളു​ടെ പ്ര​ബേ​ഷ​ന​റി ഒാ​ഫി​സ​ർ അ​ട​ക്കം ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ ടെ​സ്​​റ്റ്​ എ​ഴു​തു​ന്ന​വ​രി​ലും ജോ​ലി​ക്ക്​ ക​യ​റു​ന്ന​വ​രി​ലും ന​ല്ലൊ​രു ശ​ത​മാ​ന​വും ​െഎ.​ടി മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ൽ​ചെ​യ്​​തി​രു​ന്ന​വ​രാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഏ​ത്​ സ്​​ട്രീ​മാ​ണെ​ങ്കി​ലും സോ​ഫ്​​റ്റ്​​വെ​യ​ർ ക​മ്പ​നി​ക​ളി​ൽ ജോ​ലി അ​ന്വേ​ഷി​ച്ച്​ പോ​യി​രു​ന്ന​വ​രാ​ണ്​ മ​ഹാ​ഭൂ​രി​ഭാ​ഗ​വും. ആ ​സ്​​ഥി​തിവി​ശേ​ഷം മാ​റി​ക്ക​ഴി​ഞ്ഞ​താ​യാ​ണ്​ ഇ​പ്പോ​ഴു​ള്ള സ്​​ഥി​തി​വി​ശേ​ഷം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി കോ​ഴ്​​സു​ക​ൾ​ക്ക്​ ചേ​രു​ന്ന​വ​രു​ടെ എ​ണ്ണ​വും കു​റ​ഞ്ഞു.  

തിരുത്തല്‍ പ്രക്രിയ പുത്തന്‍ ഊര്‍ജമാകുമോ?
​െഎ.​ടി മേ​ഖ​ല​യി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്​ തി​രു​ത്ത​ൽ പ്ര​​ക്രി​യ ആ​ണെ​ന്നാ​ണ്​ പ്ര​മു​ഖ ക​മ്പ​നി​ക​ളെ​ല്ലാം പ​റ​യു​ന്ന​ത്. ക​ഴി​വു​തെ​ളി​യി​ക്കാ​ത്ത​വ​രെ പ​റ​ഞ്ഞു​വി​ട്ടും ചെ​ല​വു​ക​ൾ കു​റ​ച്ചും സാ​േ​ങ്ക​തി​ക​വി​ദ്യ​ക​ളി​ലെ മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടു​മു​ള്ള പ​ദ്ധ​തി​ക​ളാ​ണ്​ ​െഎ.​ടി സ്​​ഥാ​പ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​ത്​ ​ഇ​ന്ത്യ​യു​ടെ ​െഎ.​ടി മേ​ഖ​ല​ക്ക്​ പു​ത്ത​ൻ ഉൗ​ർ​ജ​മാ​കു​മോ എ​ന്ന്​ വ​രുംവ​ർ​ഷ​ങ്ങ​ൾ തെ​ളി​യി​ക്കും. ചെ​റു​കി​ട ക​മ്പ​നി​ക​ളും മാ​റ്റ​ത്തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. പ​ര​മ്പ​രാ​ഗ​ത ​െഎ.​ടി മേ​ഖ​ല​ക​ൾ​ക്ക്​ അ​പ്പു​റ​ത്ത്​ പു​തി​യ​വ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഡാ​റ്റ അ​ന​ലി​റ്റി​ക്​​സ്, സൈ​ബ​ർ സെ​ക്യൂ​രി​റ്റി, മൊ​ബൈ​ൽ ആ​പ്​​ ഡെ​വ​ല​പ്​​മെ​ൻ​റ്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​കേ​​ന്ദ്രീ​ക​രി​ക്കാ​നും ​െഎ.​ടി മേ​ഖ​ല​യി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തിന്‍റെ മേ​ധാ​വി​ത്വം നി​ല​നി​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലു​മാ​ണ്​ ക​മ്പ​നി​ക​ൾ. പുതിയ തലമുറ പഠനമേഖല തെരഞ്ഞെടു​േമ്പാൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും വിദഗ്​ധർ ഉപദേശിക്കുന്നു. രണ്ടുതവണ തകർച്ചയെ അതിജീവിച്ച  ​െഎ.​ടി മേ​ഖ​ല ഇ​പ്പോ​ഴ​െ​ത്ത പ്ര​തി​സ​ന്ധി​യും മ​റി​ക​ട​ക്കു​മെ​ന്നാ​ണ്​ ​െഎ.​ടി വ്യ​വ​സാ​യ കൂ​ട്ടാ​യ്മ​യാ​യ നാ​സ്​​കോ​മും പ്ര​മു​ഖ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ മേ​ധാ​വി​ക​ളും പ​റ​യു​ന്ന​ത്.

ജോലി ഇഷ്ടപ്പെടണം, പ്രോഗ്രാമിങ് നന്നായി പഠിക്കണം
െഎ.​ടി മേ​ഖ​ല​യി​ലേ​ക്ക്​ വ​രു​ന്ന​വ​ർ ഇൗ ​ജോ​ലി ഇ​ഷ്​​ട​പ്പെ​ട്ട്​ സം​തൃ​പ്​​തി​യോ​ടെ ആ​സ്വ​ദി​ച്ച്​ ചെ​യ്യാ​ൻ ക​ഴി​യ​ു​ന്ന​വ​രാ​ക​ണം. പി​രി​ച്ചു​വി​ട​ലും വ​ള​ർ​ച്ച മു​ര​ടി​പ്പും എ​ല്ലാം ഉ​ണ്ടെ​ങ്കി​ലും വ​രും വ​ർ​ഷ​ങ്ങ​ളി​ലും ​െഎ.​ടിയിൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉണ്ടാകും.  ഒാ​രോ വ​ർ​ഷ​വും കു​റ​ഞ്ഞ​ത്​ അ​രല​ക്ഷം പേ​ർ​ക്ക്​ തൊ​ഴി​ൽ ന​ൽ​കാ​ൻ ഇൗ ​മേ​ഖ​ല​ക്ക്​ ക​ഴി​യും. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ​െഎ.​ടി​യി​​ലേ​ക്ക്​ ക​ട​ന്നു​വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പ്രോ​ഗ്രാ​മി​ങ്​ ന​ല്ല​രീ​തി​യി​ൽ​ത​ന്നെ പ​ഠി​ക്ക​ണം. ഇ​തോ​െ​ടാ​പ്പം ക​ഴി​വു​ക​ൾ തേ​ച്ചു​മി​നു​ക്കാ​നും ക​ഴി​യ​ണം.  മി​ക​ച്ച നൈ​പു​ണി​യു​ള്ള​വ​രെ മാ​ത്ര​മേ ഇ​നി ഇൗ​മേ​ഖ​ല​ക്ക്​ ആ​വ​ശ്യ​മു​ള്ളൂ എ​ന്നതാണ്​ സ്​ഥിതി.  പു​തു​താ​യി വ​രു​ന്ന മി​ടു​ക്ക​ന്മാ​ർ​ക്കും മി​ടു​ക്കി​ക​ൾ​ക്കും മി​ക​ച്ച അ​വ​സ​ര​മാ​ണ്​ ​െഎ.​ടി ഒ​ര​ു​ക്കു​ന്ന​ത്. മെ​ഷീ​ൻ ലേ​ണി​ങ്, അ​ന​ലി​റ്റി​ക്ക​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്, ബി​ഗ്​ ഡാ​റ്റ അ​ന​ലി​റ്റി​ക്​​സ്, ഡി​ജി​റ്റ​ൽ, ​െവ​ർ​ച്വ​ൽ റി​യാ​ലി​റ്റി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ്​ ഇ​നി അ​വ​സ​ര​ങ്ങ​ൾ കൂ​ടു​ത​ൽ ഉ​ണ്ടാ​കു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത മേ​ഖ​ല​ക​ൾ​ക്ക്​ അ​പ്പു​റം ആ​രോ​ഗ്യം, സ​ർ​ക്കാ​ർ, ബാ​ങ്ക്, ഉൗ​ർ​ജം മാ​നു​ഫാ​ക്​​ച​റി​ങ്, കൃ​ഷി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ന​ട​ക്കു​ന്ന ന​വീ​ക​ര​ണ​ങ്ങ​ൾ ​െഎ.​ടി​ക്ക്​ മി​ക​ച്ച അ​വ​സ​രം ഒ​ര​ു​ക്കു​ന്നു​ണ്ട്. ജോ​ലി​യോ​ട്​ അ​ഭി​രു​ചി​യും മ​നോ​ഭാ​വ​വും ക​ഴി​വു​മു​ള്ള​വ​രെ ഇ​പ്പോ​ഴും ​െഎ.​ടി കാ​ത്തി​രി​ക്കു​ന്നു​ണ്ട്.

ഞാ​നൊ​ക്കെ ജോ​ലി​ക്ക്​ ക​യ​റു​ന്ന സ​മ​യ​ത്ത്​ ഒ​രു കാ​മ്പ​സി​ലെ നാ​ലോ അ​ഞ്ചോ പേ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ ​െഎ.​ടി ക​മ്പ​നി​ക​ളി​ൽ അ​വ​സ​രം ല​ഭി​ച്ചി​രു​ന്ന​തെ​ങ്കി​ൽ, അതിനുശേഷം വന്ന വി​വ​ര സാ​േ​ങ്ക​തി​കവി​ദ്യ വി​പ്ല​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​രെ ആ​വ​ശ്യം വ​ന്നു. ഇ​തോ​ടെ, നൂ​റു​പേ​രെ അ​ഭി​മു​ഖം ന​ട​ത്തു​േ​മ്പാ​ൾ 90 ശ​ത​മാ​ന​ത്തി​നു​വ​രെ ജോ​ലി ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. മികച്ച കരിയർ എന്ന നിലയിൽ  ബ​ഹു​ ഭൂ​രി​ഭാ​ഗം പേ​രെ​യും ഇൗ ​ജോ​ലി​യി​ലേ​ക്ക്​ ആ​ക​ർ​ഷി​ച്ചു. എ​ന്നാ​ൽ, ജോ​ലി ഇ​ഷ്​​ട​പ്പെ​ടു​ന്ന​വ​ർ കു​റ​വാ​യി​രു​ന്നു. ആ​പ്​​റ്റി​റ്റ്യൂ​ഡ്​ ടെ​സ്​​റ്റും അ​ഭി​മു​ഖ​വും ക​ഴി​ഞ്ഞ്​ നേ​രെ ജോ​ലി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന അ​വ​സ്​​ഥ​യാ​യി​രു​ന്നു നി​ല​നി​ന്ന​ത്. അതുകൊണ്ട്​ ന​ല്ലൊ​രു ശ​ത​മാ​നം ക​മ്പ​നി​ക​ളും ആ​പ്​​റ്റി​റ്റ്യൂ​ഡ്​ ടെ​സ്​​റ്റി​നും അ​ഭി​മു​ഖ​ത്തി​നും ഒ​പ്പം ടെ​ക്​​നി​ക്ക​ൽ ടെ​സ്​​റ്റ്​ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച്​ ആ​ലോ​ചി​ച്ചു​വ​രു​ക​യാ​ണ്.

സു​ധീ​ർ മോ​ഹ​ൻ, 17 വ​ർ​ഷ​ത്തെ ക​രി​യ​റി​ൽ പ​ത്തി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്​​ത സുധീർ മോഹൻ ഒന്നാംനിര ​െഎ.ടി കമ്പനിയിൽ എ​ൻ​ജി​നീ​യ​ർ ഡ​യ​റ​ക്​​ട​റാണ്
Show Full Article
TAGS:Crisis of IT Sector india Professionals Experts Careee News 
News Summary - Professionals and Experts Explaining the Crisis of IT Sector in India -Careee News
Next Story